The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ലോക പരിസ്ഥിതി ദിനം: കൃഷി വകുപ്പ് ഫലവൃക്ഷത്തൈ നടീൽ സംഘടിപ്പിച്ചു

സംസ്ഥാനത്ത് പഴവർഗ കൃഷി വ്യാപിപ്പിക്കും: മന്ത്രി പി. പ്രസാദ്ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി കൃഷി വകുപ്പ് സംഘടിപ്പിച്ച ഫലവൃക്ഷത്തൈ നടീലിന്റെ സംസ്ഥാനതല ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിർ…

Kerala05 Jun 2025, 9:30 PM 15,936
ലോക പരിസ്ഥിതി ദിനം: കൃഷി വകുപ്പ് ഫലവൃക്ഷത്തൈ നടീൽ സംഘടിപ്പിച്ചു

സംസ്ഥാനത്ത് പഴവർഗ കൃഷി വ്യാപിപ്പിക്കും: മന്ത്രി പി. പ്രസാദ്


ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി കൃഷി വകുപ്പ് സംഘടിപ്പിച്ച ഫലവൃക്ഷത്തൈ നടീലിന്റെ സംസ്ഥാനതല ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിർവഹിച്ചു. സംസ്ഥാനത്ത് 1670 ഹെക്ടർ ഭൂമിയിൽ പഴവർഗ ക്ലസ്റ്റർ നടപ്പിലാക്കി പഴവർഗ കൃഷി വ്യാപിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.


കർഷകർക്ക് മെച്ചപ്പെട്ട വരുമാനം ലഭിക്കുന്ന രീതിയിലാണ് നാടൻ പഴവർഗ ഇനങ്ങൾ പ്രോത്സാഹിപ്പിക്കുന്നത്. സംസ്ഥാനത്തെ ഫ്രൂട്ട് ഹബ്ബാക്കിമാറ്റുകയാണ് ലക്ഷ്യം. പ്ലാവ്, മാവ്, പപ്പായ തുടങ്ങിയവയ്ക്കു പുറമേ കേരളത്തിലെ കാലാവസ്ഥക്കിണങ്ങിയതും പരിസ്ഥിതിക്ക് ദോഷകരമല്ലാത്തതുമായ അവോക്കാഡ, റംബുട്ടാൻ ഉൾപ്പെടെയുള്ളവ തിരഞ്ഞെടുക്കും. കൂടുതൽ കർഷകർ പഴവർഗ കൃഷിയിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.


പരിസ്ഥിതിക്ക് ദോഷകരമായ ഇനങ്ങൾ ഒഴിവാക്കിക്കൊണ്ടുള്ള കൃഷി കർഷകർക്ക് വിദേശനാണ്യം നേടിത്തരുന്നതിൽ മുതൽക്കൂട്ടാകും. കൃഷി ഭൂമി കർഷകർക്ക് ലഭ്യമാക്കുന്നതിനായി കൃഷി വകുപ്പ് ഇതിനോടകം തന്നെ നവോത്ഥാൻ പദ്ധതി നടപ്പിലാക്കി. ക്രോപ് കൾട്ടിവേറ്റേഴ്സ് റൈറ്റ് കാർഡ് കൂടി നിലവിൽ വരുന്നതോടെ കൂടുതൽ കൃഷി ഭൂമി കർഷകരിലേക്കെത്തുന്ന സാഹചര്യമുണ്ടാകും. കൃഷി വ്യാപിപ്പിക്കുന്നതിനായി ഭൂവിനിയോഗചട്ടങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.


\"\"


വിവിധ പഠനങ്ങളുടെ അടിസ്ഥാനത്തിൽ മൈക്രോ പ്ലാസ്റ്റിക്കിന്റെ അംശം തലച്ചോറിലും രക്തത്തിലും വരെ കണ്ടെത്തിയിട്ടുണ്ട്. 2050 ആകുമ്പോൾ കടലിൽ മത്സ്യത്തേക്കാൾ പ്ലാസ്റ്റിക്കിന്റെ അളവ് കൂടുമെന്നാണ് കണക്കാക്കപ്പെടുന്നത്. പ്ലാസ്റ്റിക് ഉൽപ്പാദനവും ഇപ്പോൾ കൂടുതലാണ്. പരിസ്ഥിതിക്ക് ഹാനികരമായ വസ്തുക്കളോട് അകലം പാലിക്കണം. പ്രകൃതി സംരക്ഷണം എന്നത് ആരോഗ്യ സംരക്ഷണമാണെന്ന വസ്തുത മനസ്സിലാക്കിക്കൊണ്ട്, വരുംതലമുറക്കായി പ്രകൃതിയെ സംരക്ഷിക്കണമെന്നും മന്ത്രി പറഞ്ഞു.


\"\"


സെക്രട്ടറിയേറ്റ് അങ്കണത്തിൽ മന്ത്രി ഫലവൃക്ഷത്തൈ നട്ടു. പട്ടം ഗവൺമെന്റ് ഗേൾസ് ഹൈസ്‌കൂളിലെ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും മന്ത്രി ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു.


\"\"


സെക്രട്ടറിയേറ്റ് ദർബാർ ഹാളിൽ നടന്ന ചടങ്ങിൽ ആന്റണി രാജു എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി. അശോക്, ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ, കർഷക പ്രതിനിധി ചന്ദ്രകുമാർ, കർഷക തൊഴിലാളി പ്രതിനിധി രവീന്ദ്രൻ നായർ തുടങ്ങിയവർ സംബന്ധിച്ചു.


Share this story

Share

Related Stories