The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

കായിക താരങ്ങൾക്ക് പരിശീലനം

സംസ്ഥാന കായിക യുവജനകാര്യ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ജി വി രാജ സ്‌പോർട്‌സ് സ്‌കൂൾ, കണ്ണൂർ സ്‌പോർട്‌സ് സ്‌കൂൾ എന്നിവിടങ്ങളിൽ നടത്തുന്ന എലൈറ്റ് ട്രെയിനിംഗ് സ്‌കീമിലേക്ക് കായിക തെരെഞ്ഞെടുക്കുന്നു. അ…

Kerala11 Jun 2025, 8:35 PM 19,908
കായിക താരങ്ങൾക്ക് പരിശീലനം

സംസ്ഥാന കായിക യുവജനകാര്യ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ജി വി രാജ സ്‌പോർട്‌സ് സ്‌കൂൾ, കണ്ണൂർ സ്‌പോർട്‌സ് സ്‌കൂൾ എന്നിവിടങ്ങളിൽ നടത്തുന്ന എലൈറ്റ് ട്രെയിനിംഗ് സ്‌കീമിലേക്ക് കായിക തെരെഞ്ഞെടുക്കുന്നു. അത്‌ലറ്റിക്‌സ്, ബോക്‌സിംഗ്, ജൂഡോ (ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും) ഇനങ്ങളിൽ തിരുവനന്തപുരം ജി വി രാജ സ്‌പോർട്‌സ് സ്‌കൂളിലും വോളിബോളിൽ (പെൺകുട്ടികൾക്ക്) കണ്ണൂർ സ്‌പോർട്‌സ് സ്‌കൂളിലുമാണ് ട്രെയിനിംഗ് നൽകുന്നത്. ജൂൺ 16 ന് കണ്ണൂർ സ്‌പോർട്‌സ് സ്‌കൂളിലും ജൂൺ 18 ന് തിരുവനന്തപുരം ജി വി രാജ സ്‌പോർട്‌സ് സ്‌കൂളിലും വച്ച് സെലക്ഷൻ നടത്തും. കായികതാരങ്ങൾക്ക് ഏതെങ്കിലും ഒരു സെന്ററിൽ സെലക്ഷനിൽ പങ്കെടുക്കാം.


എലൈറ്റ് സ്‌കീമിലേക്ക് സെലക്ഷൻ ലഭിക്കുന്നതിന് അത്‌ലറ്റിക്‌സ്, ബോക്‌സിംഗ്, ജൂഡോ, വോളീബോൾ ഇനങ്ങളിൽ ദേശീയതല മത്സരങ്ങളിൽ പ്രാവീണ്യം തെളിയിച്ചവരോ, തത്തുല്യമായ പ്രകടനം കാഴ്ചവെക്കാൻ കഴിവുള്ളതോ ആയ ഈ വർഷം പ്ലസ് ടു വിജയിച്ച കായിക താരങ്ങൾക്ക് ട്രയൽസിൽ പങ്കെടുക്കാം. തെരെഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് കോളേജ് പഠനത്തോടൊപ്പം മികച്ച പരിശീലനം, താമസം, ഭക്ഷണം, എന്നിവ സൗജന്യമാണ്. കൂടാതെ കായികവകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള സ്‌കോളർഷിപ്പിനും അർഹതയുണ്ട്.


കണ്ണൂർ സ്‌പോർട്‌സ് സ്‌കൂളിൽ പെൺകുട്ടികൾക്കായി പുതുതായി ആരംഭിക്കുന്ന ഫെൻസിംഗ് ഇനത്തിലേക്കുളള സെലക്ഷൻ ട്രയൽസും ഇതോടൊപ്പം നടത്തും. എട്ടാം ക്ലാസിലേക്ക് കായിക ക്ഷമതയുടെയും ഫെൻസിംഗ് അനുബന്ധ ടെസ്റ്റുകളുടെയും അടിസ്ഥാനത്തിലുളള ജനറൽ സെലക്ഷനാണ് നടത്തുന്നത്. ഒൻപത്, പത്ത്, പ്ലസ് വൺ ക്ലാസുകളിലേക്ക് ഫെൻസിംഗിലെ കായിക നേട്ടങ്ങളുടെ അടിസ്ഥാനത്തിലുളള ലാറ്ററൽ എൻട്രിയായിരിക്കും നൽകുക. ദേശീയ തലത്തിലെ പ്രകടന മികവിന് മുൻഗണന നൽകും.


Share this story

Share

Related Stories