The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഅശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്; യൂട്യൂബര്‍ തൊപ്പിക്ക് വീണ്ടും നോട്ടീസ്സതീശൻ സാറിന്റെ പിള്ളേരെ രമേശൻ സാറിന്റെ പൊലീസ് പിടികൂടി: V K സനോജ്മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതിസിഐമാരെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കി അറസ്റ്റിൽകൊളംബിയയിൽ വൻ ഭൂചലനം; 20 മരണംഹെലികോപ്ടർ യാത്രയിൽ നിലപാട് വ്യക്തമാക്കി വി.ഡി. സതീശൻ; രണ്ടു ദിവസം രണ്ട് വിശദീകരണമെന്ന് ആക്ഷേപംഅബിന്‍ വര്‍ക്കി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; എംഎല്‍എ ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്ക്കുറ്റിപ്പുറം ബസ് അപകടം: അമിത വേഗത അപകടത്തിന് കാരണമായെന്ന് MVDകൗൺസിലർ ആർ സുഗതന് അനുകൂലമായി നല്‍കിയ കുറിപ്പ്; റദ്ദാക്കി തദ്ദേശ സ്വയം ഭരണവകുപ്പ്സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 25കനത്ത മഴ; നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുതൃഷയ്‌ക്കെതിരായ ദ്വയാര്‍ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്സംസ്ഥാനത്ത് 9 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചുബിഹാർ ഉപതെരഞ്ഞെടുപ്പ്: BJP കോട്ട തകര്‍ത്ത് പ്രശാന്ത് കിഷോർപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഅശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്; യൂട്യൂബര്‍ തൊപ്പിക്ക് വീണ്ടും നോട്ടീസ്സതീശൻ സാറിന്റെ പിള്ളേരെ രമേശൻ സാറിന്റെ പൊലീസ് പിടികൂടി: V K സനോജ്മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതിസിഐമാരെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കി അറസ്റ്റിൽകൊളംബിയയിൽ വൻ ഭൂചലനം; 20 മരണംഹെലികോപ്ടർ യാത്രയിൽ നിലപാട് വ്യക്തമാക്കി വി.ഡി. സതീശൻ; രണ്ടു ദിവസം രണ്ട് വിശദീകരണമെന്ന് ആക്ഷേപംഅബിന്‍ വര്‍ക്കി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; എംഎല്‍എ ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്ക്കുറ്റിപ്പുറം ബസ് അപകടം: അമിത വേഗത അപകടത്തിന് കാരണമായെന്ന് MVDകൗൺസിലർ ആർ സുഗതന് അനുകൂലമായി നല്‍കിയ കുറിപ്പ്; റദ്ദാക്കി തദ്ദേശ സ്വയം ഭരണവകുപ്പ്സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 25കനത്ത മഴ; നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുതൃഷയ്‌ക്കെതിരായ ദ്വയാര്‍ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്സംസ്ഥാനത്ത് 9 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചുബിഹാർ ഉപതെരഞ്ഞെടുപ്പ്: BJP കോട്ട തകര്‍ത്ത് പ്രശാന്ത് കിഷോർ

കലാമണ്ഡലത്തെ ആഗോള തലത്തിൽ മികവിൻ്റെ കേന്ദ്രമാക്കും; മുഖ്യമന്ത്രി പിണറായി വിജയൻ

കേരള കലാമണ്ഡലത്തെ ആഗോള തലത്തിൽ മികവിൻ്റെ കേന്ദ്രമാക്കുന്നതിനുള്ള ഇടപെടലുകളാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള കലാമണ്ഡലം ഫെലോഷിപ്പ് – അവാർഡ്- എൻഡോമെന്റ് സമർപ്പണവു…

Kerala26 Feb 2024, 2:10 AM 41,303
കലാമണ്ഡലത്തെ ആഗോള തലത്തിൽ മികവിൻ്റെ കേന്ദ്രമാക്കും; മുഖ്യമന്ത്രി പിണറായി വിജയൻ

