The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രികുല്‍ഗാമില്‍ സിആര്‍പിഎഫ് ജവാന്മാരെ ആക്രമിച്ച ഭീകരര്‍ക്ക് കനത്ത തിരിച്ചടി നല്‍കി സുരക്ഷാസേന; സംഘത്തിലെ പ്രധാനി ലത്തീഫ് ഭട്ടിനെ വധിച്ചുആലപ്പുഴയിൽ പക്ഷിപ്പനി; കോഴി, താറാവ്, മുട്ട, ഇറച്ചി വിൽപ്പനയ്ക്ക് ഒരാഴ്ച നിരോധനംപാക്കിസ്ഥാനെ തകർത്തു, സാഫ് കപ്പിൽ ഇന്ത്യയ്ക്ക് 10–ാം കിരീടം'പോസ്റ്റുകൾ മെറ്റ നീക്കിയത് സർക്കാർ നിർദ്ദേശപ്രകാരം'; മുഖ്യമന്ത്രിയുടെ വാദം പൊളിച്ച് ആഭ്യന്തര മന്ത്രിഡോക്ടറില്‍ നിന്നും 10ലക്ഷം തട്ടി, DCC അംഗം സുഹൈല്‍ ഷാജഹാന്‍ അറസ്റ്റില്‍; AKG സെന്റര്‍ ആക്രമണക്കേസ് പ്രതികെഎംഎസ്‌സിഎല്ലിന് പുതിയ എം ഡി; അലക്സ് വർഗീസിന് ചുമതലതായ്ലന്‍ഡില്‍ വന്‍ തീപിടിത്തം; 11 പേര്‍ മരിച്ചു; 17 പേര്‍ക്ക് പരിക്ക്: ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ചതെന്ന് സംശയംഎറണാകുളത്ത് സ്കൂളിൽ ഗ്ലാസ് റൂഫ് തകർന്നു വീണു; മൂന്ന് കുട്ടികൾക്ക് പരിക്ക്ഹാലോവീന്‍ പാര്‍ട്ടിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതിയെ കസ്റ്റഡിയില്‍ വിട്ടുതിരുവനന്തപുരം ആസ്ഥാനമായ Climate Tech Startup ‘mistEO' യിൽ 18 കോടി രൂപയുടെ നിക്ഷേപംമദ്യം വാങ്ങിയപ്പോള്‍ സഞ്ചിക്ക് 20 രൂപ ഈടാക്കി; നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്ചാല സ്വര്‍ണക്കവര്‍ച്ച: സൂത്രധാരന്‍ ജയറാം, കവര്‍ച്ചയ്ക്ക് പിന്നില്‍ കുടിപ്പകയെന്ന് പൊലീസ്ഇറാനിൽ കുടുങ്ങിയ അക്ഷയ് ഹരീഷ് ചൊവ്വാഴ്ച നാട്ടിലെത്തും: യാത്രാരേഖകൾ കൈമാറിനിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് കുഴിയിലേക്ക് മറിഞ്ഞു; യാത്രക്കാർക്ക് പരുക്ക്പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രികുല്‍ഗാമില്‍ സിആര്‍പിഎഫ് ജവാന്മാരെ ആക്രമിച്ച ഭീകരര്‍ക്ക് കനത്ത തിരിച്ചടി നല്‍കി സുരക്ഷാസേന; സംഘത്തിലെ പ്രധാനി ലത്തീഫ് ഭട്ടിനെ വധിച്ചുആലപ്പുഴയിൽ പക്ഷിപ്പനി; കോഴി, താറാവ്, മുട്ട, ഇറച്ചി വിൽപ്പനയ്ക്ക് ഒരാഴ്ച നിരോധനംപാക്കിസ്ഥാനെ തകർത്തു, സാഫ് കപ്പിൽ ഇന്ത്യയ്ക്ക് 10–ാം കിരീടം'പോസ്റ്റുകൾ മെറ്റ നീക്കിയത് സർക്കാർ നിർദ്ദേശപ്രകാരം'; മുഖ്യമന്ത്രിയുടെ വാദം പൊളിച്ച് ആഭ്യന്തര മന്ത്രിഡോക്ടറില്‍ നിന്നും 10ലക്ഷം തട്ടി, DCC അംഗം സുഹൈല്‍ ഷാജഹാന്‍ അറസ്റ്റില്‍; AKG സെന്റര്‍ ആക്രമണക്കേസ് പ്രതികെഎംഎസ്‌സിഎല്ലിന് പുതിയ എം ഡി; അലക്സ് വർഗീസിന് ചുമതലതായ്ലന്‍ഡില്‍ വന്‍ തീപിടിത്തം; 11 പേര്‍ മരിച്ചു; 17 പേര്‍ക്ക് പരിക്ക്: ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ചതെന്ന് സംശയംഎറണാകുളത്ത് സ്കൂളിൽ ഗ്ലാസ് റൂഫ് തകർന്നു വീണു; മൂന്ന് കുട്ടികൾക്ക് പരിക്ക്ഹാലോവീന്‍ പാര്‍ട്ടിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതിയെ കസ്റ്റഡിയില്‍ വിട്ടുതിരുവനന്തപുരം ആസ്ഥാനമായ Climate Tech Startup ‘mistEO' യിൽ 18 കോടി രൂപയുടെ നിക്ഷേപംമദ്യം വാങ്ങിയപ്പോള്‍ സഞ്ചിക്ക് 20 രൂപ ഈടാക്കി; നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്ചാല സ്വര്‍ണക്കവര്‍ച്ച: സൂത്രധാരന്‍ ജയറാം, കവര്‍ച്ചയ്ക്ക് പിന്നില്‍ കുടിപ്പകയെന്ന് പൊലീസ്ഇറാനിൽ കുടുങ്ങിയ അക്ഷയ് ഹരീഷ് ചൊവ്വാഴ്ച നാട്ടിലെത്തും: യാത്രാരേഖകൾ കൈമാറിനിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് കുഴിയിലേക്ക് മറിഞ്ഞു; യാത്രക്കാർക്ക് പരുക്ക്

