The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

വനിതാ കാര്‍ഷിക സംരംഭക മേഖലാ സമ്മേളനത്തിന് തുടക്കമായി

കേരള കാര്‍ഷിക സര്‍വകലാശാലയും ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലും സംയുക്തമായി കേരള കാര്‍ഷിക സര്‍വകലാശാലയില്‍ സംഘടിപ്പിക്കുന്ന ദ്വിദിന വനിതാ കാര്&…

Kerala21 Jan 2024, 5:25 AM 52,668
വനിതാ കാര്‍ഷിക സംരംഭക മേഖലാ സമ്മേളനത്തിന് തുടക്കമായി

കേരള കാര്‍ഷിക സര്‍വകലാശാലയും ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലും സംയുക്തമായി കേരള കാര്‍ഷിക സര്‍വകലാശാലയില്‍ സംഘടിപ്പിക്കുന്ന ദ്വിദിന വനിതാ കാര്‍ഷിക സംരംഭക മേഖലാ സമ്മേളനത്തിന് തുടക്കമായി. സെന്‍ട്രല്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി കേന്ദ്ര കൃഷി സഹമന്ത്രി ശോഭ കരന്തലാജെ ഉദ്ഘാടനം ചെയ്തു. സ്ത്രീകള്‍ക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണെന്നും കേരളത്തിലെ സ്ത്രീകള്‍ എല്ലാത്തരത്തിലും ശക്തരാണെന്നും അവര്‍ പറഞ്ഞു. ഒട്ടേറെ അനുഭവ സമ്പത്തുള്ള സ്ത്രീകള്‍ സംരംഭകത്വ മേഖലയിലേക്ക് കടന്നുവരേണ്ടത് പ്രധാനമാണ്. ഇവര്‍ക്കായി കാര്‍ഷിക സര്‍വകലാശാല, കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍ മുഖേന പരിശീലനങ്ങള്‍ ലഭ്യമാകുന്നത് മാതൃകാപരമാണെന്നും മന്ത്രി പറഞ്ഞു. കോട്ടയം, പാലക്കാട് കൃഷി വിജ്ഞാന കേന്ദ്രങ്ങളുടെ കര്‍ഷക ഹോസ്റ്റല്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.


കാര്‍ഷിക മേഖലയില്‍ കേരളത്തിലെ സ്ത്രീകള്‍ മികച്ച ഇടപെടലുകള്‍ നടത്തി സ്വന്തമായ ഒരിടം കണ്ടെത്തിയെന്ന് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് ഓണ്‍ലൈനായി മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. സ്ത്രീകളിലെ സംരംഭകത്വം വികസിപ്പിക്കാന്‍ സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. സംരംഭകരുടെ താല്‍പര്യങ്ങള്‍ മനസ്സിലാക്കി കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നു. വിശദമായ പദ്ധതി റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നതിന് ഡി പി ആര്‍ ക്ലിനിക്കുകള്‍ ആരംഭിച്ചു. ദേശവല്‍കൃത ബാങ്കുകള്‍ മുഖേന സാമ്പത്തിക സഹായം ലഭ്യമാക്കി. സ്ത്രീകള്‍ക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാന്‍ കാര്‍ഷിക മേഖല മികച്ചയിടമാണ് ഒരുക്കുന്നതെന്നും മന്ത്രി പി പ്രസാദ് കൂട്ടിച്ചേര്‍ത്തു.


ഉത്പ്പന്നങ്ങള്‍ നിര്‍മ്മിച്ച് അവ അന്താരാഷ്ട്ര വിപണിയിലേക്ക് വില്‍പ്പനയ്ക്കായി എത്തിക്കുന്നതിന് പ്രാപ്തമാക്കുന്ന സംരംഭകത്വ സംസ്‌കാരം വളര്‍ത്തണമെന്ന് മുഖ്യാതിഥിയായി പങ്കെടുത്ത മന്ത്രി കെ രാജന്‍ പറഞ്ഞു. കാര്‍ഷിക മേഖലയിലെ വനിതാ സംരംഭകത്വ രംഗത്ത് വലിയ ഉണര്‍വാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉണ്ടായത്. നിരവധി സ്വയം സംരംഭങ്ങളിലൂടെ മൂല്യവര്‍ധിത ഉത്പാദനരംഗത്ത് വന്‍ വര്‍ദ്ധനവ് ഉണ്ടാക്കാന്‍ സ്ത്രീകള്‍ക്ക് ആയിട്ടുണ്ട്. സമാനതകളില്ലാത്ത അതിജീവനത്തിന്റെ പാതയിലൂടെയാണ് ഒട്ടേറെ പേര്‍ സംരംഭകരായത്. ഉദാര-സ്വകാര്യവത്കരണ നയങ്ങള്‍ക്കെതിരേ ഏവരും ഒന്നിച്ച് പോരാടണമെന്നും മന്ത്രി ഓര്‍മിപ്പിച്ചു.


പരിപാടിയില്‍ വൈസ് ചാന്‍സിലര്‍ ഡോ.ബി അശോക് അധ്യക്ഷനായി. തുടര്‍ന്ന് കാഴ്ചപരിമിതിയെ അതിജീവിച്ച് ഓണ്‍ലൈന്‍ വ്യവസായത്തിലൂടെ തന്റേതായ ഇടം കണ്ടെത്തിയ സംരംഭകയായ ഗീത സലീശിനെ കേന്ദ്ര കൃഷി സഹമന്ത്രി ശോഭ കരന്തലാജെ ആദരിച്ചു. സ്ത്രീ സംരംഭകത്വം വിജയകഥകള്‍ പ്രതിപാദിപ്പിക്കുന്ന വീഡിയോയുടെ പ്രകാശനം മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു. കേരള, കര്‍ണാടക, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ നിന്നുമുള്ള സംരംഭകരും പ്രതിനിധികളുമാണ് പങ്കെടുക്കുന്നത്. മാടക്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര മോഹന്‍, ഐ.സി.എ.ആര്‍ സോണ്‍ 11 ഡയറക്ടര്‍ ഡോ. വി വെങ്കടസുബ്രഹ്‌മണ്യന്‍, എന്‍.ഐ.എഫ്.ടി.ഇ.എം ഡയറക്ടര്‍ പ്രഫ. വി പളനിമുത്തു, കാര്‍ഷിക സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. എ സക്കീര്‍ ഹുസൈന്‍, റിസര്‍ച്ച് ഡയറക്ടര്‍ ഡോ. മധു സുബ്രഹ്‌മണ്യന്‍, ഡയറക്ടര്‍ ഓഫ് എക്‌സന്‍ഷന്‍ ഡോ. ജോക്കബ് ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.


Share this story

Share

Related Stories