The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

എഴുത്തുകാർ പുസ്തകവില്പനക്കാരായി : അശോകൻ ചരുവിൽ

ഓരോ വർഷവും എണ്ണമറ്റ പുസ്തകങ്ങൾ പുറത്തിറങ്ങുന്നതിലും അവയുടെ വില്പനച്ചുമതല എഴുത്തുകാരിൽ നിക്ഷിപ്തമാകുന്നതിലും ആശങ്ക പങ്കുവെച്ച് അഷ്ടമൂർത്തിയും അശോകൻ ചരുവിലും. പുസ്തകമണത്തിന്റെ നൊസ്റ്റാൾജിയക്കാലം കഴിഞ്ഞെ…

Kerala13 Jan 2025, 1:45 AM 31,551
എഴുത്തുകാർ പുസ്തകവില്പനക്കാരായി : അശോകൻ ചരുവിൽ

ഓരോ വർഷവും എണ്ണമറ്റ പുസ്തകങ്ങൾ പുറത്തിറങ്ങുന്നതിലും അവയുടെ വില്പനച്ചുമതല എഴുത്തുകാരിൽ നിക്ഷിപ്തമാകുന്നതിലും ആശങ്ക പങ്കുവെച്ച് അഷ്ടമൂർത്തിയും അശോകൻ ചരുവിലും. പുസ്തകമണത്തിന്റെ നൊസ്റ്റാൾജിയക്കാലം കഴിഞ്ഞെന്നും ഓഡിയോ ബുക്കുകൾ പല കാരണങ്ങളാലും സൗകര്യപ്രദമാണെന്നും ഇരുവരും അഭിപ്രായപ്പെട്ടു. ഡയലോഗ് സെഷനിൽ പെരുകുന്ന പുസ്തകങ്ങൾ, മാറുന്ന വായന എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും.


പണം പുസ്തകപ്രസിദ്ധീകരണത്തിനുള്ള യോഗ്യതയായി മാറുന്നത് സങ്കടകരമാണെന്ന് അശോകൻ ചരുവിൽ പറഞ്ഞു. ഓരോ വർഷവും 3500ൽപരം പുസ്തകങ്ങളാണ് കേരളത്തിൽ പ്രസിദ്ധീകരിക്കുന്നത്. പ്രസിദ്ധീകരിക്കേണ്ടതില്ലാത്ത പുസ്തകങ്ങൾ വരെ ഇറങ്ങുന്നുണ്ട്. സാഹിത്യവിമർശനം ഇല്ലാതായതിന്റെ കുറവ് എഴുത്തിന്റെ നിലവാരത്തിലുണ്ട്. പുസ്തകവില്പനയുടെ ചുമതലകൂടി എഴുത്തുകാരന്റെ ചുമലിലാണിപ്പോൾ. എഴുത്തുകാർ സ്വന്തം പ്രമോട്ടർമാരായി തെരുവിൽ നിൽക്കുകയാണ്. സമൂഹ മാധ്യമങ്ങൾ വഴിയും അല്ലാതെയും തന്റെ പുസ്തകം വാങ്ങാൻ യാചിക്കുന്ന എഴുത്ത് സമൂഹം ആശാവഹമല്ല. സമൂഹത്തെകുറിച്ചുള്ള ആവലാതി ചുമക്കേണ്ട എഴുത്തുകാർ പുസ്തകവില്പനയുടെ ആധിയിലേക്ക് ചുവടുമാറുന്നത് ഗുണപരമല്ല. സമയവും ചിന്തയും വിപണിയെ പറ്റിയാകുന്നത് എഴുത്തിനെ ബാധിക്കും. സമൂഹം എന്ന നിലയിൽ ഇതിനെതിരെ പ്രതിഷേധമുയരുകയും എഴുത്തുകാർ വില്പനക്കാരാകേണ്ട എന്ന് പറയാൻ തയ്യാറാകുകയും വേണം.


അതേസമയം പ്രസാധകരുടെ കുത്തക അവസാനിക്കുന്നു എന്ന ഗുണവും ഉണ്ട്. ഓഡിയോ ബുക്കുകളും ഇ-ബുക്കുകളും ഓൺലൈൻ വായനയും പ്രചാരത്തിലായി. വായന കണ്ണുകൾകൊണ്ട് നടത്തേണ്ട പ്രക്രിയ എന്ന ചിന്ത മാറി. പ്രായമായവർക്കും കാഴ്ചപരിമിതിയുള്ളവർക്കും വായന എന്ന അനുഭവം സാധ്യമായതിൽ സന്തോഷമുണ്ടെന്നും അശോകൻ ചരുവിൽ പറഞ്ഞു.


ഇത്രയും പുസ്തകങ്ങൾ ആവശ്യമുണ്ടോ എന്ന് സമൂഹം ചിന്തിക്കണമെന്നും പണമുള്ളതുകൊണ്ടുമാത്രം പുസ്തകങ്ങൾ ഇറങ്ങുന്നത് നല്ല പ്രവണതയല്ലെന്നും അഷ്ടമൂർത്തിയും അഭിപ്രായപ്പെട്ടു. ചില പുസ്തകങ്ങൾ ഒരാഴ്ചകൊണ്ടൊക്കെ രണ്ടാം പതിപ്പിറങ്ങുന്നുണ്ട്. ഇത് നല്ല വായനയുടെ ലക്ഷണമാണെന്ന് തോന്നുന്നില്ല. ആനന്ദിന്റെ ആൾക്കൂട്ടം എട്ടുവർഷത്തിനും ഖസാക്കിന്റെ ഇതിഹാസം മൂന്നുവർഷത്തിനും ശേഷമാണ് രണ്ടാം പതിപ്പിറങ്ങിയതെന്ന് ഓർക്കണം. 1500 എപ്പിസോഡുകളുള്ള ഇതരഭാഷാ ഓഡിയോ നോവലുകളുടെ വിവർത്തനം വരാനിരിക്കുന്നു. അതോടെ ഓഡിയോ ബുക്കുകളുടെ നിലവാരത്തിലും കാര്യമായ കുറവുവരാനിടയുണ്ട്. പുസ്തകങ്ങളുടെ മാത്രമല്ല വായനയുടെയും നിലവാരം താഴോട്ടുപോകുന്നുവെന്ന് അഷ്ടമൂർത്തി പറഞ്ഞു.


Share this story

Share

Related Stories