The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിപാക്കിസ്ഥാനെ തകർത്തു, സാഫ് കപ്പിൽ ഇന്ത്യയ്ക്ക് 10–ാം കിരീടം'പോസ്റ്റുകൾ മെറ്റ നീക്കിയത് സർക്കാർ നിർദ്ദേശപ്രകാരം'; മുഖ്യമന്ത്രിയുടെ വാദം പൊളിച്ച് ആഭ്യന്തര മന്ത്രിഡോക്ടറില്‍ നിന്നും 10ലക്ഷം തട്ടി, DCC അംഗം സുഹൈല്‍ ഷാജഹാന്‍ അറസ്റ്റില്‍; AKG സെന്റര്‍ ആക്രമണക്കേസ് പ്രതികെഎംഎസ്‌സിഎല്ലിന് പുതിയ എം ഡി; അലക്സ് വർഗീസിന് ചുമതലതായ്ലന്‍ഡില്‍ വന്‍ തീപിടിത്തം; 11 പേര്‍ മരിച്ചു; 17 പേര്‍ക്ക് പരിക്ക്: ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ചതെന്ന് സംശയംഎറണാകുളത്ത് സ്കൂളിൽ ഗ്ലാസ് റൂഫ് തകർന്നു വീണു; മൂന്ന് കുട്ടികൾക്ക് പരിക്ക്ഹാലോവീന്‍ പാര്‍ട്ടിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതിയെ കസ്റ്റഡിയില്‍ വിട്ടുതിരുവനന്തപുരം ആസ്ഥാനമായ Climate Tech Startup ‘mistEO' യിൽ 18 കോടി രൂപയുടെ നിക്ഷേപംമദ്യം വാങ്ങിയപ്പോള്‍ സഞ്ചിക്ക് 20 രൂപ ഈടാക്കി; നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്ചാല സ്വര്‍ണക്കവര്‍ച്ച: സൂത്രധാരന്‍ ജയറാം, കവര്‍ച്ചയ്ക്ക് പിന്നില്‍ കുടിപ്പകയെന്ന് പൊലീസ്ഇറാനിൽ കുടുങ്ങിയ അക്ഷയ് ഹരീഷ് ചൊവ്വാഴ്ച നാട്ടിലെത്തും: യാത്രാരേഖകൾ കൈമാറിനിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് കുഴിയിലേക്ക് മറിഞ്ഞു; യാത്രക്കാർക്ക് പരുക്ക്തോമസ് പ്രഥമന്‍ കാതോലിക ബാവ പുരസ്കാരം ഏറ്റുവാങ്ങി മമ്മൂട്ടിഅസം കസിരംഗയിൽ ട്രക്കും മിനിബസും കൂട്ടിയിടിച്ച് അപകടം; 23 പേർക്ക് ദാരുണാന്ത്യംപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിപാക്കിസ്ഥാനെ തകർത്തു, സാഫ് കപ്പിൽ ഇന്ത്യയ്ക്ക് 10–ാം കിരീടം'പോസ്റ്റുകൾ മെറ്റ നീക്കിയത് സർക്കാർ നിർദ്ദേശപ്രകാരം'; മുഖ്യമന്ത്രിയുടെ വാദം പൊളിച്ച് ആഭ്യന്തര മന്ത്രിഡോക്ടറില്‍ നിന്നും 10ലക്ഷം തട്ടി, DCC അംഗം സുഹൈല്‍ ഷാജഹാന്‍ അറസ്റ്റില്‍; AKG സെന്റര്‍ ആക്രമണക്കേസ് പ്രതികെഎംഎസ്‌സിഎല്ലിന് പുതിയ എം ഡി; അലക്സ് വർഗീസിന് ചുമതലതായ്ലന്‍ഡില്‍ വന്‍ തീപിടിത്തം; 11 പേര്‍ മരിച്ചു; 17 പേര്‍ക്ക് പരിക്ക്: ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ചതെന്ന് സംശയംഎറണാകുളത്ത് സ്കൂളിൽ ഗ്ലാസ് റൂഫ് തകർന്നു വീണു; മൂന്ന് കുട്ടികൾക്ക് പരിക്ക്ഹാലോവീന്‍ പാര്‍ട്ടിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതിയെ കസ്റ്റഡിയില്‍ വിട്ടുതിരുവനന്തപുരം ആസ്ഥാനമായ Climate Tech Startup ‘mistEO' യിൽ 18 കോടി രൂപയുടെ നിക്ഷേപംമദ്യം വാങ്ങിയപ്പോള്‍ സഞ്ചിക്ക് 20 രൂപ ഈടാക്കി; നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്ചാല സ്വര്‍ണക്കവര്‍ച്ച: സൂത്രധാരന്‍ ജയറാം, കവര്‍ച്ചയ്ക്ക് പിന്നില്‍ കുടിപ്പകയെന്ന് പൊലീസ്ഇറാനിൽ കുടുങ്ങിയ അക്ഷയ് ഹരീഷ് ചൊവ്വാഴ്ച നാട്ടിലെത്തും: യാത്രാരേഖകൾ കൈമാറിനിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് കുഴിയിലേക്ക് മറിഞ്ഞു; യാത്രക്കാർക്ക് പരുക്ക്തോമസ് പ്രഥമന്‍ കാതോലിക ബാവ പുരസ്കാരം ഏറ്റുവാങ്ങി മമ്മൂട്ടിഅസം കസിരംഗയിൽ ട്രക്കും മിനിബസും കൂട്ടിയിടിച്ച് അപകടം; 23 പേർക്ക് ദാരുണാന്ത്യം

