The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

സ്ത്രീകൾക്കുനേരെയുള്ള  അതിക്രമങ്ങൾക്കെതിരെ  തത്സമയം പരാതി നൽകാൻ ഓൺലൈൻ സംവിധാനം വേണം : മന്ത്രി

സ്ത്രീകൾക്കെതിരായിട്ടുള്ള അതിക്രമങ്ങൾ സംബന്ധിച്ച്  തത്സമയം പരാതി കൊടുക്കാനുള്ള ഒരു ഓൺലൈൻ സംവിധാനം  ഏർപ്പെടുത്തുന്നതിനെ കുറിച്ച് തിരുവനന്തപുരം നഗരസഭ ചിന്തിക്കണമെന്നും എല്ലാ പ്രവർത്തനങ്ങൾക്കും സംസ്ഥാന സ…

Kerala19 Dec 2024, 4:15 AM 14,687
സ്ത്രീകൾക്കുനേരെയുള്ള  അതിക്രമങ്ങൾക്കെതിരെ  തത്സമയം പരാതി നൽകാൻ ഓൺലൈൻ സംവിധാനം വേണം : മന്ത്രി

സ്ത്രീകൾക്കെതിരായിട്ടുള്ള അതിക്രമങ്ങൾ സംബന്ധിച്ച്  തത്സമയം പരാതി കൊടുക്കാനുള്ള ഒരു ഓൺലൈൻ സംവിധാനം  ഏർപ്പെടുത്തുന്നതിനെ കുറിച്ച് തിരുവനന്തപുരം നഗരസഭ ചിന്തിക്കണമെന്നും എല്ലാ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പിൻതുണയുണ്ടാകുമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ് പറഞ്ഞു. തിരുവനന്തപുരം തമ്പാനൂരിൽ സജ്ജമാക്കിയിട്ടുള്ള ഷീ സ്‌പെയ്സും ഷീ ഹബ്ബും  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.\"\"


തിരുവനന്തപുരം നഗരത്തിലെത്തുന്ന സ്ത്രീകൾക്ക് സുരക്ഷിതമായി വൃത്തിയുള്ള താമസസ്ഥലമൊരുക്കുക എന്ന ആശയമാണ് ഷീ സ്പെയിസിനു പിന്നിൽ. ഷീ ഹബ് സ്ത്രീ സംരംഭകർക്കുള്ള,  സ്റ്റാർട്ടപ്പുകൾക്കുള്ള തൊഴിലിടമാണ്. രണ്ടും ഒരു പുതിയ തലത്തിലേക്ക് കോർപറേഷന്റെ പ്രവർത്തനങ്ങളെ ഉയർത്തുകയാണെന്ന് മന്ത്രി പറഞ്ഞു.


എ.സി, നോൺ എ.സി റൂമുകൾ, ഡോർമെറ്ററികൾ എന്നിവ ഷീ സ്പെയിസിൽ ഒരുക്കിയിട്ടുണ്ട്. ആധുനിക രീതിയിൽ ഫർണിഷ് ചെയ്ത് കമ്പ്യൂട്ടർ, വൈഫൈ ഉൾപ്പെടെ ക്രമീകരിച്ചതാണ് ഷീ ഹബ്.


യുണൈറ്റഡ് നേഷൻസിന്റെതുൾപ്പെടെ നിരവധി ദേശീയ-അന്തർദേശീയ പുരസ്‌കാരങ്ങൾ ലഭിച്ച തിരുവനന്തപുരം നഗരസഭയുടെ പ്രവർത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു.


ഷീ സ്പെയിസ് ഓൺലൈൻ ബുക്കിങ്ങിനുള്ള സംവിധാനം  സജ്ജീകരിച്ച മാർ ബസേലിയോസ് കോളേജ് വിദ്യാർഥികളെ ചടങ്ങിൽ മന്ത്രി അനുമോദിച്ചു. മേയർ ആര്യാ രാജേന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആന്റണി രാജു എം.എൽ.എ മുഖ്യാതിഥിയായിരുന്നു. ഡെപ്യൂട്ടി മേയർ പി.കെ. രാജു ചടങ്ങിൽ സന്നിഹിതനായിരുന്നു.


Share this story

Share

Related Stories