The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ഉയിര്‍ത്തെഴുന്നേറ്റ് വെള്ളാര്‍മല-മുണ്ടക്കൈ സ്‌കൂളുകള്‍

അപ്രതീക്ഷിത ഉരുള്‍ ദുരന്തത്തില്‍ ഉയിര്‍ത്തെഴുന്നേറ്റ് വയനാട് ജില്ലയിലെ വെള്ളാര്‍മല-മുണ്ടക്കൈ സ്‌കൂളുകള്‍. അധ്യയന വര്‍ഷവസാനം മധ്യവേനലിലേക്ക് പ്രവേശിക്കുമ്പോള്&…

Kerala26 Mar 2025, 6:40 PM 26,814
ഉയിര്‍ത്തെഴുന്നേറ്റ് വെള്ളാര്‍മല-മുണ്ടക്കൈ സ്‌കൂളുകള്‍

അപ്രതീക്ഷിത ഉരുള്‍ ദുരന്തത്തില്‍ ഉയിര്‍ത്തെഴുന്നേറ്റ് വയനാട് ജില്ലയിലെ വെള്ളാര്‍മല-മുണ്ടക്കൈ സ്‌കൂളുകള്‍. അധ്യയന വര്‍ഷവസാനം മധ്യവേനലിലേക്ക് പ്രവേശിക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ സന്തോഷത്തിലാണ്. ദുരന്തം തകര്‍ത്ത സ്‌കൂളിന്റെ നേര്‍ത്ത ഓര്‍മകളാണ് വിദ്യാര്‍ത്ഥികളില്‍. വെള്ളാര്‍മല ജി.വി.എച്ച്.എസ് സ്‌കൂളിലെ 530 വിദ്യാര്‍ഥികള്‍ക്കും മുണ്ടക്കൈ ജി.എല്‍.പി സ്‌കൂളിലെ 81 കുട്ടികള്‍ക്കുമായി മേപ്പാടി ജി.എച്ച്.എസ്.എസ് സ്‌കൂളിലും മേപ്പാടി ഗ്രാമപഞ്ചായത്ത് എ.പി.ജെ ഹാളിലുമാണ് പഠനസൗകര്യങ്ങള്‍ ഒരുക്കിയത്. 2024 സെപ്റ്റംബര്‍ രണ്ടിന് പുന:പ്രവേശനോത്സവം നടത്തി. സ്‌കൂളിന് അധിക സൗകര്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ബില്‍ഡിംഗ് കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്റെ സഹകരണത്തോടെ മേപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഡൈനിങ്ങ് ഹാളിനോട് ചേര്‍ന്ന് മൂന്ന് കോടി ചെലവില്‍ രണ്ട് നിലകളിലായി അത്യാധുനിക രീതിയില്‍ 8 ക്ലാസ് മുറികളും അനുബന്ധ സൗകര്യങ്ങളും സ്‌കൂളില്‍ ഒരുക്കി.




ദുരന്ത ബാധിത പ്രദേശത്തെ സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് 250 ലാപ്ടോപ്പുകള്‍ നല്‍കാന്‍ പ്രത്യേക പരിഗണന ഉറപ്പാക്കുന്നുണ്ട്. ചൂരല്‍മല സ്പെഷല്‍ സെല്‍, കുടുംബശ്രീ മിഷന്റെ മൈക്രോ പ്ലാനിലൂടെ ലഭിച്ച അപേക്ഷ പ്രകാരം മൂന്നുവര്‍ഷം വാറന്റിയുള്ള 42,810 രൂപ വിലയുള്ള 250 ലാപ്‌ടോപ്പുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കുക. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സിഎസ്ആര്‍ ഫണ്ടില്‍ നിന്നും 1.7 കോടി രൂപ പദ്ധതിക്കായി വകയിരുത്തും. പുസ്തകങ്ങള്‍ നഷ്ടപ്പെട്ട 296 കുട്ടികള്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് മുഖേന പാഠപുസ്തകങ്ങള്‍ ലഭ്യമാക്കി. 282 കുട്ടികള്‍ക്ക് ഹാന്‍വീവ്, എസ്.എസ്.കെ എന്നിവയുടെ സഹായത്തോടെ യൂണിഫോമുകള്‍ തയ്ച്ചു നല്‍കി. 668 പഠനോപകരണങ്ങള്‍, യാത്രാസൗകര്യം ആവശ്യമുള്ള 428 ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, 72 വി.എച്ച്.എസ്.സി വിദ്യാര്‍ത്ഥികള്‍ കെ.എസ്.ആര്‍.ടി.സി ബസ്, ജീപ്പ്, ഓട്ടോ സൗകര്യങ്ങള്‍ ഉറപ്പാക്കി. മണിപ്പാല്‍ ഫൗണ്ടേഷന്‍ വെള്ളാര്‍മല സ്‌കൂളിന് ബസുകളും അനുവദിച്ചു. സ്‌കൂളിലേക്ക് ആവശ്യമായ ഫര്‍ണിച്ചറുകള്‍ വിവിധ സംഘടനകള്‍ മുഖേന കണ്ടെത്തി. ശുചിത്വമിഷന്റെ നേതൃത്വത്തില്‍ സ്‌കൂളില്‍ 20 ബയോ ടോയ്‌ലെറ്റുകളും ജില്ലാ പഞ്ചായത്ത് സീഡിന്റെ സഹായത്തോടെ 8 യൂറിനലുകളും 2 ശുചിമുറികളും നിര്‍മ്മിച്ചു നല്‍കി.



Share this story

Share

Related Stories