The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

വയനാടിനായി ഒന്നിക്കാം: മ്യൂസിക് ആൽബം പുറത്തിറക്കി

കേരള മീഡിയ അക്കാദമിയും സ്വരലയയും ചേർന്ന് തയ്യാറാക്കിയ യേശുദാസ് ആലപിച്ച വയനാടിനായി ഒന്നിക്കുന്ന സന്ദേശം ഉൾക്കൊള്ളുന്ന സാന്ത്വനഗീതം മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. മുഖ്യമന്ത്രിയുടെ ചേംബറിൽ ന…

Kerala20 Aug 2024, 4:25 AM 24,163
വയനാടിനായി ഒന്നിക്കാം: മ്യൂസിക് ആൽബം പുറത്തിറക്കി

കേരള മീഡിയ അക്കാദമിയും സ്വരലയയും ചേർന്ന് തയ്യാറാക്കിയ യേശുദാസ് ആലപിച്ച വയനാടിനായി ഒന്നിക്കുന്ന സന്ദേശം ഉൾക്കൊള്ളുന്ന സാന്ത്വനഗീതം മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ മുൻ വിദ്യാഭ്യാസ-സാംസ്‌കാരിക മന്ത്രി എം എ ബേബി ഓഡിയോ മ്യൂസിക് ആൽബം ഏറ്റുവാങ്ങി.


”ഒന്നായ് നേരിടാം, കനലായ് തുണയായ് കേരളമേ പോരൂ” എന്നു തുടങ്ങുന്ന ഗാനം, വയനാടിന്റെ നൊമ്പരവും പുനർനിർമാണത്തിന്റെ പ്രതീക്ഷയും ഉൾച്ചേർന്നതാണ്. അസാധാരണവും അമ്പരപ്പിക്കുന്നതുമാണ് യേശുദാസിന്റെ ആലാപനമെന്ന് എം.എ ബേബി പറഞ്ഞു.


റഫീഖ് അഹമ്മദിന്റേതാണ് വരികൾ. നാനക് മൽഹാർ, ചാരുകേശി എന്നീ രാഗങ്ങളുടെ സ്വരചലനങ്ങൾ ഉപയോഗിച്ചാണ് സംഗീതസംവിധായകൻ രമേശ് നാരായൺ ഗാനം ചിട്ടപ്പെടുത്തിയത്. അമേരിക്കയിലെ സ്റ്റുഡിയോയിൽ യേശുദാസും തിരുവനന്തപുരത്ത് തമലത്തുള്ള സ്റ്റുഡിയോയിലിരുന്ന് രമേശ് നാരായണനും മൂന്നരമണിക്കൂർ ചിലവഴിച്ചാണ് ഗാനം റെക്കോർഡ് ചെയ്തത്.


ഗാനം കേട്ടുകഴിഞ്ഞപ്പോൾ യേശുദാസിന്റെ സംഗീതത്തിന് പ്രായമില്ല എന്ന് തനിക്കു മനസ്സിലായെന്ന് രമേശ് നാരായൺ പറഞ്ഞു. കേരളത്തിനോടുള്ള യേശുദാസിന്റെ അതിരില്ലാത്ത സ്‌നേഹമാണ് പാട്ടിൽ ഉൾച്ചേർന്നിട്ടുള്ളത്.


ചലച്ചിത്ര സംവിധായകൻ ടി.കെ രാജീവ്കുമാറാണ് ആശയാവിഷ്‌കാരം. ദൃശ്യാവിഷ്‌കാരം നടത്തിയത് ചലച്ചിത്രകാരൻ വി പുരുഷോത്തമനാണ്. കേരള മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു ക്രിയേറ്റീവ് ഹെഡ് ആണ്. ഗാനത്തിന് കോറസ് പാടിയത് മധുവന്തി, മധുശ്രീ, ഖാലിദ്, സിജുകുമാർ എന്നിവരാണ്.


മ്യൂസിക് ആൽബത്തിന്റെ പ്രകാശനചടങ്ങിൽ സ്വരലയ ജനറൽസെക്രട്ടറി ഇ.എം നജീബ്, ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് ഡയറക്ടർ ടി.വി സുഭാഷ്, രമേശ് നാരായൺ, മധുശ്രീ, കെഎസ്എഫ്ഇ ചെയർമാൻ കെ.വരദരാജൻ, മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു എന്നിവർ പങ്കെടുത്തു. ഗാനത്തിന്റെ വീഡിയോ ആൽബം ഈ ആഴ്ച റിലീസ് ചെയ്യും.


Share this story

Share

Related Stories