The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

കര്‍ഷകരെ സഹായിക്കാന്‍ വനം വകുപ്പുമായി സഹകരിച്ച് പ്രവര്‍ത്തിക്കും: കൃഷിമന്ത്രി

വനമേഖലയുമായി ബന്ധപ്പെട്ട് താമസിക്കുന്ന കര്‍ഷകരെ സഹായിക്കാന്‍ വനം വകുപ്പുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. വന്യമൃഗ ശല്യം പ്രതിരോധിക്കാന്‍…

Kerala24 Feb 2024, 12:35 AM 16,593
കര്‍ഷകരെ സഹായിക്കാന്‍ വനം വകുപ്പുമായി സഹകരിച്ച് പ്രവര്‍ത്തിക്കും: കൃഷിമന്ത്രി

വനമേഖലയുമായി ബന്ധപ്പെട്ട് താമസിക്കുന്ന കര്‍ഷകരെ സഹായിക്കാന്‍ വനം വകുപ്പുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. വന്യമൃഗ ശല്യം പ്രതിരോധിക്കാന്‍ ആവശ്യമായ ഇടപെടല്‍ നടത്തുമെന്നും കൃഷി വകുപ്പ് ഇത്തരമൊരു പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നത് ആദ്യമായാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ‘ജാത്തിരെ’ കാലാവസ്ഥ ഉച്ചകോടിയും ജൈവ വൈവിധ്യ കാര്‍ഷിക പ്രദര്‍ശന- വിപണന മേളയും ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വരള്‍ച്ച, കാലാവസ്ഥാ വ്യതിയാനം എന്നിവയില്‍ ക്രിയാത്മക ഇടപെടല്‍ നടത്തേണ്ടത് അത്യന്താപേക്ഷിതമാണെന്നും മന്ത്രി പറഞ്ഞു.


തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ കാര്‍ഷിക മേഖലയിലെ കൂട്ടായ്മകള്‍, രാഷ്ട്രീയ പ്രതിനിധികള്‍, കര്‍ഷക സംഘടനകള്‍ എന്നിവരുടെ സഹകരണത്തോടെ ജില്ലയിലെ കാലവസ്ഥാ വ്യതിയാനം, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, കാര്‍ഷിക ജൈവവൈവിധ്യ പ്രാധാന്യം, ബി.എം.സി കളുടെ പ്രവര്‍ത്തനം, കര്‍ഷക കൂട്ടായ്മ രുപീകരണം എന്നീ ലക്ഷ്യങ്ങളോടെയാണ് ജില്ലയില്‍ ഉച്ചകോടി നടക്കുന്നത്


പരിപാടിയില്‍ പദ്മശ്രീ ജേതാവ് ചെറുവയല്‍ രാമന്‍, ജില്ലയിലെ യുവ കര്‍ഷകര്‍ എന്നിവരെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അധ്യക്ഷനായ പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ബിന്ദു, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ഇ വിനയന്‍, ടി.കെ അഫ്‌സത്ത്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ എം. മുഹമ്മദ് ബഷീര്‍, സീത വിജയന്‍, ജുനൈദ് കൈപ്പാണി, ജില്ലാ പഞ്ചായത്ത് അംഗം സുരേഷ് താളൂര്‍, മീനങ്ങാടി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ പി.വാസുദേവന്‍, ബേബി വര്‍ഗീസ്, വ്യവസായ വാണിജ്യ ഡയറക്ട്രേറ്റ് മാനേജര്‍ ലിസിയാമ്മ സാമുവല്‍, നബാര്‍ഡ് ഡി.ജി.എം വി.ജിഷ, ജില്ലാ പഞ്ചായത്ത് ജൈവ വൈവിധ്യ പരിപാലന സമിതി കണ്‍വീനര്‍ ടി.സി ജോസഫ്, ത്രിതല പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍, ജനപ്രതിനിധികള്‍, ജീവനക്കാര്‍, കര്‍ഷകര്‍ എന്നിവര്‍ പങ്കെടുത്തു.


Share this story

Share

Related Stories