കേരള കലാമണ്ഡലത്തെ ആഗോള തലത്തിൽ മികവിൻ്റെ കേന്ദ്രമാക്കുന്നതിനുള്ള ഇടപെടലുകളാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള കലാമണ്ഡലം ഫെലോഷിപ്പ് – അവാർഡ്- എൻഡോമെന്റ് സമർപ്പണവും മണക്കുളം മുകുന്ദരാജ സ്മാരക അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ലോകത്തിലെ തന്നെ മികച്ച കലാകേന്ദ്രമായി കേരള കലാമണ്ഡലം ഉയർന്നുവരുന്നതിന് പ്രയത്നിച്ച മണക്കുളം മുകുന്ദരാജയ്ക്കുള്ള ആദരമാണ് ഈ കെട്ടിടമെന്നും കലാമണ്ഡലത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ഈ വികസന പ്രവർത്തനങ്ങളെല്ലാം മുതൽക്കൂട്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


ഓരോ കലാരൂപങ്ങൾക്കും അനുഗുണമായ വ്യത്യസ്ത സ്ഥാപനങ്ങൾ ഉണ്ടാകാം എന്നാൽ കേരളത്തിലെ ക്ലാസിക് കലാരൂപങ്ങൾക്കെല്ലാം അനുഗുണമായ കലയുടെയും സംസ്കാരത്തിന്റെയും ലോകശ്രദ്ധ ആകർഷിച്ച കേന്ദ്രമാണ് കേരള കലാമണ്ഡലമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള കലാമണ്ഡലത്തിന്റെ അക്കാദമിക ഭൗതിക വികസനത്തിന് വലിയ പ്രാധാന്യമാണ് സർക്കാർ നൽകുന്നത്. പുതിയതായി കലാമണ്ഡലത്തിൽ കഥകളിയിൽ പെൺകുട്ടികൾക്കുള്ള അഡ്മിഷനും ആരംഭിക്കാനായതായും

മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.


കൽപ്പിത സർവ്വകലാശാലയായ കേരള കലാമണ്ഡലത്തെ സമ്പൂർണ്ണ കലാ സാംസ്കാരിക സർവ്വകലാശാലയാക്കാനുള്ള നടപടികൾ അവസാനഘട്ടത്തിലാണെന്ന് അവാർഡ് സമർപ്പണം നിർവ്വഹിച്ച് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. കലാമണ്ഡലത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള മറ്റ് നിരവധി പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് വരികയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. എൻഡോവ്മെന്റുകളുടെ സമർപ്പണം പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കക്ഷേമ, ദേവസ്വം, പാർലമെന്ററികാര്യ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ നിർവ്വഹിച്ചു.


11.5 കോടി രൂപ വിനിയോഗിച്ചാണ് 36000 സ്ക്വയർ ഫീറ്റ് വിസ്തൃതിയിൽ മണക്കുളം മുകുന്ദരാജ സ്മാരക അക്കാദമിക് ബ്ലോക്ക് നിർമ്മിച്ചിട്ടുള്ളത്. 24 ക്ലാസ് റൂമുകളും, മൂന്ന് ടീച്ചേഴ്സ് റൂമുകളും, രണ്ട് സെമിനാർ ഹാളുകൾ, മൂന്ന് റസ്റ്റ് റൂമുകൾ, 20 പേർക്ക് വീതം താമസിക്കാവുന്ന രണ്ട് ഡോർമെറ്ററികൾ, ഓപ്പൺ ഓഡിറ്റോറിയം, ടോയ്ലറ്റ് സൗകര്യം എന്നിവ ഉൾപ്പെടുന്നതാണ് കെട്ടിടം.


