The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

വെള്ളാർമല സ്കൂളിന് രണ്ട് കോടി ചെലവിൽ നിർമ്മിച്ച പുതിയ കെട്ടിടം പ്രവർത്തനസജ്ജം

വയനാട് ജില്ലയിലെ വെള്ളാർമല ഗവ. വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിനായി രണ്ട് കോടി ചെലവിൽ മേപ്പാടി ഗവ ഹയർ സെക്കൻഡറിയിൽ നിർമ്മിച്ച സ്കൂൾ കെട്ടിടം പ്രവർത്തനസജ്ജമായെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്…

Kerala01 Apr 2025, 5:20 PM 43,109
വെള്ളാർമല സ്കൂളിന് രണ്ട് കോടി ചെലവിൽ നിർമ്മിച്ച പുതിയ കെട്ടിടം പ്രവർത്തനസജ്ജം

വയനാട് ജില്ലയിലെ വെള്ളാർമല ഗവ. വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിനായി രണ്ട് കോടി ചെലവിൽ മേപ്പാടി ഗവ ഹയർ സെക്കൻഡറിയിൽ നിർമ്മിച്ച സ്കൂൾ കെട്ടിടം പ്രവർത്തനസജ്ജമായെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. ഏട്ട് ക്ലാസ് മുറികളുടെയും അനുബന്ധ സൗകര്യങ്ങളുടെയും ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രകൃതി ദുരന്തത്തിൽ നഷ്ടമായ വെള്ളാർമല, മുണ്ടക്കൈ സ്കൂളുകൾക്ക് മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിനോട് ചേർന്ന് 12ക്ലാസ് മുറികളോടുകൂടി പുതിയ കെട്ടിടങ്ങളിൽ പ്രവർത്തിക്കും. 3250 സ്ക്വയർ ഫീറ്റിൽ നാല് ക്ലാസ്സ്‌ മുറികളും അനുബന്ധ സൗകര്യങ്ങളും ഉൾപ്പെടുന്ന പുതിയ കെട്ടിടത്തിന്റെ പ്രവർത്തനം അന്തിമ ഘട്ടത്തിലാണ്. ഏപ്രിൽ അവസാനത്തോടെ കെട്ടിടം പ്രവർത്തനസജ്ജമാക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. ബില്‍ഡേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയാണ് ആധുനിക സൗകര്യങ്ങളോടെ ക്ലാസ് മുറികളും ശുചിമുറികളും നിര്‍മിച്ചത്.


ദുരന്തത്തെ എങ്ങനെ അതിജീവിക്കാമെന്ന സന്ദേശമാണ് വെള്ളർമല സ്കൂളിനായി ഒരുക്കിയ കെട്ടിടത്തിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നതെന്ന് പട്ടികജാതി- പട്ടികവർഗ്ഗ -പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍. കേളു പറഞ്ഞു. എല്ലാം നഷ്ടപ്പെട്ടവർക്കായുള്ള തിരിച്ചുപിടിക്കല്ലാണ് സർക്കാർ നടത്തുന്നതെന്നും കുടുംബങ്ങൾക്ക് തിരിച്ചു നൽകാൻ സാധിക്കുന്നതെല്ലാം നൽകാനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നതെന്നും ഉദ്ഘാടന പരിപാടിയിൽ മന്ത്രി പറഞ്ഞു.


ടി. സിദ്ദിഖ് എം.എൽ.എ ബിൽഡേഴ്സ് അസോസിയേഷൻ പ്രവർത്തകർ ആദരിച്ചു. പരിപാടിയിൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ എസ്. ഷാനവാസ്, എ.ഡി.എം. കെ. ദേവകി, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു, വൈസ് പ്രസിഡന്റ് രാധാ രാമസ്വാമി, ഉപ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ശശീന്ദ്ര വ്യാസ്, ബിൽഡേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ സംസ്ഥാന ചെയര്‍മാന്‍ പി.എന്‍. സുരേഷ്, എല്‍.എസ്.ജി.ഡി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ.ജി. മാധുരി, പി.ടി.എ പ്രസിഡന്റ് ടി.കെ. നജുമുദ്ധീൻ, ജിതിൻ കണ്ടോത്ത്, പ്രോജക്ട് കൺവീനർ സതീഷ് കുമാർ, ജനപ്രതിനിധികള്‍, ബില്‍ഡേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍, ഉദ്യോഗസ്ഥർ പങ്കെടുത്തു.


Share this story

Share

Related Stories