The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

നാട്ടകം പോളിടെക്‌നിക് കോളേജിലെ പുതിയ ലബോറട്ടറി ബ്ലോക്ക് ഉദ്ഘാടനം ചെയ്തു

വിദ്യാർഥികൾ ഒരാശയം മുന്നോട്ടുവച്ചാൽ സാക്ഷാത്കരിക്കാൻ സർക്കാർ ഒപ്പമുണ്ടാകുമെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹികനീതി വകുപ്പുമന്ത്രി ഡോ.ആർ.ബിന്ദു. കോട്ടയത്തെ നാട്ടകം പോളിടെക്‌നിക് കോളേജിൽ 4.65 കോടി രൂപ ചെലവിട്…

Kerala23 Feb 2024, 5:50 PM 51,302
നാട്ടകം പോളിടെക്‌നിക് കോളേജിലെ പുതിയ ലബോറട്ടറി ബ്ലോക്ക് ഉദ്ഘാടനം ചെയ്തു

വിദ്യാർഥികൾ ഒരാശയം മുന്നോട്ടുവച്ചാൽ സാക്ഷാത്കരിക്കാൻ സർക്കാർ ഒപ്പമുണ്ടാകുമെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹികനീതി വകുപ്പുമന്ത്രി ഡോ.ആർ.ബിന്ദു. കോട്ടയത്തെ നാട്ടകം പോളിടെക്‌നിക് കോളേജിൽ 4.65 കോടി രൂപ ചെലവിട്ടു നിർമിച്ച പുതിയ ലബോറട്ടറി ബ്ലോക്ക് ഉദ്ഘാടനം ചെയ്തു കൊണ്ടു പ്രസംഗിക്കുകയായിരുന്നു മന്ത്രി.


എല്ലാ പോളിടെക്‌നിക് കോളജുകളിലും യങ് ഇന്നവേറ്റേഴ്‌സ് ക്ലബ് രൂപീകരിക്കാൻ സാങ്കേതികവിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. എല്ലാ കാമ്പസുകളിലും യങ് ഇന്നവേറ്റേഴ്‌സ് സ്റ്റാർട്ടപ്പ് അന്തരീക്ഷം സൃഷ്ടിക്കുകയാണ് ലക്ഷ്യം. സാങ്കേതികവിദ്യാഭ്യാസ നയം രൂപീകരിക്കുന്നതിനുള്ള ശ്രമത്തിലാണ് സാങ്കേതികവിദ്യാഭ്യാസ വകുപ്പ്. ഇതിലൂടെ നാടിനാവശ്യമായ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിനാണ് ശ്രമം. ഇത്തരം സൗകര്യങ്ങൾ ഉപയോഗിച്ച് സമൂഹത്തിനാവശ്യമായ സേവനങ്ങളും ഉൽപ്പന്നങ്ങളും വികസിപ്പിക്കാൻ വിദ്യാർഥികൾ ശ്രമിക്കണമെന്ന് മന്ത്രി പറഞ്ഞു.


പുതിയ കാലവും ലോകവും സൃഷ്ടിക്കുന്ന വെല്ലുവിളികൾ നേരിടുന്നുന്നതിന് വിദ്യാർഥികളെ സജ്ജരാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. കഴിഞ്ഞ ആറുവർഷം കൊണ്ട് 6000 കോടി രൂപയാണ് ഉന്നതവിദ്യാഭ്യാസമേഖലയിൽ അടിസ്ഥാനസൗകര്യവികസനത്തിനായി സർക്കാർ മുടക്കിയത്. തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള നൈപുണ്യവിടവ് കുറച്ചുകൊണ്ടുവരാനാണ് ശ്രമിക്കുന്നത്. പഠിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ തൊഴിൽ പരിചയം നേടാനായി നടപ്പാക്കിയ ഏൺ വൈൽ യു ലേൺ പദ്ധതി വിജയകരമായി നടപ്പാക്കിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.


4.65 കോടി രൂപ മുടക്കി 1475.55 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ മൂന്നുനിലകളോടു കൂടിയ കെട്ടിടമാണ് പണി തീർത്തത്. താഴത്തെ നിലയിൽ കെമിസ്ട്രി ലാബ്, ഫിസിക്‌സ് ലാബ്, എൻവിയോൺമെന്റൽ ലാബ് എന്നിവയും ഒന്നാം നിലയിൽ പോളിമർ ലാബ്, മലയാളം ടൈപ്പിംഗ് ലാബ്, ഇംഗ്ലീഷ് ടെപ്പിങ് ലാബ് എന്നിവയും രണ്ടാം നിലയിൽ പരീക്ഷാഹാളും സ്‌റ്റേജുമാണ് പുതിയ ലബോറട്ടറി ബ്‌ളോക്കിൽ ഒരുക്കിയിട്ടുള്ളത്.


ചടങ്ങിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു അധ്യക്ഷത വഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. കോട്ടയം നഗരസഭാംഗങ്ങളായ ദീപാമോൾ, എസ്. ജയ, സാങ്കേതിക വിദ്യാഭ്യാസവകുപ്പ് സീനിയർ ജോയിന്റ് ഡയറക്ടർ ഡോ.എം.രാമചന്ദ്രൻ, കോളജ് പ്രിൻസിപ്പൽ ഷാജൻ ജേക്കബ്, പി.ടി.എ.വൈസ്പ്രസിഡന്റ് എൻ.ഡി.ബാലകൃഷ്ണൻ, അലുമ്‌നി അസോസിയേഷൻ അംഗം പി.പ്രവീൺകുമാർ, കോളജ് യൂണിയൻ ചെയർമാൻ എസ്.സന്ദീപ് തുടങ്ങിയവർ പ്രസംഗിച്ചു.


Share this story

Share

Related Stories