കണിയാമ്പറ്റ-കമ്പളക്കാട് ടൗണുകളില്‍ ട്രാഫിക് പരിഷ്‌കരണം

കണിയാമ്പറ്റ-കമ്പളക്കാട് ടൗണുകളില്‍ ഫെബ്രുവരി 15 മുതല്‍ ട്രാഫിക് പരിഷ്‌കരണം നടപ്പിലാക്കും. കണിയാമ്പറ്റ ജംഗ്ഷന്‍ മുതല്‍ മൈത്രി സൂപ്പര്‍ മാര്‍ക്കറ്റ് വരെയുള്ള ഭാ…

Kerala14 Feb 2024, 11:00 PM 48,548
കണിയാമ്പറ്റ-കമ്പളക്കാട് ടൗണുകളില്‍ ട്രാഫിക് പരിഷ്‌കരണം

കണിയാമ്പറ്റ-കമ്പളക്കാട് ടൗണുകളില്‍ ഫെബ്രുവരി 15 മുതല്‍ ട്രാഫിക് പരിഷ്‌കരണം നടപ്പിലാക്കും. കണിയാമ്പറ്റ ജംഗ്ഷന്‍ മുതല്‍ മൈത്രി സൂപ്പര്‍ മാര്‍ക്കറ്റ് വരെയുള്ള ഭാഗത്ത് വാഹനങ്ങള്‍ പാര്‍ക്ക്‌ചെയ്യാന്‍ പാടില്ല. ഓട്ടോറിക്ഷ, ടാക്‌സി ജീപ്പ്, ഫോര്‍വീല്‍, ഗുഡ്‌സ്, കൊട്ട ജിപ്പ്, ഫോര്‍വീല്‍, ടൂ വീലര്‍ പാര്‍ക്കിംഗിന് സ്ഥലങ്ങള്‍ അനുവദിച്ചു. കല്‍പ്പറ്റ ഭാഗത്തേക്ക് പോകുന്ന ബസ്സുകള്‍ അല്‍ അമീന്‍ ഹോട്ടലിന് മുമ്പിലുള്ള ബസ്സ് സ്റ്റോപ്പിലും, മാനന്തവാടി ഭാഗത്തേക്ക് പോകുന്നവ വില്ലേജ് ഓഫീസിന് മുമ്പിലുള്ള ബസ്സ് സ്റ്റോപ്പിലും, പനമരത്ത് നിന്നും മീനങ്ങാടി ഭാഗത്തേക്ക് പോകുന്നവ ഫ്രെഷ് ബേക്കറി സമീപമുള്ള ബസ്സ് സ്റ്റോപ്പിലും മീനങ്ങാടിയില്‍ നിന്നും പനമരം ഭാഗത്തേക്ക് പോകുന്ന പ്രൈവറ്റ് ബസ്സുകള്‍ കേരള ഗ്രാമീണ്‍ ബാങ്കിന് മുമ്പിലെ ബസ്സ് സ്റ്റോപ്പിലും നിര്‍ത്തണം. ടൗണില്‍ വാഹനങ്ങളിലും നടപ്പാതയിലുമുള്ള അനധികൃത കച്ചവടം നിരോധിച്ചു.


