The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

യു.ജി.സി കരട് ചട്ടം പിൻവലിക്കുന്നതിനുള്ള പ്രമേയം കേന്ദ്ര സർക്കാരിനയക്കും

യു.ജി.സി കരട് ചട്ടത്തിലെ വ്യവസ്ഥകൾ ചർച്ച ചെയ്യാൻ തിരുവനന്തപുരത്ത് നടന്ന ദേശീയ കൺവെൻഷനിൽ പാസാക്കിയ കരട് ചട്ടം പിൻവലിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം പ്രധാനമന്ത്രിയുടെയും കേന്ദ്ര ഉന്നതവിദ്യാഭ്യാസ വകുപ്…

Kerala21 Feb 2025, 4:50 AM 49,037
യു.ജി.സി കരട് ചട്ടം പിൻവലിക്കുന്നതിനുള്ള പ്രമേയം കേന്ദ്ര സർക്കാരിനയക്കും

യു.ജി.സി കരട് ചട്ടത്തിലെ വ്യവസ്ഥകൾ ചർച്ച ചെയ്യാൻ തിരുവനന്തപുരത്ത് നടന്ന ദേശീയ കൺവെൻഷനിൽ പാസാക്കിയ കരട് ചട്ടം പിൻവലിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം പ്രധാനമന്ത്രിയുടെയും കേന്ദ്ര ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തുമെന്ന് സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. തെലങ്കാന ഉപമുഖ്യമന്ത്രി ഭട്ടി വിക്രമാർക്ക മല്ലു, കർണാടക ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി എം.സി. സുധാകർ, തമിഴ്നാട് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ഗോപി ചെഴിയാൻ, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ സംയുക്തമായി നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു. അക്കാദമിക കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ട സംവിധാനമായ യു.ജി.സി ഭരണപരമായ കാര്യങ്ങളിൽ ഇടപ്പെടുന്നത് ശരിയല്ല. ഗ്രാമീണ മേഖലകളിലടക്കം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിച്ച് അടിസ്ഥാന സൗകര്യങ്ങളും സ്കോളർഷിപ്പുകളും അനുവദിച്ചാണ് സംസ്ഥാന സർക്കാരുകൾ പ്രവർത്തിക്കുന്നത്. വൈസ് ചാൻസലറെ തീരുമാനിക്കുന്ന കമ്മിറ്റികളിലടക്കം സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം ആവശ്യമില്ല എന്ന നിർദേശം ഫെഡറൽ തത്വങ്ങളുടെ ലംഘനമാണ്. കേരളം, തമിഴ്നാട്, കർണാടക, സംസ്ഥാനങ്ങൾ കരട് ചട്ടങ്ങൾക്കെതിരായ അഭിപ്രായം പ്രകടിപ്പിച്ചുകഴിഞ്ഞു. പഞ്ചാബ്, ഛത്തീസ്ഗഡ് ഈ വിഷയത്തിലെ ആശങ്ക അറിയിച്ചിട്ടുണ്ട്. ഇതിന്റെ തുടർച്ചയായി ഹൈദരാബാദിൽ നടക്കുന്ന ദേശീയ കൺവെൻഷനിൽ കൂടുതൽ സംസ്ഥാന ഗവൺമെന്റുകൾ യു.ജി.സി കരട് ചട്ടത്തിനെതിരായ നിലപാട് പ്രകടിപ്പിക്കുമെന്നാണ് കരുതുന്നതെന്നും മന്ത്രിമാർ പറഞ്ഞു. വ്യവസായ ഭരണ നേതൃത്വങ്ങളിൽനിന്നുള്ളവർ വൈസ് ചാൻസർമാരാകാമെന്ന നിർദേശം അക്കാദമിക നിലവാരത്തെ ഇല്ലാതാക്കും. ഭരണഘടനാപരമായും ജനാധിപത്യപരമായുമാകണം ഉന്നതവിദ്യാഭ്യാസ മേഖലയിലെ പരിഷ്ക്കാരങ്ങൾ നടപ്പിലാക്കേണ്ടതെന്നും മന്ത്രിമാർ പറഞ്ഞു.


Share this story

Share

Related Stories