The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ഗുജറാത്തില്‍ ബാങ്കിന്റെ ഭിത്തി തുരന്ന് മോഷണം; ലോക്കറുകളിലെ സ്വര്‍ണം നഷ്ടപ്പെട്ടു

ഗുജറാത്തിലെ സൂറത്തില്‍ വന്‍ ബാങ്ക് കൊള്ള. ഇംഗ്ലീഷ് സിനിമയായ ‘ദി ബാങ്ക് ജോബി’ല്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് മോഷണം നടത്തിയത്. ദേശീയ മാധ്യമമായ ടിംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.കിം…

Kerala21 Dec 2024, 5:15 AM 36,210
ഗുജറാത്തില്‍ ബാങ്കിന്റെ ഭിത്തി തുരന്ന് മോഷണം; ലോക്കറുകളിലെ സ്വര്‍ണം നഷ്ടപ്പെട്ടു
ഗുജറാത്തിലെ സൂറത്തില്‍ വന്‍ ബാങ്ക് കൊള്ള. ഇംഗ്ലീഷ് സിനിമയായ ‘ദി ബാങ്ക് ജോബി’ല്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് മോഷണം നടത്തിയത്. ദേശീയ മാധ്യമമായ ടിംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

കിം ക്രോസ് റോഡിന് സമീപമുളള യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മോഷണം നടന്നത്. ബാങ്കിലെ നിരീക്ഷണ ക്യാമറകളുടെ കേബിളുകള്‍ മുറിച്ച് അകത്ത് പ്രവേശിച്ച മോഷ്ടാക്കള്‍ അലാറം കേടുവരുത്തുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ബാങ്കിലെ ലോക്കറുകള്‍ മോഷ്ടാക്കള്‍ തകര്‍ത്തത്.

ബാങ്ക് നിലവറയിലെ ഭിത്തി തുരന്ന് ഉള്ളിലെത്തിയ മോഷ്ടാക്കള്‍ 75 ലോക്കറുകളില്‍ ആറെണ്ണം തകര്‍ത്ത് 40 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങള്‍ മോഷ്ടാക്കള്‍ കടത്തി. ഭിത്തിയില്‍ രണ്ടടി വലിപ്പമുള്ള കുഴിയുണ്ടാക്കിയാണ് ഇവര്‍ ലോക്കര്‍ റൂമിലേക്ക് കടന്നത്.

തകര്‍ത്ത ലോക്കറുകളില്‍ മൂന്നെണ്ണം ശൂന്യമായിരുന്നെങ്കിലും ബാക്കിയുള്ള 3 ലോക്കറുകളില്‍ നിന്നാണ് ഇവര്‍ സ്വര്‍ണം കടത്തിയത്. ലോക്കര്‍ ഉടമകളെല്ലാം നിലവില്‍ പലയിടങ്ങളിലായതുകൊണ്ട് ഇവര്‍ വന്ന് പരിശോധിച്ച ശേഷമേ പൊലീസിന് ലോക്കറുകളിലെ നഷ്ടം എത്ര എന്നതുസംബന്ധിച്ച് കൃത്യമായൊരു കണക്ക് നല്‍കാനാകൂ.

മോഷ്ടാക്കള്‍ പ്രൊഫഷണലുകളാണെന്നും ബാങ്കുമായി ബന്ധമുള്ള ആര്‍ക്കെങ്കിലും മോഷണത്തില്‍ പങ്കുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. അതേസമയം, സംഭവ സ്ഥലത്തുനിന്നും ലോക്കറുകള്‍ തകര്‍ക്കാന്‍ ഉപയോഗിക്കുന്ന ഇലക്ട്രിക് കട്ടര്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Share this story

Share

Related Stories