The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

വയനാട് ഇനി വ്യവസായനാട്; സംരംഭക പുരസ്‌ക്കാര നിറവില്‍ ജില്ല

വയനാട് ജില്ലയെ സംരംഭക ജില്ലയാക്കി മാറ്റുന്ന ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം. 2022-23 സംരംഭക വര്‍ഷത്തില്‍ നൂറ് ശത…

Kerala26 Feb 2024, 2:05 AM 35,074
വയനാട് ഇനി വ്യവസായനാട്; സംരംഭക പുരസ്‌ക്കാര നിറവില്‍ ജില്ല

വയനാട് ജില്ലയെ സംരംഭക ജില്ലയാക്കി മാറ്റുന്ന ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം. 2022-23 സംരംഭക വര്‍ഷത്തില്‍ നൂറ് ശതമാനത്തിലധികം സംരംഭങ്ങള്‍ തുടങ്ങി സംസ്ഥാനത്ത് ജില്ല ഒന്നാം സ്ഥാനം കരസ്ഥമാക്കി. 3,950 സംരംഭങ്ങളാണ് 2022-23 സംരംഭക വര്‍ഷത്തില്‍ ജില്ലയില്‍ ആരംഭിച്ചത്. 3,950 സംരംഭങ്ങള്‍ തുടങ്ങിയതോടെ 236.58 കോടി രൂപയുടെ നിക്ഷേപവും 8,234 തൊഴിലവസരങ്ങളും സൃഷ്ടിക്കാന്‍ ജില്ലാ വ്യവസായ കേന്ദ്രത്തിന് സാധിച്ചു.


ഉത്പ്പാദന മേഖലയില്‍ 331, സേവനമേഖലയില്‍ 1252, വിപണന മേഖലയില്‍ 2367 സംരംഭങ്ങളുമാണ് ജില്ലയില്‍ ആരംഭിച്ചത്. സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവരെ കണ്ടെത്തി സെമിനാറുകളിലൂടെയും ബോധവത്ക്കരണ ക്ലാസുകളിലൂടെയും അനുയോജ്യമായ പരിശീലനം നല്‍കിയാണ് ജില്ലാ വ്യവസായകേന്ദ്രം സംരംഭക യജ്ഞത്തിന് തുടക്കമിട്ടത്.


ത്രിതല പഞ്ചായത്തുകള്‍, നഗരസഭകള്‍, ബാങ്കുകള്‍ എന്നിവര്‍ വിവിധ ഘട്ടങ്ങളില്‍ സംരംഭങ്ങള്‍ക്ക് ലൈസന്‍സുകള്‍ നല്‍കുന്നതിനും സാമ്പത്തികമായ പിന്തുണ നല്‍കുന്നതിനും സഹായിച്ചു. സംരംഭങ്ങളിലൂടെ ഉത്പ്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ ബ്രാന്‍ഡ് വയനാട് എന്ന പേരില്‍ വിപണിയില്‍ എത്തിച്ചു. ജില്ലയിലെ മികച്ച സംരംഭക നഗരസഭക്കുള്ള പുരസ്‌ക്കാരം സുല്‍ത്താന്‍ ബത്തേരിക്കും മികച്ച സംരംഭക പഞ്ചായത്തിനുള്ള പുരസ്‌ക്കാരം പൂതാടി പഞ്ചായത്തിനും ലഭിച്ചു.


വ്യവസായ വകുപ്പിന്റെ ജില്ലയിലെ മികച്ച സൂക്ഷമ ചെറുകിട സംരംഭത്തിനുള്ള പുരസ്‌ക്കാരം വാകേരി സി.സി കാവനാല്‍ ബിജുവിന്റെ സംരംഭമായ ‘തനി നാടന്‍ തനിമ’ക്ക് ലഭിച്ചു. ജില്ലയിലെ മികച്ച ചെറുകിട ഉത്പാദന യൂണിറ്റിനുള്ള പുരസ്‌ക്കാരം കെ.കെ ഇസ്മായിലിന്റെ ഉടമസ്ഥതയിലുള്ള പി.കെ.കെ അസോസിയേറ്റ്‌സും വനിതാ വിഭാഗത്തിലുള്ള മികച്ച സംരംഭത്തിനുള്ള പുരസ്‌ക്കാരം എന്‍ സന്ധ്യയുടെ സീന വുഡ് ഇന്‍ഡസ്ട്രീസും മികച്ച കയറ്റുമതി യൂണിറ്റിനുള്ള പുരസ്‌ക്കാരം ജോണ്‍ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ബയോവിന്‍ ആഗ്രോ റിസര്‍ച്ചും സ്വന്തമാക്കി.


Share this story

Share

Related Stories