The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

പൊതുവിദ്യാഭ്യാസ വകുപ്പിൽ ഫയൽ തീർപ്പാക്കാൻ മേഖല അദാലത്ത് നടത്തും : മന്ത്രി 

പൊതുവിദ്യാഭ്യാസ വകുപ്പിലെ ഫയലുകൾ തീർപ്പാക്കുന്നതിന് മൂന്ന് മേഖകളിൽ അദാലത്തുകൾ നടത്തുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നടപ്പ് അക്കാദമി…

Kerala03 Jul 2024, 11:35 PM 29,984
പൊതുവിദ്യാഭ്യാസ വകുപ്പിൽ ഫയൽ തീർപ്പാക്കാൻ മേഖല അദാലത്ത് നടത്തും : മന്ത്രി 

പൊതുവിദ്യാഭ്യാസ വകുപ്പിലെ ഫയലുകൾ തീർപ്പാക്കുന്നതിന് മൂന്ന് മേഖകളിൽ അദാലത്തുകൾ നടത്തുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നടപ്പ് അക്കാദമിക വർഷത്തെ പ്രവർത്തനങ്ങൾ വിശദീകരിക്കുന്നതിന് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.


ജൂലൈ 26ന് എറണാകുളത്ത് അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും മധ്യമേഖലാ അദാലത്തും നടത്തും. കോട്ടയം, ഇടുക്കി, എറണാകുളം പാലക്കാട്, തൃശ്ശൂർ ജില്ലകളിലുള്ളവരാണ് മധ്യമേഖലാ അദാലത്തിൽ പങ്കെടുക്കുക. ആഗസ്റ്റ് 5 ന് കൊല്ലത്ത് തെക്കൻ മേഖല അദാലത്ത് സംഘടിപ്പിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ നിന്നുള്ളവരാണ് തെക്കൻ മേഖലാ അദാലത്തിൽ പങ്കെടുക്കുക. ആഗസ്റ്റ് 12 ന് കോഴിക്കോട് വടക്കൻ മേഖലാ അദാലത്തും നടത്തും.


കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നുള്ളവരാണ് വടക്കൻ മേഖലാ അദാലത്തിൽ പങ്കെടുക്കുക. അദാലത്തുകളിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി, പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്ടർ, സെക്രട്ടറിയേറ്റിലെ ഉന്നത ഉദ്യോഗസ്ഥർ, അഡീഷണൽ ഡയറക്ടർമാർ, ജോയിന്റ് ഡയറക്ടർമാർ തുടങ്ങിയവരും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ  കാര്യാലയത്തിലെ ബന്ധപ്പെട്ട സെക്ഷൻ സൂപ്രണ്ടുമാരും സെക്ഷൻ ക്ലാർക്കുമാരും പങ്കെടുക്കും. ഫയൽ അദാലത്തിൽ പരിഗണിക്കുന്ന ഫയലുകളുടെ കട്ട് ഓഫ് തീയതി 2023 ഡിസംബർ 31 ആണ്. അദാലത്തിൽ ഉൾക്കൊള്ളിക്കേണ്ട ഫയലുകൾ സംബന്ധിച്ച പരാതികൾ പൊതുജനങ്ങൾക്ക് ബന്ധപ്പെട്ട ഡി.ഡി.ഇ., ഡി.ഇ.ഒ., എ.ഇ.ഒ., ആർ.ഡി.ഡി., ഡി.ഡി. ഓഫീസുകളിൽ നൽകാവുന്നതാണെന്നും മന്ത്രി പറഞ്ഞു.


വിവിധ കാരണങ്ങളാൽ ഫിറ്റ്‌നസ് അനുവദിക്കാത്ത സ്‌കൂൾ കെട്ടിടങ്ങൾക്ക് താൽക്കാലികമായി ഫിറ്റ്‌നസ് നൽകാൻ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു. സ്‌കൂൾ കെട്ടിടങ്ങൾക്ക് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുമായി ജൂൺ 10 ന് ചേർന്ന യോഗത്തിൽ നടത്തിയ ചർച്ചയിലാണ് ഈ തിരുമാനമെടുത്തത്. കുട്ടികൾക്ക് യാതൊരു വിധ അപകടങ്ങളും ഉണ്ടാക്കാൻ സാധ്യത ഇല്ലാത്ത കെട്ടിടങ്ങൾക്കാണ് ഇത്തരത്തിൽ ഫിറ്റ്‌നസ് നൽകുക. എന്നാൽ ഈ തീരുമാനം മനസിലാക്കാതെ ചില തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എങ്കിലും നടപടികൾ സ്വീകരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുമായി ആലോചിച്ച് അടിയന്തിര നടപടികൾ കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു.


പൊതുവിഭ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ്, ഒഡേപെക് മാനേജിങ് ഡയറക്ടർ അനൂപ് കെ എ, എസ് സി ഇ ആർ ടി ഡയറക്ടർ ഡോ. ജയപ്രകാശ് ആർ കെ, കൈറ്റ് സി ഇ ഒ കെ. അൻവർ സാദത്ത്, സ്‌കോൾ കേരള വൈസ് ചെയർമാൻ ഡോ. പി. പ്രമോദ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.


Share this story

Share

Related Stories