The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ലോക പരിസ്ഥിതി ദിനം: ഐ.എച്ച്.ആർ.ഡി സംസ്ഥാനവ്യാപക പരിപാടികൾ നടത്തി

* 100-ലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഫ്ലാഷ് മോബ്, വാക്കത്തോൺ, സെമിനാർ, റാലി, ക്വിസ്, ഫിലിം ഫെസ്റ്റിവൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ  വെല്ലുവിളികൾ നേരിടാൻ ‘ഐ.എച്ച്.ആർ.ഡി. ഓൺ ക്ലൈമറ്റ് പോളിക്രൈസിസ്&#…

Kerala06 Jun 2025, 4:30 PM 42,696
ലോക പരിസ്ഥിതി ദിനം: ഐ.എച്ച്.ആർ.ഡി സംസ്ഥാനവ്യാപക പരിപാടികൾ നടത്തി

* 100-ലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഫ്ലാഷ് മോബ്, വാക്കത്തോൺ, സെമിനാർ, റാലി, ക്വിസ്, ഫിലിം ഫെസ്റ്റിവൽ 


കാലാവസ്ഥാ വ്യതിയാനത്തിന്റെ  വെല്ലുവിളികൾ നേരിടാൻ ‘ഐ.എച്ച്.ആർ.ഡി. ഓൺ ക്ലൈമറ്റ് പോളിക്രൈസിസ്’ എന്ന വിഷയത്തിൽ പൊതുജനങ്ങളിലും വിദ്യാർത്ഥികളിലും അവബോധം വളർത്താൻ ലക്ഷ്യമിട്ട്  ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംസ്ഥാനവ്യാപകമായി വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. സംസ്ഥാനത്തെ നൂറിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഫ്ലാഷ് മോബ്, വാക്കത്തോൺ, സെമിനാർ, ഹരിത സന്ദേശ റാലി, ക്വിസ്, വീഡിയോ ജനറേഷൻ, ഫിലിം ഫെസ്റ്റിവൽ തുടങ്ങിയ പരിപാടികൾ നടന്നു. കാലാവസ്ഥാ പ്രതിസന്ധികളെ മറികടക്കാൻ സമയോചിതമായ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിന് ഉത്തരവാദിത്തബോധം വളർത്തുകയായിരുന്നു പരിപാടികളുടെ പ്രധാന ലക്ഷ്യം.


സംസ്ഥാനതല ഉദ്ഘാടന ചടങ്ങ് തിരുവനന്തപുരം ഐ.എച്ച്.ആർ.ഡി. മോഡൽ ഫിനിഷിങ് സ്‌കൂളിൽ നടന്നു. ഐ.എച്ച്.ആർ.ഡി. ഡയറക്ടർ ഡോ. വി.എ. അരുൺ കുമാർ ചടങ്ങിൽ സ്വാഗതം ആശംസിച്ചു. വിക്രം സാരാഭായി സ്‌പേസ് സെന്റർ ഡയറക്ടർ ഡോ. എസ്. ഉണ്ണികൃഷ്ണൻ നായരും പ്രശസ്ത കവി പ്രൊഫ. വി. മധുസൂദനൻ നായരും മുഖ്യാതിഥികളായി. പ്രകൃതിയുടെ സൗകര്യങ്ങൾ ധാരാളമായി ഉപയോഗിക്കുമ്പോഴും അതിനെ ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കണമെന്നും ശാസ്ത്രനേട്ടങ്ങൾ പ്രകൃതിക്കും സമൂഹത്തിനും ഗുണകരമാകണമെന്നും ഡോ. ഉണ്ണികൃഷ്ണൻ നായർ ഊന്നിപ്പറഞ്ഞു. പ്രകൃതി നമ്മുടെ അമ്മയാണെന്നും, ആ ബന്ധത്തിന്റെ മൂല്യം തിരിച്ചറിഞ്ഞ് പ്രകൃതിയുടെ നിയമങ്ങളെ ബഹുമാനിച്ച് ആവശ്യത്തിനു മാത്രം വിഭവങ്ങൾ ഉപയോഗിക്കണമെന്നും പ്രൊഫ. മധുസൂദനൻ നായർ ഓർമ്മിപ്പിച്ചു.


ചടങ്ങിന്റെ ഭാഗമായി ആറ്റിങ്ങൽ ഐ.എച്ച്.ആർ.ഡി. എൻജിനീയറിങ് കോളേജ് വിദ്യാർത്ഥികൾ തിരുവനന്തപുരം മോഡൽ ഫിനിഷിങ് സ്‌കൂളിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. മാവേലിക്കര, അയിലൂർ, കലഞ്ഞൂർ, പുത്തൻവേലിക്കര, കാന്തല്ലൂർ, അടൂർ, മഞ്ചേശ്വരം, തൊടുപുഴ, കോഴിക്കോട് തുടങ്ങിയ കേന്ദ്രങ്ങളിൽ വാക്കത്തോൺ, സെമിനാർ, പോസ്റ്റർ മേക്കിങ്, സംവാദം തുടങ്ങിയ പരിപാടികൾ നടന്നു.


Share this story

Share

Related Stories