The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

സഞ്ചരിക്കുന്ന കളിമൺ ഉൽപ്പന്ന വിപണനശാല മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്തു

പരമ്പരാഗത തൊഴിൽ മേഖലയെ സംരക്ഷിക്കുക സർക്കാർ നയം: മന്ത്രി ഒ.ആർ. കേളുകളിമൺ പാത്ര നിർമാണ മേഖലയടക്കമുള്ള പരമ്പരാഗത തൊഴിൽ മേഖലയെയും തൊഴിലാളികളെയും സംരക്ഷിക്കുക എന്നതാണ് സർക്കാർ നയമെന്ന് പട്ടികജാതി പട്ടികവർ…

Kerala05 Mar 2025, 9:55 PM 25,933
സഞ്ചരിക്കുന്ന കളിമൺ ഉൽപ്പന്ന വിപണനശാല മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്തു

പരമ്പരാഗത തൊഴിൽ മേഖലയെ സംരക്ഷിക്കുക സർക്കാർ നയം: മന്ത്രി ഒ.ആർ. കേളു


കളിമൺ പാത്ര നിർമാണ മേഖലയടക്കമുള്ള പരമ്പരാഗത തൊഴിൽ മേഖലയെയും തൊഴിലാളികളെയും സംരക്ഷിക്കുക എന്നതാണ് സർക്കാർ നയമെന്ന് പട്ടികജാതി പട്ടികവർഗ ക്ഷേമ വികസന വകുപ്പ് മന്ത്രി ഒ.ആർ. കേളു പറഞ്ഞു. കളിമൺ പാത്ര നിർമാണ വിപണന ക്ഷേമ വികസന കോർപ്പറേഷന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന സഞ്ചരിക്കുന്ന കളിമൺ ഉൽപ്പന്ന വിപണനശാലയുടെ ഉദ്ഘാടനം സെക്രട്ടേറിയറ്റിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കളിമൺപാത്ര നിർമാണ മേഖലയിൽ തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് മൂലധനം നൽകുന്നതിനും മെച്ചപ്പെട്ട വിപണനം ഏകോപിപ്പിക്കുന്നതിനുമായാണ് കളിമൺ പാത്ര നിർമാണ വിപണനക്ഷേമ വികസന കോർപ്പറേഷൻ രൂപീകരിച്ചത്. നിരന്തരമായ ശ്രമത്തിലൂടെ കോർപ്പറേഷൻ ലാഭകരമായ അവസ്ഥയിലെത്തി. എന്നാൽ കൂടുതൽ മെച്ചപ്പെട്ട ജീവിത സാഹചര്യം തൊഴിലാളികൾക്കും കുടുംബങ്ങൾക്കും ഒരുക്കുന്നതിനായി കൂടുതൽ ലാഭത്തിലെത്തിച്ചേരേണ്ടതുണ്ട്.


\"\"


ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് കളിമൺ പാത്ര വിപണനം സംഘടിപ്പിച്ചു വരുന്നുണ്ട്. പൊങ്കാലയിലെ പങ്കാളിത്തം ഓരോ വർഷത്തിലും വർധിക്കുന്നു എന്നതും ശ്രദ്ധേയമാണ്. കോർപ്പറേഷന്റെ വിപണനശാലകളിൽ നിന്നും പൊങ്കാലക്കലങ്ങളുൾപ്പെടെയുള്ള കളിമൺ പാത്രങ്ങൾ മേടിച്ച് സംരംഭത്തിന് പിൻതുണ നൽകാൻ അഭ്യർഥിക്കുകയാണെന്നും മണ്ണുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുകയും കാലാതീതമായ സൗന്ദര്യത്തോടെ കളിമൺപാത്ര നിർമ്മാണം തുടരുകയും ചെയ്യുന്ന സമൂഹത്തിന് പൊതുസമൂഹം പിൻതുണ നൽകണമെന്നും മന്ത്രി അഭ്യർഥിച്ചു. ആദ്യ ഉൽപ്പന്നം പട്ടികവർഗ പിന്നാക്ക ക്ഷേമവികസന വകുപ്പ് ഡയറക്ടർ ഡോ. രേണുരാജ് മന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി.


കളിമൺപാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ ചെയർമാൻ കെ.എൻ. കുട്ടമണി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മാനേജിംഗ് ഡയറക്ടർ ഷിബു എ. സ്വാഗതമാശംസിച്ചു. സംസ്ഥാന പിന്നോക്ക ക്ഷേമ വകുപ്പ് വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ അഞ്ജന എ., പട്ടികജാതി പിന്നോക്ക വിഭാഗ വകുപ്പ് ഡയറക്ടർ ഡി. ധർമലശ്രീ, ഡെപ്യൂട്ടി സെക്രട്ടറി മഞ്ജുഷ എൽ., വ്യവസായ വകുപ്പ് അണ്ടർ സെക്രട്ടറി ബൈജു എസ്., പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജി. സിദ്ധാർത്ഥൻ എന്നിവർ സംബന്ധിച്ചു.കൺസൽട്ടന്റ്‌ പ്രോജക്ട് മാനേജർ അനിൽ ജി. നന്ദി അറിയിച്ചു.


Share this story

Share

Related Stories