The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ഗ്രാമീണ ജനതയുടെ വികസനത്തിനായി ഇറങ്ങിച്ചെല്ലണം: പി സായ്‌നാഥ്

രാജ്യത്തെ ഗ്രാമീണരെ അവഗണിക്കാതെ അവരുടെ പുരോഗതിക്കായി മുന്നിട്ടിറങ്ങണമെന്ന് പ്രമുഖ പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ പി സായ്‌നാഥ്. അസമത്വവും അധികാര ദുര്‍വിനിയോഗവും വേരുറച്ച മണ്ണിലെ പാര്&…

Kerala09 Jan 2025, 10:40 PM 23,341
ഗ്രാമീണ ജനതയുടെ വികസനത്തിനായി ഇറങ്ങിച്ചെല്ലണം: പി സായ്‌നാഥ്

രാജ്യത്തെ ഗ്രാമീണരെ അവഗണിക്കാതെ അവരുടെ പുരോഗതിക്കായി മുന്നിട്ടിറങ്ങണമെന്ന് പ്രമുഖ പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ പി സായ്‌നാഥ്. അസമത്വവും അധികാര ദുര്‍വിനിയോഗവും വേരുറച്ച മണ്ണിലെ പാര്‍ശ്വവല്‍കൃതരുടെ ശബ്ദമാകാന്‍ മാധ്യമങ്ങളും അധികാരികളും ശ്രമിക്കണമെന്ന് നിയസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ മീറ്റ് ദ ഓതര്‍ സെഷനില്‍ അദ്ദേഹം പറഞ്ഞു.


കാലാനുസൃതമായി യാഥാര്‍ത്ഥ്യങ്ങളെ വരച്ചു കാട്ടുമ്പോഴാണ് മാധ്യമപ്രവര്‍ത്തനം സത്യസന്ധമാകുക. ഗാന്ധിജിയും അംബേദ്കറുമെല്ലാം ധാര്‍മിക ഉത്തരവാദിത്തത്തോടെയുള്ള പത്രപ്രവര്‍ത്തനമാണ് നടത്തിയത്. സ്വതന്ത്രമാധ്യമ പ്രവര്‍ത്തനം നിലവില്‍ തുലോം കുറവാണ്. നാടിന്റെ നന്‍മക്കായി നിലകൊള്ളുന്ന സ്വതന്ത്രമാധ്യമങ്ങള്‍ നിലനില്‍പ്പിനായി വെല്ലുവിളി നേരിടുകയാണ്.


വര്‍ഗ, വര്‍ണ , ലിംഗ അസമത്വത്തില്‍ അഗോളതലത്തില്‍ രാജ്യം മുന്നിലാണ്. ബ്രിട്ടീഷ് കോളനിവല്‍ക്കരണ കാലഘട്ടത്തെക്കാള്‍ ഇപ്പോള്‍ കൂടുതലാണിത്. രാജ്യത്ത് 90 ശതമാനം സമ്പത്തും ഉപരിവര്‍ഗത്തിന്റെ കൈകളിലാണ്.


കര്‍ഷിക പ്രതിസന്ധികളാണ് കര്‍ഷകരെ ഗ്രാമങ്ങളില്‍ നിന്നും നഗരങ്ങളിലേക്കു നയിക്കുന്നത്. ഇത്തരം കുടിയേറ്റം വര്‍ദ്ധിച്ചുവരികയാണ്. ഡല്‍ഹിയില്‍ നടന്ന കര്‍ഷകസമരം ലോകത്തെ ഏറ്റവും വലിയ സമാധാനപരമായ ജനകീയ സമരമായിരുന്നു. 720 കര്‍ഷകരെയാണ് നമുക്ക് നഷ്ടമായത്. പ്രതിരോധത്തിന്റെ സൂചകമായിരുന്നു അത്. കര്‍ഷക പ്രതിഷേധം പിന്നീടു നടന്ന തിരഞ്ഞെടുപ്പുകളിലും പ്രതിഫലിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കെ എ ഷാജിയായിരുന്നു സംഭാഷണത്തെ നയിച്ചത്.


Share this story

Share

Related Stories