The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

വോട്ടർ പട്ടിക പുതുക്കൽ: നിരീക്ഷകൻ ജില്ലയിൽ സന്ദർശനം നടത്തി

പ്രത്യേക സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കൽ 2025ന്റെ ഭാഗമായി ഇടുക്കിയുടെ ചുമതലയുള്ള വോട്ട൪ പട്ടിക നിരീക്ഷക൯ (റോൾ ഒബ്‌സർവർ ) ജില്ലയിൽ സന്ദർശനം നടത്തി. ജില്ലാ കളക്ടറുടെ ചേമ്പറിൽ വിവിധ അംഗീകൃത രാഷ്ട്രീയപാർട…

Kerala18 Nov 2024, 10:35 PM 33,042
വോട്ടർ പട്ടിക പുതുക്കൽ: നിരീക്ഷകൻ ജില്ലയിൽ സന്ദർശനം നടത്തി

പ്രത്യേക സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കൽ 2025ന്റെ ഭാഗമായി ഇടുക്കിയുടെ ചുമതലയുള്ള വോട്ട൪ പട്ടിക നിരീക്ഷക൯ (റോൾ ഒബ്‌സർവർ ) ജില്ലയിൽ സന്ദർശനം നടത്തി. ജില്ലാ കളക്ടറുടെ ചേമ്പറിൽ വിവിധ അംഗീകൃത രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗവും അദ്ദേഹത്തിന്റെ അധ്യക്ഷതയിൽ ചേർന്നു വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ജില്ലയിൽ നടത്തിയ പ്രവർത്തനങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. കഴിഞ്ഞ ഒക്ടോബർ 28 ന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് നിരീക്ഷകൻ രാഷ്ട്രീയ കക്ഷികൾക്ക് വിശദീകരണം നൽകി.കുറ്റമറ്റ വോട്ടർ പട്ടിക തയ്യാറാക്കുന്നതിനായുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങൾക്ക് രാഷ്ട്രീയ പാർട്ടികളുടെ പിന്തുണ ഉണ്ടാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.


വോട്ടര്‍ പട്ടികയുടെ കോപ്പികള്‍ എല്ലാ താലൂക്ക് ഇലക്ഷന്‍ വിഭാഗങ്ങളിലും, വില്ലേജ്, പഞ്ചായത്ത് ഓഫീസുകളിലും, ഇലക്ഷന്‍ കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിലും ലഭ്യമാണ്.കരട് വോട്ടര്‍പട്ടികയുമായി ബന്ധപ്പെട്ട്  പൊതുജനങ്ങൾക്കുള്ള പരാതികള്‍ ഓൺലൈനായി നൽകാവുന്നതാണ്.ആക്ഷേപങ്ങള്‍ പരിശോധിച്ചും അപാകതകള്‍ പരിഹരിച്ചതിനും ശേഷം അടുത്ത വർഷം ജനുവരി 6 ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും.


18 വയസ്സ് പൂർത്തിയായവർക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേർക്കുന്നതിനും, 17 വയസ്സ് പൂർത്തിയായവർക്ക് മുൻകൂറായി വോട്ടര്‍ പട്ടികയില്‍ പേര് ചേർക്കുന്നതിനും അപേക്ഷിക്കാം. എന്നാല്‍ 17 വയസുള്ള അപേക്ഷകർ 18 വയസ്സ് പൂർത്തിയാകുന്നതിനനുസരിച്ച് മാത്രമേ വോട്ടര്‍ പട്ടികയില്‍  ഉൾപ്പെടുത്തുകയുള്ളു.


തിരിച്ചറിയില്‍ കാർഡിലെ തെറ്റ് തിരുത്തല്‍, മേൽവിലാസത്തിലെ മാറ്റം, വോട്ടർ കാർഡ്  മാറ്റം, ഭിന്നശേഷിക്കാരെ അടയാളപ്പെടുത്തല്‍ എന്നീ ആവശ്യങ്ങൾക്ക്  ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്. ഇ-സേവന കേന്ദ്രങ്ങള്‍ മുഖേനയോ, www.voters.eci.gov.in എന്ന വെബ്സൈറ്റ് മുഖേനയോ വോട്ടര്‍ ഹെൽപ്  ലൈന്‍ ആപ്പ് മുഖേനയോ ബി.എല്‍.ഒ മാരുടെ സഹായത്തോടുകൂടിയോ അപേക്ഷകള്‍ നൽകാം.മരണപ്പെട്ട് പോയവരെയും,സ്ഥലം മാറി പോയവരെയും വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കുന്നതിന് ബന്ധപ്പെട്ടവർ അപേക്ഷകൾ നൽകേണ്ടതാണ്.


വിശദ വിവരങ്ങള്‍ ഇന്ത്യന്‍ തിരഞ്ഞെടുപ്പ്  കമ്മീഷന്റെ  ഔദ്യോഗിക വെബ് സൈറ്റായ www.eci.gov.in ല്‍ ലഭ്യമാണ്. എല്ലാ പുതിയ വോട്ടർമാരും  ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി വോട്ടര്‍ പട്ടികയില്‍ പേരു ചേർക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.


കളക്ടറുടെ ചേമ്പറിൽ നടന്ന യോഗത്തിൽ വിവിധ അംഗീകൃത രാഷ്ട്രീയ കക്ഷി പ്രതിനിധികൾ ,ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ, ഇലക്ട്രൽ രജിസ്‌ട്രേഷൻ ഓഫീസർമാർ,അസിസ്റ്റൻറ് ഇലക്ടറൽ  രജിസ്‌ട്രേഷൻ ഓഫീസർമാർ,സ്വീപ് നോഡൽ ഓഫീസർ,ഇലക്ഷൻ വിഭാഗം ജീവനക്കാർ എന്നിവർ പങ്കടുത്തു.


Share this story

Share

Related Stories