The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

വൃത്തി 2025: ക്ലീൻ കേരള കോൺക്ലേവ്– പ്രദർശന സ്റ്റാളുകൾക്ക് അപേക്ഷിക്കാം

മാലിന്യ സംസ്‌കരണ രംഗത്തെ പുതിയ ആശയങ്ങൾ, സാങ്കേതിക വിദ്യകൾ, ആധുനിക സംവിധാനങ്ങൾ എന്നിവ പരിചയപ്പെടുത്തുന്നതിനും ഈ രംഗത്തെ കേരളത്തിന്റെ സവിശേഷതകളും മികച്ച പ്രവർത്തനങ്ങളും അവതരിപ്പിക്കുന്നതിനുമായി ദേശീയ കോ…

Kerala07 Mar 2025, 7:25 AM 28,051
വൃത്തി 2025: ക്ലീൻ കേരള കോൺക്ലേവ്– പ്രദർശന സ്റ്റാളുകൾക്ക് അപേക്ഷിക്കാം

മാലിന്യ സംസ്‌കരണ രംഗത്തെ പുതിയ ആശയങ്ങൾ, സാങ്കേതിക വിദ്യകൾ, ആധുനിക സംവിധാനങ്ങൾ എന്നിവ പരിചയപ്പെടുത്തുന്നതിനും ഈ രംഗത്തെ കേരളത്തിന്റെ സവിശേഷതകളും മികച്ച പ്രവർത്തനങ്ങളും അവതരിപ്പിക്കുന്നതിനുമായി ദേശീയ കോൺക്ലേവ് നടത്തുന്നു. മാലിന്യ മുക്തം നവ കേരളം ക്യാമ്പയിന്റെ ഭാഗമായി തദ്ദേശസ്വയം ഭരണ വകുപ്പ് സംഘടിപ്പിക്കുന്ന ഈ പരിപാടിയുടെ ഏകോപനം സംസ്ഥാന ശുചിത്വ മിഷനാണ് നിർവഹിക്കുന്നത്. ഹരിതകേരളം മിഷൻ, കുടുംബശ്രീമിഷൻ, കേരള ഖരമാലിന്യ പദ്ധതി ഉൾപ്പെടെയുള്ള വിവിധ ഏജൻസികളും സംഘാടനത്തിന്റെ ഭാഗമാണ്. ഏപ്രിൽ 9 മുതൽ 13 വരെ തിരുവനന്തപുരം കനകക്കുന്നിൽ ‘വൃത്തി 2025’ എന്ന പേരിൽ നടത്തുന്ന ഈ പരിപാടിയിൽ സന്ദർശകരുൾപ്പെടെ ഒരു ലക്ഷത്തോളം ആളുകൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.


ഈ മേഖലയിൽ രാജ്യത്തിനകത്തും പുറത്തും പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനങ്ങളും വിദഗ്ധരും, തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളും, വിവിധ സർക്കാർ വകുപ്പുകളും പരിപാടിയിൽ പങ്കെടുക്കും. സെമിനാറുകൾ, കോൺഫറൻസുകൾ, ബിസിനസ്സ്, സ്റ്റാർട്ടപ്പ് മീറ്റുകൾ, മാലിന്യ സംസ്‌കരണ മാതൃകകളുടെ ലൈവ് അവതരണങ്ങൾ, സാംസ്‌കാരിക പരിപാടികൾ തുടങ്ങിയവയ്ക്കൊപ്പം ശുചിത്വം, മാലിന്യ സംസ്‌കരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട സംവിധാനങ്ങൾ, ഉത്പന്നങ്ങൾ, മാതൃകകൾ എന്നിവയുടെ വിപുലമായ പ്രദർശന സ്റ്റാളുകളും ഒരുക്കുന്നുണ്ട്. മികച്ച ശുചിത്വ മാതൃകകൾ നടപ്പിലാക്കിയ തദ്ദേശ സ്ഥാപനങ്ങൾ, യുവ സംരംഭകർ, മറ്റ് സർക്കാർ-സ്വകാര്യ ഏജൻസികൾ എന്നിവർ ഈ പ്രദർശനത്തിൽ പങ്കെടുക്കും.


വൃത്തി 2025 ക്ലീൻ കേരള കോൺക്ലേവിൽ സാങ്കേതിക വിദ്യകളും ഉൽപ്പന്നങ്ങളും പ്രദർശിപ്പിക്കാൻ താൽപര്യമുളള മാലിന്യ സംസ്‌കരണ രംഗത്ത് പ്രവർത്തിക്കുന്ന, സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും യുവ സംരംഭകർക്കും പ്രദർശനത്തിൽ പങ്കെടുക്കാം. താൽപര്യമുള്ളവർ സംസ്ഥാന ശുചിത്വ മിഷന്റെ പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയോ, സ്‌പോൺസർഷിപ്പിലൂടെ പങ്കാളിത്തം ഉറപ്പാക്കുകയോ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് : 7907735972, 9495330575, 9847718096. വെബ്സൈറ്റ്: www.vruthi.in, exhibition@vruthi.in.


Share this story

Share

Related Stories