The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

വാട്ട്‌സ്ആപ്പ് നിരോധിക്കണമെന്ന പൊതുതാൽപര്യ ഹർജി സുപ്രീം കോടതി തള്ളി

രാജ്യത്തെ വാട്‌സ്ആപ്പിന്റെ പ്രവർത്തനവും ഉപയോഗവും നിരോധിക്കാൻ കേന്ദ്രസർക്കാരിനോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി സുപ്രീം കോടതി തള്ളി . മലയാളിയായ സോഫ്റ്റ്‌വെയർ എഞ്ചിനീയർ കെ ജി ഓമനക്…

Kerala16 Nov 2024, 2:01 AM 25,979
വാട്ട്‌സ്ആപ്പ് നിരോധിക്കണമെന്ന പൊതുതാൽപര്യ ഹർജി സുപ്രീം കോടതി തള്ളി
രാജ്യത്തെ വാട്‌സ്ആപ്പിന്റെ പ്രവർത്തനവും ഉപയോഗവും നിരോധിക്കാൻ കേന്ദ്രസർക്കാരിനോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി സുപ്രീം കോടതി തള്ളി . മലയാളിയായ സോഫ്റ്റ്‌വെയർ എഞ്ചിനീയർ കെ ജി ഓമനക്കുട്ടനാണ് സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്. “ഫോട്ടോകളും വീഡിയോകളും പങ്കിടാൻ ഉപയോഗിക്കുന്ന വാട്ട്‌സ്ആപ്പ് ആപ്ലിക്കേഷന്റെ മാനേജ്‌മെൻ്റ് കേന്ദ്ര സർക്കാരിന്റെ ഇൻഫർമേഷൻ ടെക്‌നോളജി (ഡിജിറ്റൽ മീഡിയ എത്തിക്‌സ് ആക്ട്) മാനദണ്ഡങ്ങൾ പാലിക്കാൻ വിസമ്മതിച്ചു.

ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം പൗരന്മാരുടെ മൗലികാവകാശങ്ങൾ വാട്‌സ്ആപ്പ് ലംഘിക്കുകയാണ്. അത് രാജ്യക്ഷേമത്തിനും രാജ്യസുരക്ഷയ്‌ക്കും ഭീഷണിയാണ്. അതുകൊണ്ട് തന്നെ സാങ്കേതിക വിദ്യയിൽ മാറ്റം വരുത്താനും കേന്ദ്ര സർക്കാരുമായി സഹകരിക്കാനും തയ്യാറല്ലെങ്കിൽ വാട്‌സ്ആപ്പിനെ ഇന്ത്യയിൽ പ്രവർത്തിക്കാൻ അനുവദിക്കരുത്. രാജ്യതാത്പര്യത്തിന് വിരുദ്ധമായി നിരവധി വെബ്‌സൈറ്റുകളും സെൽഫോൺ ആപ്പുകളും കേന്ദ്രസർക്കാർ നിരോധിച്ചു. അതുപോലെ തന്നെ ഇന്ത്യയിൽ വാട്‌സ്ആപ്പിന്റെ പ്രവർത്തനവും ഉപയോഗവും നിരോധിക്കാൻ കേന്ദ്രസർക്കാരിനോട് ഉത്തരവിടണം”.

ഇതാണ് അദ്ദേഹം ഹർജിയിൽ പറഞ്ഞിരുന്നത്. ജസ്റ്റിസുമാരായ എംഎം സുന്ദരേഷ്, അരവിന്ദ് കുമാർ എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെയാണ് ഹർജി വന്നത്. ഈ ഹർജി സ്വീകരിക്കാൻ താൽപര്യമില്ലെന്ന് പറഞ്ഞ കോടതി ഹർജി തള്ളുകയായിരുന്നു.

ഇതാദ്യമായല്ല ഓമനക്കുട്ടൻ ഈ വിഷയം ഉന്നയിക്കുന്നത്. സർക്കാർ പുറപ്പെടുവിച്ച ഉത്തരവുകൾ പാലിക്കുന്നില്ലെങ്കിൽ വാട്ട്‌സ്ആപ്പ് നിരോധിക്കാൻ കേന്ദ്ര സർക്കാരിനോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് ഇദ്ദേഹം 2021-ൽ കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേരള ഹൈക്കോടതി ഹർജി തള്ളിക്കളഞ്ഞു.

Share this story

Share

Related Stories