The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

വേദനിക്കുന്നവരുടെ ഒപ്പം നിൽക്കും, അനീതിക്കെതിരെ പോരാടും : അംബികാസുതൻ മാങ്ങാട്

വേദനിക്കുന്നവരുടെ ഒപ്പം നിൽക്കാനും അനീതിക്കെതിരെ പോരാടാനും അധർമങ്ങളെ തുറന്നുകാട്ടാനും പരിസ്ഥിതി സംരക്ഷണത്തിനുമായി ഇനിയും പോരാടുമെന്ന് പ്രമുഖ എഴുത്തുകാരനായ അംബികാസുതൻ മാങ്ങാട്. ആറാം ക്ലാസ്സിലെഴുതിയ കഥയ…

Kerala11 Jan 2025, 6:15 PM 10,388
വേദനിക്കുന്നവരുടെ ഒപ്പം നിൽക്കും, അനീതിക്കെതിരെ പോരാടും : അംബികാസുതൻ മാങ്ങാട്

വേദനിക്കുന്നവരുടെ ഒപ്പം നിൽക്കാനും അനീതിക്കെതിരെ പോരാടാനും അധർമങ്ങളെ തുറന്നുകാട്ടാനും പരിസ്ഥിതി സംരക്ഷണത്തിനുമായി ഇനിയും പോരാടുമെന്ന് പ്രമുഖ എഴുത്തുകാരനായ അംബികാസുതൻ മാങ്ങാട്. ആറാം ക്ലാസ്സിലെഴുതിയ കഥയുടെ പേരായ ജീവിതപ്രശ്‌നങ്ങൾ തന്നെയാണ് അൻപതുവർഷക്കാലമുള്ള തന്റെ മൊത്തം എഴുത്തുകൾക്ക് നൽകാവുന്ന തലക്കെട്ടെന്നും കെഎൽഐബിഎഫിലെ മീറ്റ് ദ ഓതർ സെഷനിൽ അദ്ദേഹം പറഞ്ഞു.


എൻഡോസൾഫാൻ ദുരിതബാധിതരുടെ ജീവിത യാഥാർത്ഥ്യങ്ങളാണ് എൻമകജെ. അതൊരു നോവലല്ല, നീറ്റലാണ്. എഴുതിക്കഴിഞ്ഞപ്പോൾ മനസ്സു തളർന്നുപോയി. അതിനാലാണ് പിന്നീട് എഴുതേണ്ട എന്നുപോലും വിചാരിച്ചത്. രചനയിലെ കഥാപാത്രങ്ങളുടെ മരണവീടുകളിൽ പോകേണ്ട നിർഭാഗ്യമുണ്ടായി. തുടർന്ന് അവിടത്തെ ജനതയ്ക്കായുള്ള പോരാട്ടമായിരുന്നു നീണ്ടപത്തുവർഷം. ജീവിതത്തിൽ ഏറ്റവും കൂടുതൽ വേദനതിന്ന കാലയളവായിരുന്നു അത്.


പ്രകൃതിക്ക് മനുഷ്യനെ ആവശ്യമില്ല. എന്നാൽ മനുഷ്യ നിലനിൽപ്പിന് പ്രകൃതി അനിവാര്യതയാണ്. പ്രകൃതിയുമായുള്ള പൊക്കിൾക്കൊടി ബന്ധം എവിടെ അവസാനിപ്പിച്ചോ അവിടെ നിന്നുമാണ് പ്രശ്‌നങ്ങൾക്ക് തുടക്കം. പ്രകൃതിയെ നേരായ ദിശയിൽ കൊണ്ടു പോകാനായില്ലെങ്കിൽ ആഗോളതാപനം ഉൾപ്പെടെയുള്ള വിപത്തുകൾ നേരിടേണ്ടിവരും. അത്തരത്തിലൊന്നും സംഭവിക്കരുതേയെന്ന പ്രാർത്ഥന കൊണ്ടാണ് ആശങ്കകൾ രചനകളായി പുറത്തുവരുന്നത്. അവയൊക്കെ ഇപ്പോൾ പരിഹസിക്കപ്പെട്ടേക്കാം. നാളെ അവ ശരിയെന്നു ബോധ്യപ്പെടും. അതിന് ഉദാഹരണങ്ങളാണ് അക്കേഷ്യമരങ്ങൾ അപകടമാണെന്ന സന്ദേശമുൾക്കൊള്ളുന്ന കണ്ണുരോഗവും ജീവിക്കാൻ ഓക്‌സിജൻ കിറ്റ് വേണ്ടിവരുമെന്ന് ഊന്നിപ്പറഞ്ഞ പ്രാണവായുവും ഉൾപ്പെടെയുള്ള കഥകൾ. രണ്ടു മത്സ്യങ്ങൾ, ചിന്നമുണ്ടി, നീരാളീയൻ തുടങ്ങിയ കഥകളും ഇത്തരം സന്ദേശങ്ങൾ ഉൾക്കൊള്ളുന്നു.


പുസ്തകവീട് അടക്കം ഗുരു ശിഷ്യ ബന്ധത്തെക്കുറിക്കുന്ന നാൽപതോളം കഥകൾ എഴുതിയിട്ടുണ്ട്. ഭാഷാ സമൃദ്ധിയുള്ള നാടാണ് കാസർഗോഡ്. നാട്ടുഭാഷയെ തിരിച്ചു പിടിക്കുക രാഷ്ട്രീയ പ്രതിരോധമാണെന്നും അദ്ദേഹം പറഞ്ഞു. ശ്രീകല മുല്ലശേരിയാണ് സംഭാഷണത്തെ നയിച്ചത്.


Share this story

Share

Related Stories