The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാര വിജയികളെ പ്രഖ്യാപിച്ചു

19 മേഖലകളിലെ തൊഴിലാളികൾക്ക് പുരസ്‌കാരങ്ങൾതൊഴിൽ മേഖലകളിലെ മികവിന് തൊഴിൽ വകുപ്പ് നൽകിവരുന്ന  തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് തൊഴിലാളി…

Kerala07 Mar 2024, 4:30 AM 18,188
തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാര വിജയികളെ പ്രഖ്യാപിച്ചു

19 മേഖലകളിലെ തൊഴിലാളികൾക്ക് പുരസ്‌കാരങ്ങൾ


തൊഴിൽ മേഖലകളിലെ മികവിന് തൊഴിൽ വകുപ്പ് നൽകിവരുന്ന  തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പ്രതിഫലതുകയുള്ള തൊഴിലാളി പുരസ്‌കാരമാണിതെന്ന് തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു.


 തൊഴിലാളി ശ്രേഷ്ഠ അവാർഡിന് അർഹരായവർ


1 ചെത്ത് തൊഴിൽ മേഖല – വിനോദൻ കെ വി (കോഴിക്കോട് ജില്ല)


2 കയർ -സുനിത (ആലപ്പുഴ)


3 നഴ്സിംഗ് മേഖല – രേഖ ആർ നായർ (തിരുവനന്തപുരം)


4 സെയിൽസ് പേഴ്‌സൺ – ശ്രീ മോഹനൻ കെ എൻ, ആലപ്പുഴ


5 കരകൗശലം – മനോഹരൻ (കണ്ണൂർ)


6 ചുമട്ടുതൊഴിലാളി – ഭാർഗവൻ ടി (കണ്ണൂർ)


7 കൈത്തറി വസ്ത്ര നിർമ്മാണം – അനിൽകുമാർ പി എ (ആലപ്പുഴ)


8 തയ്യൽ തൊഴിലാളി – ജോയ്സി (വയനാട്)


9 മരംകയറ്റ തൊഴിലാളി – അരുൾ കറുപ്പുസ്വാമി (ഇടുക്കി)


10 മോട്ടോർ തൊഴിലാളി – പ്രസാദ് പി ബി (പത്തനംതിട്ട)


11 ഗാർഹികതൊഴിലാളി – റീന കെ, കോഴിക്കോട്


12 സെക്യൂരിറ്റി ഗാർഡ് – പുഷ്പ വി ആർ (എറണാകുളം)


13 മാനുഫാക്ച്ചറിംഗ്/ പ്രോസസിംഗ് (മരുന്ന് നിർമ്മാണ തൊഴിലാളി, ഓയിൽ മിൽ തൊഴിലാളി, ചെരുപ്പ് നിർമ്മാണ തൊഴിലാളി, ഫിഷ് പീലിംഗ്) ഈ മേഖലയിൽ നിന്നും തൊഴിലാളി ശ്രേഷ്ഠ കരസ്ഥമാക്കിയത് – ബ്രിജിത് ജോസഫ് (എറണാകുളം)


14 നിർമ്മാണ തൊഴിലാളി – അനിഷ് ബാബു കെ കണ്ണൂർ


15 ഐടി- പ്രിയാ മേനോൻ (തിരുവനന്തപുരം)


16 കശുവണ്ടി തൊഴിലാളി – കെ കുഞ്ഞുമോൾ (കൊല്ലം)


17 ബാർബർ/ ബ്യൂട്ടീഷ്യൻ – ആർഷ പി രാജ് (പത്തനംതിട്ട)


18 മത്സ്യത്തൊഴിലാളി – ഉസ്മാൻ ഇ കെ (മലപ്പുറം)


19 തോട്ടം തൊഴിലാളി – ചിത്തിര രാജ് (കൊല്ലം)


കഴിഞ്ഞ വർഷങ്ങളിൽ നിന്നും വിഭിന്നമായി  രണ്ടും മൂന്നും സ്ഥാനത്തെത്തിയവർക്കും ഇത്തവണ യഥാക്രമം 10000, 5000 എന്ന ക്രമത്തിൽ ക്യാഷ് അവാർഡ് നൽകും. 2019 ലാണ് ആദ്യമായി തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം ഏർപ്പെടുത്തുന്നത്. അന്ന് 15 മേഖലകളിലെ മികവിനാണ് പുരസ്‌കാരം നൽകിയിരുന്നത്. ഇപ്പോൾ 19 മേഖലകളിൽ പുരസ്‌കാരം നൽകുന്നു. തൊഴിൽ വകുപ്പ് സെക്രട്ടറി ഡോ.  കെ.വാസുകി ഐ എ എസ്, ലേബർ കമ്മീഷണർ  അർജുൻ പാണ്ഡ്യൻ ഐ എ എസ്, ഡോ. വീണാ മാധവൻ ഐ എ എസ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.



Share this story

Share

Related Stories