The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

വിജയ് നേതൃത്വം നല്‍കുന്ന രാഷ്ട്രീയ പാർട്ടി ഫെബ്രുവരിയില്‍ രജിസ്റ്റർ ചെയ്യും

ചെന്നൈ: തമിഴ് സൂപ്പർതാരം വിജയ് നേതൃത്വം നല്‍കുന്ന രാഷ്ട്രീയ പാർട്ടി ഫെബ്രുവരിയില്‍ രജിസ്റ്റർ ചെയ്യും. ഫാൻസ് ഗ്രൂപ്പായ വിജയ് മക്കള്‍ ഇയക്കമാണ് സമ്ബൂർണ്ണ രാഷ്ട്രീയ പാർട്ടിയാവുന്നത്.ചെന്നൈക്ക് സമീപം പനയൂ…

Kerala31 Jan 2024, 3:20 PM 31,110
വിജയ് നേതൃത്വം നല്‍കുന്ന രാഷ്ട്രീയ പാർട്ടി ഫെബ്രുവരിയില്‍ രജിസ്റ്റർ ചെയ്യും
ചെന്നൈ: തമിഴ് സൂപ്പർതാരം വിജയ് നേതൃത്വം നല്‍കുന്ന രാഷ്ട്രീയ പാർട്ടി ഫെബ്രുവരിയില്‍ രജിസ്റ്റർ ചെയ്യും. ഫാൻസ് ഗ്രൂപ്പായ വിജയ് മക്കള്‍ ഇയക്കമാണ് സമ്ബൂർണ്ണ രാഷ്ട്രീയ പാർട്ടിയാവുന്നത്.

ചെന്നൈക്ക് സമീപം പനയൂരില്‍ ചേർന്ന ചേർന്ന ഇയക്കം ജനറല്‍ കൗണ്‍സില്‍ യോഗം പാർട്ടി അദ്ധ്യക്ഷനായി വിജയ്‌യെ തിരഞ്ഞെടുത്തു.

ജനറല്‍ സെക്രട്ടറി, ട്രഷറർ എന്നിവരെയും നിയമിച്ചു. കേന്ദ്ര എക്സിക്യുട്ടീവ് കമ്മിറ്റിക്കും ജനറല്‍ കൗണ്‍സില്‍ യോഗം രൂപം നല്‍കി. പാർട്ടിയുടെ പേര് തീരുമാനിക്കാൻ വിജയ്‌യെ ചുമതലപ്പെടുത്തി. പേര് തീരുമാനിച്ചാലുടൻ രജിസ്‌ട്രേഷൻ നടത്തും. തുടർന്ന് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക്.

2026ലെ നിയമസഭാ തിര‌ഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് പാർട്ടി രൂപീകരണം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാർട്ടി പ്രവർത്തനം സജീവമാക്കും. യുവാക്കളാണ് വിജയ് സിനിമകളെ വിജയിപ്പിക്കുന്നത്. പരമാവധി യുവാക്കളെ വോട്ടർ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള പരിപാടികള്‍ ആരംഭിക്കാനും 200 അംഗ ജനറല്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു.

തമിഴ്നാടിന്റെ പാരമ്ബര്യത്തിന് ഉതകുന്ന പേരാകും പാർട്ടിക്കെന്നും പേരിനൊപ്പം 'കഴകം' ഉണ്ടാകുമെന്നും വിജയുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. പത്തു വർഷമായി വിജയ് രാഷ്ട്രീയത്തിലെത്തുമെന്ന് പ്രചാരണം ഉണ്ടായിരുന്നു. 68 സിനിമകളില്‍ അഭിനയിച്ച വിജയ് ആരാധക കൂട്ടായ്മകള്‍ സജീവമായി നിലനിർത്താൻ ശ്രദ്ധിക്കാറുണ്ട്. ജീവകാരുണ്യപ്രവർത്തനങ്ങള്‍, സൗജന്യ ഭക്ഷ്യവിതരണം, വിദ്യാഭ്യാസ സ്‌കോളർഷിപ്പ്, വായനശാലകള്‍, സായാഹ്ന ട്യൂഷൻ, നിയമസഹായം തുടങ്ങിയ പ്രവർത്തനങ്ങളാണ് വിജയ് ഫാൻസ് തമിഴ്നാട്ടിലുടനീളം നടത്തുന്നത്.

Share this story

Share

Related Stories