യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. നടന്നത് ഏകപക്ഷീയമായ ആക്രമണമാണെന്ന് പിണറായി വിജയന്‍ പറഞ്ഞു. എസ്എഫ്‌ഐക്കാര്‍ പ്രകോപനം ഉണ്ടാ…

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. നടന്നത് ഏകപക്ഷീയമായ ആക്രമണമാണെന്ന് പിണറായി വിജയന്‍ പറഞ്ഞു. എസ്എഫ്‌ഐക്കാര്‍ പ്രകോപനം ഉണ്ടാക്കിയിട്ടില്ല. ഹോസ്റ്റലില്‍ ഉണ്ടായിരുന്ന വിദ്യാര്‍ത്ഥികളെയാണ് പൊലീസ് മര്‍ദിച്ചത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഹോസ്റ്റലിലേക്ക് തീപ്പന്തം എറിഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റാനുള്ള ശ്രമവും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞുവെന്നും പിണറായി വിജയന്‍ പറഞ്ഞു. സംഭവ സ്ഥലത്തെത്തി നേതാക്കളോടും വിദ്യാർത്ഥികളോടും വിവരങ്ങൾ ആരാഞ്ഞ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.