കമ്പളക്കാട് ടൗണില്‍ നോ പാര്‍ക്കിംഗ് ഭാഗങ്ങള്‍ മാര്‍ക്ക് ചെയ്ത് ബോര്‍ഡുകള്‍ സ്ഥാപിച്ചു. രാവിലെ 8 മുതല്‍ രാത്രി 8 വരെയാണ് നോ പാര്‍ക്കിംഗ്. ഓട്ടോറിക്ഷ, ഫോര്‍വീല്‍ ഓട്ടോ, ഗുഡ്‌സ് ഓട്ടോറിക്ഷ, ടൂറിസ്റ്റ് ടാക്‌സി ഗുഡ്‌സ് /കൊട്ട ജീപ്പ്, ട്രാക്ടറുകള്‍, പിക്കപ്പുകള്‍, പ്രൈവറ്റ് വാഹനങ്ങള്‍, ടാക്‌സി ജീപ്പ്, ടൂ വീലര്‍ പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.


കല്‍പ്പറ്റയില്‍ നിന്നും പള്ളിക്കുന്ന് റോഡ് വഴി പോകുന്ന കെ.എസ്.ആര്‍.ടിസി, പ്രൈവറ്റ് ബസ്സുകള്‍ ടൗണിലെ അന്‍സാരിയ ജംഗ്ഷനുള്ള സ്റ്റോപ്പിലും പഞ്ചായത്ത് സ്റ്റാന്റിലും കയറ്റി ഇറക്കിയതിനു ശേഷം പള്ളിക്കുന്ന് റോഡിലെ മുജഹിദ് പള്ളിക്ക് സമീപം ബസ് സ്റ്റോപ്പില്‍ നിര്‍ത്തണം. പള്ളിക്കുന്ന് ഭാഗത്തു നിന്നും വരുന്ന മുഴുവന്‍ കെ.എസ്.ആര്‍.ടി.സി – പ്രൈവറ്റ് ബസ്സുകളും എം.പി എം ബില്‍ഡിംഗ് ആരംഭത്തില്‍ യാത്രക്കാരെ ഇറക്കി പഞ്ചായത്ത് സ്റ്റാന്റില്‍ കയറി ടൗണിലെ പള്ളിക്കു മുന്നിലെ ബസ് സ്റ്റോപ്പില്‍ നിര്‍ത്തണം. കമ്പളക്കാട് ടൗണിലെ പുതിയ ബസ് സ്റ്റാന്റില്‍ കെ.എസ്.ആര്‍.ടി.സി ബസ്സുകളും പ്രൈവറ്റ് ബസ്സുകളും ഒഴികെ മറ്റു വാഹനങ്ങള്‍ പ്രവേശിക്കാനോ പാര്‍ക്ക് ചെയ്യാനോ പാടില്ല.


കമ്പളക്കാട് അങ്ങാടിയില്‍ നിന്ന് പള്ളിക്കുന്ന് ഭാഗത്തേക്ക് പാരലല്‍ ടാക്‌സി ജീപ്പുകള്‍ സര്‍വ്വീസ് നടത്തും. കമ്പളക്കാട് ടൗണ്‍ ട്രാഫിക് പരിഷ്‌കരണത്തിന്റെ ഭാഗമായി ബോര്‍ഡുകള്‍ സ്ഥാപിച്ചു. കമ്പളക്കാട് ഹൈമാസ്റ്റ് ലൈറ്റ് പോസ്റ്റുകള്‍, ഇലക്ട്രിക് പോസ്റ്റുകള്‍, കൊടികള്‍, തണല്‍മരങ്ങള്‍, ട്രാഫിക് ബോര്‍ഡുകള്‍ എന്നിവകളില്‍ മറ്റു പരസ്യങ്ങള്‍ പതിക്കുന്നതും ഫ്‌ളക്‌സ് ബോര്‍ഡുകള്‍ തൂക്കുന്നതും നിരോധിച്ചു. കമ്പളക്കാട് ടൗണിലെ അനധികൃത കച്ചവടം, വാഹനങ്ങളിലെയും, നടപ്പാതയിലെയും അനധികൃത കച്ചവടം എന്നിവയും നിരോധിച്ചതായി കണിയാമ്പറ്റ പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.


Share this story

Share

Related Stories