പാർക്ക് നവീകരണ പ്രവൃത്തി ഉദ്‌ഘാടനം ചെയ്തു

മുല്ലവീട്ടിൽ അബ്ദുറഹിമാൻ പാർക്ക് നവീകരണ പ്രവൃത്തി ഒരു വർഷത്തിനകം പൂർത്തിയാക്കുംനാടിനു വേണ്ടത് ജനങ്ങൾക്ക് ഒത്തുകൂടാനുള്ള ഇടങ്ങളാണെന്ന് പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. മു…

Kerala08 Jan 2024, 8:15 PM 49,081
പാർക്ക് നവീകരണ പ്രവൃത്തി ഉദ്‌ഘാടനം ചെയ്തു

മുല്ലവീട്ടിൽ അബ്ദുറഹിമാൻ പാർക്ക് നവീകരണ പ്രവൃത്തി ഒരു വർഷത്തിനകം പൂർത്തിയാക്കും


നാടിനു വേണ്ടത് ജനങ്ങൾക്ക് ഒത്തുകൂടാനുള്ള ഇടങ്ങളാണെന്ന് പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. മുല്ലവീട്ടിൽ അബ്ദുറഹിമാൻ പാർക്ക് നവീകരണ പ്രവൃത്തിയുടെ ഉദ്‌ഘാടനം റഹ്മാൻ ബസാറിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.


രാജ്യത്ത് ഏറ്റവും ജന സാന്ദ്രതയുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. ജനങ്ങൾക്ക് ഒത്തുകൂടാനുള്ള ഇടങ്ങൾ നമ്മുടെ നാട്ടിൽ കുറഞ്ഞുവരികയാണ്. മുല്ലവീട്ടിൽ അബ്ദുറഹിമാൻ പാർക്ക് നവീകരിക്കാൻ വിനോദസഞ്ചാര വകുപ്പ് സന്നദ്ധത അറിയിച്ചപ്പോൾ വളരെ സന്തോഷത്തോടെ കോർപറേഷൻ ഭരണ സമിതി അതിന് തയ്യാറാവുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.


പാർക്ക് നവീകരണത്തിലൂടെ ചരിത്രത്തെ കെടാതെ സൂക്ഷിക്കുന്ന ഉത്തരവാദിത്തം കൂടി നിർവഹിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹിക പ്രവർത്തന രംഗത്ത് മാതൃകയെന്ന് വിശേഷിപ്പിക്കാവുന്ന ഒരു വ്യക്തിയുടെ പേരിലുള്ള പാർക്ക് 60 വർഷങ്ങൾക്ക് ശേഷം നവീകരിക്കപ്പെടുമ്പോൾ ആ വ്യക്തിയെ മാത്രമല്ല, അദ്ദേഹം പ്രതിനിധാനം ചെയ്ത ആശയത്തെയും കർമത്തെയും സ്മരിക്കുകയും ബഹുമാനിക്കുകയുമാണ്. പാർക്കിന്റെ നവീകരണ പ്രവൃത്തി ഒരു വർഷത്തിനകം പൂർത്തിയാക്കി 2025 ന്റെ പുതുവത്സര സമ്മാനമായി നൽകാൻ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.


മേയർ ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ പ്രേമലത തെക്കുവീട്ടിൽ, പി ഷീബ, എം പി ഷഹർബാൻ, റഫീന അൻവർ, അജീബ ബീവി, വിനോാദ സഞ്ചാര വകുപ്പ് റീജണൽ ജോയന്റ് ഡയറക്ടർ ഡി ഗിരീഷ് കുമാർ, ഡി.ടി.പി.സി സെക്രട്ടറി ടി നിഖിൽദാസ്, വിവിധ രാഷ്ട്രീയ – സാമൂഹിക സംഘടനാ പ്രതിനിധികൾ സംസാരിച്ചു. മരാമത്ത് സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർമാൻ പി സി രാജൻ സ്വാഗതവും വിനോദസഞ്ചാര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സത്യജിത് ശങ്കർ നന്ദിയും പറഞ്ഞു.


Share this story

Share

Related Stories