കേരള കലാമണ്ഡലം കൽപ്പിത സർവ്വകലാശാല വിവിധ കലാ മേഖലകളിലെ പ്രഗത്ഭർക്ക് നൽകുന്ന ഫെല്ലോഷിപ്പ്, അവാർഡ്, എൻഡോവ്മെൻ്റുകളുടെ സമർപ്പണവും മുഖ്യമന്ത്രി നിർവ്വഹിച്ചു.


കഥകളി സംഗീതത്തിൽ ഫെല്ലോഷിപ്പ് നേടിയ മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരിക്കും കൂടിയാട്ടത്തിൽ ഫെല്ലോഷിപ്പ് നേടിയ വേണുജിക്കും മുഖ്യമന്ത്രി പുരസ്കാരം നൽകി.

വിവിധ കലാ മേഖലകളിൽ ഫെല്ലോഷിപ്പ് നേടിയ ആർ.എൽ.വി ദാമോദര പിഷാരടി, കലാമണ്ഡലം നാരായണൻ നമ്പൂതിരി, കലാമണ്ഡലം ബാലസുന്ദരൻ എന്നിവർക്ക് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പുരസ്കാരം നൽകി.


പത്മശ്രീ പുരസ്കാര ജേതാവായ കലാമണ്ഡലം ശിവൻ നമ്പൂതിരി, കലാമണ്ഡലം ഗോപിക്കുട്ടൻ നായർ, സി.പി ബാലകൃഷ്ണൻ, കലാമണ്ഡലം നാരായണൻ നമ്പ്യാർ, കലാമണ്ഡലം ഭാഗ്യേശ്വരി, സുകുമാരൻ നായർ, കെ.വി ജഗദീശൻ, ഏഷ്യാഡ് ശശി മാരാർ, പള്ളിപ്പുറം ഉണ്ണികൃഷ്ണൻ, പള്ളം ചന്ദ്രൻ, കലാമണ്ഡലം വേണുമോഹൻ, എം.കെ. അനിയൻ, ഓയൂർ രാമചന്ദ്രൻ, കലാമണ്ഡലം പ്രഷീജ, കലാമണ്ഡലം പ്രശാന്തി, പ്രദീപ് ആറാട്ടുപുഴ, കലാമണ്ഡലം എം.കെ ജ്യോതി, കലാമണ്ഡലം വിശ്വാസ്, കെ.എസ് അഞ്ജലി, ഡോക്യുമെൻ്ററി പുരസ്കാരം നേടിയ അനൂപ് വെള്ളാനി, ശ്രീജിത്ത് വെള്ളാനി എന്നിവർക്ക് മന്ത്രി കെ. രാധാകൃഷ്ണൻ പുരസ്കാരം നൽകി ആദരിച്ചു.


ചടങ്ങിൽ കലാമണ്ഡലം വൈസ് ചാൻസിലർ ഡോ. ബി. അനന്തകൃഷ്ണൻ അധ്യക്ഷനായി. രജിസ്ട്രാർ ഡോ. പി. രാജേഷ്കുമാർ, കാലടി സർവ്വകലാശാല വൈസ് ചാൻസിലർ ഡോ. എം.വി നാരായണൻ, പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം അഷറഫ്, വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷെയ്ഖ് അബ്ദുൽഖാദർ, കലാമണ്ഡലം ഭരണസമിതി അംഗങ്ങളായ ഡോ. കലാമണ്ഡലം ഗോപി, പത്മശ്രീ കലാമണ്ഡലം ക്ഷേമാവതി, കെ. രവീന്ദ്രനാഥ്, ഡോ. പി. വേണുഗോപാൽ, എസ് സി, എസ് ടി കമ്മീഷൻ അംഗം ടി.കെ വാസു, ജില്ലാ പഞ്ചായത്ത് മെമ്പർ പി. സാബിറ, വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി നിർമ്മലാദേവി, ഡെപ്യൂട്ടി രജിസ്ട്രാർ പി.ആർ ജയചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.


Share this story

Share

Related Stories