The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

കൂർക്കഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിലെ പുതിയ ഒ.പി കെട്ടിടം നാടിന് സമർപ്പിച്ചു

കൂർക്കഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിലെ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ ഒ.പി. കെട്ടിടം റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നാടിനു സമർപ്പിച്ചു. ആരോഗ്യമേഖലയിലെ ഒരു വികസന പ്രവർത്തനങ്ങളിലും സർക്കാർ വിട്ടുവ…

Kerala12 Mar 2024, 8:45 PM 47,965
കൂർക്കഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിലെ പുതിയ ഒ.പി കെട്ടിടം നാടിന് സമർപ്പിച്ചു

കൂർക്കഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിലെ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ ഒ.പി. കെട്ടിടം റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നാടിനു സമർപ്പിച്ചു. ആരോഗ്യമേഖലയിലെ ഒരു വികസന പ്രവർത്തനങ്ങളിലും സർക്കാർ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവില്ലെന്ന് മന്ത്രി പറഞ്ഞു. സമ്പന്ന രാജ്യങ്ങളെക്കാൾ മുൻപന്തിയിൽ എത്തിയ ചരിത്രമാണ് ആരോഗ്യമേഖലയിൽ കേരളത്തിലുള്ളത്. കൂർക്കഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ




കിടത്തി ചികിത്സ അടക്കമുള്ള വികസന പ്രവർത്തനങ്ങൾ ഭാവിയിൽ പരിഗണിക്കുമെന്നും ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപയുടെ ഉപകരണങ്ങൾക്കായി അനുമതി ലഭിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.







ആർദ്രം മിഷൻ്റെ ഭാഗമായി പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി 1.5 കോടി രൂപ ചെലവഴിച്ചാണ് പുതിയ ഒപി കെട്ടിടം നിർമ്മിച്ചത്. ലാബ്, ഫാർമസി, ഒബ്‌സർവെഷൻ റൂം, ഇ.സി.ജി. റൂം ഉൾപ്പെടെയുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ് പൂർത്തീകരിച്ചിരിക്കുന്നത്.കോർപ്പറേഷൻ്റെ 186-ാമത്തെ കർമ്മപദ്ധതിയാണിത്.





കോർപ്പറേഷൻ മേയർ എം.കെ. വർഗ്ഗീസ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ എം എൽ റോസി, ജില്ലാ മെഡിക്കൽ ഓഫീസർ ടി പി ശ്രീദേവി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ ഷാജൻ, വികസനകാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർമാൻ വർഗീസ് കണ്ടംകുളത്തി, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി സജീവ് കുമാർ, ഡിവിഷൻ കൗൺസിലർ രാഹുൽനാഥ്, മറ്റ് കൗൺസിലർമാരായ ലിംനാ മനോജ്, വിനീഷ് തയ്യിൽ, എബി വർഗീസ്, എച്ച് എം സി മെമ്പർ എംഡി ഷംസുദ്ദീൻ, മെഡിക്കൽ ഓഫീസർ അജിത വി, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ, ആരോഗ്യ വിഭാഗം ജീവനക്കാർ, എച്ച്.എം.സി. അംഗങ്ങൾ, ആശാവർക്കർമാർ, പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു.


Share this story

Share

Related Stories