The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

വൃത്തി കോണ്‍ക്ലേവിന് കനകക്കുന്ന് ഒരുങ്ങി

മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ഏപ്രിൽ 9 മുതൽ 13 വരെ നടക്കുന്ന ദേശീയ കോൺക്ലേവായ വൃത്തി-2025 ന്റെ ഒരുക്കങ്ങൾ കനകക്കുന്നിൽ പൂര്‍ത്തിയാകുന്നു. പൂര്‍ണമായും ഹരിതചട്ടങ്ങൾ പാലിച്ച…

Kerala08 Apr 2025, 5:15 AM 39,861
വൃത്തി കോണ്‍ക്ലേവിന് കനകക്കുന്ന് ഒരുങ്ങി

മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ഏപ്രിൽ 9 മുതൽ 13 വരെ നടക്കുന്ന ദേശീയ കോൺക്ലേവായ വൃത്തി-2025 ന്റെ ഒരുക്കങ്ങൾ കനകക്കുന്നിൽ പൂര്‍ത്തിയാകുന്നു. പൂര്‍ണമായും ഹരിതചട്ടങ്ങൾ പാലിച്ചും മാലിന്യത്തെ വിഭവങ്ങളും സൗന്ദര്യവുമാക്കി മാറ്റുകയെന്ന ആശയത്തെ ഉള്‍ക്കൊണ്ടുമാണ് ‘വൃത്തി’ക്കുവേണ്ടിയുള്ള സജ്ജീകരണങ്ങള്‍ ഒരുങ്ങുന്നത്. പരമ്പരാഗത രീതിയിൽ നിർമ്മിച്ചിട്ടുള്ള ഓലപ്പുരകളും പ്ലാസ്റ്റിക് മാലിന്യങ്ങൾ പുനരുപയോഗിച്ച് നിര്‍മിക്കുന്ന ഇൻസ്റ്റലേഷനുകളുമെല്ലാം കോണ്‍ക്ലേവിനെ കൂടുതൽ ആകര്‍ഷകമാക്കും.


വ്യത്യസ്തമായ വിഷയങ്ങളില്‍ ചർച്ചകളും അവതരണങ്ങളും നടക്കുന്നത് ഹരിത പെരുമാറ്റച്ചട്ടം പാലിച്ചുള്ള ഓലപ്പുരകളിലാണ്. കനകക്കുന്നിന്റെ പ്രവേശന കവാടത്തിലുള്‍പ്പെടെ വിവിധയിടങ്ങളിൽ വർണ്ണങ്ങളാൽ ചാലിച്ച് പല രൂപത്തിൽ പ്രത്യക്ഷമാകുന്ന ഇന്‍സ്റ്റലേഷനുകൾ പാഴ്വസ്തുക്കൾ കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. മാലിന്യനിര്‍മാര്‍ജ്ജനത്തിന്റെ അടിസ്ഥാന തത്വങ്ങളായ ഉപയോഗം കുറയ്ക്കൽ, പുനരുപയോഗം, പുന:ചംക്രമണം (Reduce, Reuse and Recycle)  എന്നിവയില്‍ അധിഷ്ഠിതമാണ് ഈ കലാരൂപങ്ങൾ. കാലാകാലങ്ങളായി മനുഷ്യൻ ഉപയോഗിച്ചു പോരുന്ന ഇത്തരം വസ്തുക്കളുടെ ഉപഭോഗം ഘട്ടംഘട്ടമായി കുറയ്ക്കുന്നതിനായുള്ള ബോധവത്കരണം കൂടിയായി ഇവ മാറും. ജൈവ-അജൈവ മാലിന്യങ്ങളുടെ കൃത്യവും സൂക്ഷ്മവുമായ സംസ്കരണത്തിനുള്ള സൗകര്യവും കോൺക്ലേവ് വേദിയിലെ മുഖ്യ ഘടകമാണ്.


അഞ്ച് ദിവസം നീളുന്ന ദേശീയ കോൺക്ലേവിന്റെ സുഗമവും സമഗ്രവുമായ നടത്തിപ്പിനായി വിദ്യാർത്ഥികളും യുവജനങ്ങളും അടങ്ങുന്ന വോളണ്ടിയർ സംഘത്തിനുള്ള പരിശീലനവും കനകക്കുന്നില്‍ നടക്കുന്നുണ്ട്. കോൺക്ലേവിനോടനുബന്ധിച്ച് ചലച്ചിത്ര താരങ്ങളുൾപ്പെടെയുള്ള കലാകാരൻമാർ പങ്കെടുക്കുന്ന കലാപരിപാടികൾക്കായി നിശാഗന്ധി ഓഡിറ്റോറിയവും തയ്യാറായിക്കഴിഞ്ഞു. 


മാലിന്യസംസ്കരണത്തിന്റെ ഏറ്റവും ഫലപ്രദമായ മാതൃകകൾ അടങ്ങുന്ന മാതൃകാഗ്രാമവും കനകക്കുന്നിലെ മുഖ്യ ആകർഷണമാവും. മാലിന്യസംസ്കരണം ശുചിത്വം എന്നിവയുമായി ബന്ധപ്പെട്ട് നൂറോളം സ്റ്റാളുകളും ഒരുങ്ങുന്നുണ്ട്. പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട കോൺഫഫറൻസ്, സെമിനാർ, വർക്ക്ഷോപ്പ് സെഷനുകൾക്കുള്ള ഒരുക്കങ്ങളും പൂർത്തിയായി വരുന്നു.


Share this story

Share

Related Stories