The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ശബരിമലയിലെ പുള്ളുവൻ പാട്ട്: ഐതീഹ്യങ്ങളും പാരമ്പര്യവും ഇഴചേരുന്ന അനുഷ്‌ഠാനകല

ശബരിമലയിലെ മാളികപ്പുറത്തെ ചിത്രകൂടത്തിനു മുന്നിൽ എല്ലാ വർഷവും അരങ്ങേറുന്ന  പുള്ളുവൻ പാട്ട് അനുഷ്ഠാനപരമായ സ്ഥാനം അലങ്കരിക്കുന്ന ഒരു പാരമ്പര്യകലാരൂപമാണ്. സർപ്പാരാധന സങ്കൽപ്പത്തിൽപ്പെടുന്നതാണ് ഈ അനുഷഠാനക…

Kerala06 Jan 2025, 11:00 AM 27,633
ശബരിമലയിലെ പുള്ളുവൻ പാട്ട്: ഐതീഹ്യങ്ങളും പാരമ്പര്യവും ഇഴചേരുന്ന അനുഷ്‌ഠാനകല

ശബരിമലയിലെ മാളികപ്പുറത്തെ ചിത്രകൂടത്തിനു മുന്നിൽ എല്ലാ വർഷവും അരങ്ങേറുന്ന  പുള്ളുവൻ പാട്ട് അനുഷ്ഠാനപരമായ സ്ഥാനം അലങ്കരിക്കുന്ന ഒരു പാരമ്പര്യകലാരൂപമാണ്. സർപ്പാരാധന സങ്കൽപ്പത്തിൽപ്പെടുന്നതാണ് ഈ അനുഷഠാനകല. പ്രദേശ വ്യത്യാസമനുസരിച്ച് സർപ്പപ്പാട്ട് , പുള്ളുവൻ പാട്ട് , നാഗപ്പാട്ട് എന്നിങ്ങനെ വ്യത്യസ്ത പേരുകളിൽ ഇത് അറിയപ്പെടുന്നു.

അയ്യപ്പഭക്തർ ഇതിന് വിശേഷാൽ പ്രാധാന്യം കൽപ്പിക്കുന്നുണ്ട്. ഇവിടെ പുള്ളുവൻ പാട്ട് അർപ്പിക്കുന്നതിലധികവും മലയാളികളാണ്. മണികണ്ഠന് ദോഷങ്ങൾ മാറുന്നതിനായി പന്തള രാജാവ്  പുള്ളുവൻപാട്ട് സമർപ്പിച്ചു എന്നും ഐതിഹ്യമുണ്ട്. പുള്ളുവൻപാട്ട് അയ്യപ്പഭക്തരുടെ സർപ്പദോഷം, നാവ് ദോഷം കണ്ണ് ദോഷം ബാധാദോഷം തുടങ്ങിയവയെ ശമിപ്പിക്കുന്നു എന്നാണ് വിശ്വാസം. കുട്ടികളുണ്ടാവുന്നതിനും വീടിൻ്റെ ഐശ്വര്യത്തിനും പുള്ളുവൻപാട്ട് പാടുന്നു.


\"\"


പുള്ള് എന്ന പക്ഷിയിൽനിന്ന് ഉണ്ടാകുന്ന ദോഷം കുട്ടികളെ ബാധിക്കുമെന്നും പുള്ളുവർ വീണമീട്ടി പാടിയാൽ ഇതിന് ശമനമുണ്ടാകും എന്നുമുള്ള ഐതീഹ്യമാണ് ഇതിന് പുള്ളുവൻപാട്ട് എന്ന പേര് വരാൻ കാരണമെന്ന് 2011 മുതൽ ശബരിമലയിൽ പുള്ളുവൻപാട്ട് പാടുന്ന പെരുമ്പാവൂർ വേങ്ങോല സ്വദേശിയായ എം.ജി. സുരേഷ് പറഞ്ഞു. നാരദ ശ്രീകൈലാസവീണ , ബ്രഹ്മകൈക്കുടം , വിഷ്ണുകൈത്താളം എന്നിവയാണ് ഈ  അനുഷ്ഠാനകലയിൽ ഉപയോഗിക്കുന്ന സംഗീതോപകരണങ്ങൾ. ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാരിൽ നിന്നാണ് ഈ സംഗീതോപകരണങ്ങൾ ഇവർക്ക് ലഭിച്ചതെന്നാണ് ഐതിഹ്യം.


പ്ലാവ്, ആഞ്ഞിലി തുടങ്ങിയ വൃക്ഷങ്ങളുടെ തായ് വേരിൽ നിന്നാണ് പുള്ളുവർ വീണ നിർമിക്കുന്നത്. കളം വരയോടുകൂടിയും അനുഷ്ഠിക്കാറുണ്ട് . പുള്ളുവവംശത്തിൽ ഈ അനുഷ്ഠാനകല പാരമ്പര്യമായി കൈമാറിക്കിട്ടിയ ആലപ്പുഴ, തൃശൂർ, എറണാകുളം ജില്ലകളിൽ നിന്നെത്തിയ പുഷ്കരൻ, സജീവ്, ജയറാം, സന്തോഷ്, സുരേഷ്, ബിജു എന്നിവരാണ് ഇപ്പോൾ മാളികപ്പുറത്ത് പാട്ട്  അവതരിപ്പിക്കുന്നത്.  അനുഷ്ഠാനത്തിൻ്റെ നിറവിൽ പുള്ളുവൻപാട്ട് എന്ന പാരമ്പര്യകലാരൂപം കാലാതിവർത്തിയായി ശബരിമലയിൽ നിലകൊള്ളുകയാണ്.


Share this story

Share

Related Stories