The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ടൂര്‍ ഡി കേരള സൈക്ലത്തോണിന് ജില്ലയില്‍ ഉജ്ജ്വല സ്വീകരണം

സംസ്ഥാനത്തിന്റെ കായികരംഗത്ത് ആഗോള പങ്കാളിത്തവും നിക്ഷേപവും വികേന്ദ്രീക്യതപദ്ധതി ആസൂത്രണവും ലക്ഷ്യം വച്ചു ജനുവരി 23 മുതല്‍ 26 വരെ തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്ട്ര കായിക ഉച്ചക്കോടിയുടെ പ്ര…

Kerala19 Jan 2024, 10:35 PM 52,780
ടൂര്‍ ഡി കേരള സൈക്ലത്തോണിന് ജില്ലയില്‍ ഉജ്ജ്വല സ്വീകരണം

സംസ്ഥാനത്തിന്റെ കായികരംഗത്ത് ആഗോള പങ്കാളിത്തവും നിക്ഷേപവും വികേന്ദ്രീക്യതപദ്ധതി ആസൂത്രണവും ലക്ഷ്യം വച്ചു ജനുവരി 23 മുതല്‍ 26 വരെ തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്ട്ര കായിക ഉച്ചക്കോടിയുടെ പ്രചരണാര്‍ത്ഥം കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന ‘ടൂര്‍ ഡി കേരള സൈക്ലത്തോണിന് ജില്ലയില്‍ ഉജ്ജ്വല സ്വീകരണം നല്‍കി.


ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേത്യത്വത്തില്‍ വിവിധ കായിക അസോസിയേഷനുകളുടെയും തൊടുപുഴ സോക്കര്‍ സ്‌കൂളിന്റെയും ആഭിമുഖ്യത്തില്‍ തൊടുപുഴ സോക്കര്‍ സ്‌കൂള്‍, തൊടുപുഴ മുന്‍സിപ്പല്‍ മൈതാനം, കരിങ്കുന്നം സെന്റ് അഗസ്റ്റ്യന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് സ്വീകരണം നല്‍കിയത്.


ഉച്ചക്ക് 12 മണിയോടെ ജില്ലാ അതിര്‍ത്തിയില്‍ പ്രവേശിച്ച സൈക്ലത്തോണ്‍ റാലിയെ ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് പി.എ സലിംകുട്ടിയുടെ നേത്യത്വത്തില്‍ വെങ്ങല്ലൂര്‍ സോക്കര്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ചു. തുടര്‍ന്ന് തൊടുപുഴ മുന്‍സിപ്പല്‍ മൈതാനത്ത് എത്തിച്ചേര്‍ന്ന സൈക്ലത്തോണിന് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്റെ നേത്യത്വത്തില്‍ സ്വീകരണം നല്‍കി.


മുന്‍സിപ്പല്‍ മൈതാനത്ത് ചേര്‍ന്ന സ്വീകരണയോഗം തൊടുപുഴ നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഫുട്ബോള്‍ അസോസിയേഷന്‍ ഓണററി പ്രസിഡന്റ് ടോം ജോസ് അധ്യക്ഷത വഹിച്ചു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി ഷൈന്‍ എന്‍.പി സ്വാഗതം ആശംസിച്ചു.തുടര്‍ന്ന് കരിങ്കുന്നം സെന്റ് അഗസ്റ്റ്യന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എത്തിച്ചേര്‍ന്ന സൈക്ലത്തോണ്‍ റാലിയെ ബാന്റുമേളങ്ങളുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ സ്വീകരിച്ചു. 600 ലധികം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ബിനുമോന്‍ ജോസഫ് പരിപാടിക്ക് നേത്യത്വം നല്‍കി.


ജില്ലയിലെ വിവിധയിടങ്ങളിലായി നല്‍കിയ സ്വീകരണങ്ങളില്‍ ജില്ലാ കായിക അസോസിയേഷന്‍ ഭാരവാഹികളായ പി.കെ രാജേന്ദ്രന്‍, ഷിജി ജെയിംസ്, നിവാസ് എ.ജെ, കെ., ശശിധരന്‍, ഷൗക്കത്ത്, മനോജ് കൊക്കാട്ട്, എ.പി. മുഹമ്മദ് ബഷീര്‍, സന്ദീപ് സെന്‍, ജില്ലാ സ്പോര്‍ട്സ് ഓഫീസര്‍ ദീപ്തി മരിയ ജോസ്, കേരളാ സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ വോളിബോള്‍ പരിശീലകന്‍ അനില്‍ എം.കുര്യന്‍ തുടങ്ങി കായിക, രാഷ്ട്രീയ, സാമൂഹ്യരംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. ഇടുക്കിയിലെ സ്വീകരണപരിപാടികള്‍ക്ക് ശേഷം ‘ടൂര്‍ ഡി കേരളാ സൈക്ലത്തോണ്‍ റാലി’ കോട്ടയം ജില്ലയില്‍ പര്യടനം നടത്തും.


Share this story

Share

Related Stories