The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

അവണൂർ ഗ്രാമപഞ്ചായത്തിന് കീഴിൽ പൂർത്തീകരിച്ച വിവിധ പദ്ധതികൾ മന്ത്രി ഉദ്ഘാടനം ചെയ്തു

കേരളത്തെ അതിദരിദ്ര്യർ ഇല്ലാത്ത സംസ്ഥാനമാക്കി മാറ്റുകയാണ് സർക്കാർ ലക്ഷ്യമെന്ന് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ. ജില്ലാ പഞ്ചായത്ത് അവണൂർ ഡിവിഷനിലെ അവണൂർ ഗ്രാമപഞ്ചായത്തിന് കീഴിൽ പൂർത്തീകരിച്ച…

Kerala22 Jan 2024, 3:25 AM 24,116
അവണൂർ ഗ്രാമപഞ്ചായത്തിന് കീഴിൽ പൂർത്തീകരിച്ച വിവിധ പദ്ധതികൾ മന്ത്രി ഉദ്ഘാടനം ചെയ്തു

കേരളത്തെ അതിദരിദ്ര്യർ ഇല്ലാത്ത സംസ്ഥാനമാക്കി മാറ്റുകയാണ് സർക്കാർ ലക്ഷ്യമെന്ന് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ. ജില്ലാ പഞ്ചായത്ത് അവണൂർ ഡിവിഷനിലെ അവണൂർ ഗ്രാമപഞ്ചായത്തിന് കീഴിൽ പൂർത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഗ്രാമപഞ്ചായത്തിൽ അടിസ്ഥാന വികസന സൗകര്യങ്ങൾ തുടങ്ങി മെഡിക്കൽ കോളജ് വരെയുള്ള വിവിധ വികസന പ്രവർത്തനങ്ങൾക്കാണ് സർക്കാർ നേതൃത്വം നൽകുന്നത്. ഗവ. മെഡിക്കൽ കോളജ് ഉൾക്കൊള്ളുന്ന ഗ്രാമപഞ്ചായത്തിൽ റോഡുകളുടെയും ആശുപത്രി അനുബന്ധ വികസനങ്ങൾക്കായി കോടിക്കണക്കിന് രൂപയുടെ വികസനങ്ങളാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. അവണൂർ ഡിവിഷനിൽ ഏഴു കോടി രൂപ ചെലവഴിച്ച് നടത്തിയ വിവിധ വികസന പ്രവർത്തനങ്ങളിൽ ജില്ലാ പഞ്ചായത്തിനെയും ജില്ലാ പഞ്ചായത്ത് അംഗം ലിനി ടീച്ചറെയും മന്ത്രി അഭിനന്ദിച്ചു.


ചൂലിശ്ശേരി ലക്ഷംവീട് പരിസരത്ത് നടന്ന പരിപാടിയിൽ സേവ്യർ ചിറ്റിലപ്പള്ളി എംഎൽഎ അധ്യക്ഷനായി. അവണൂർ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ ആർ അജീഷ റിപ്പോർട്ട് അവതരിപ്പിച്ചു. ചൂലിശേരി ലക്ഷംവീട് കുടിവെള്ള പദ്ധതി, അംബേദ്കർ പാപ്പ നഗർ കോളനി നവീകരണം, ഊരമ്പത്ത് ചിറ, കല്ലൂപാലം നിർമ്മാണ ഒന്നാം ഘട്ടം, നാരായണത്തറ റോഡ് ഒന്നാംഘട്ടം തുടങ്ങിയ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു.


ചൂലിശ്ശേരി ലക്ഷംവീട് കുടിവെള്ള പദ്ധതിയിൽ ഉൾപ്പെടുത്തി 17.9 ലക്ഷം രൂപ ചെലവഴിച്ച് 40 കുടുംബങ്ങൾക്കായി 10,000 ലിറ്റർ സംഭരണശേഷിയുള്ള കുടിവെള്ള പദ്ധതി നടപ്പാക്കി. അംബേദ്കർ പാപ്പ നഗർ കോളനി നവീകരണത്തിന്റെ ഭാഗമായി 20 ലക്ഷം രൂപ വിനിയോഗിച്ച് രണ്ട് സ്ട്രെച്ചുകളിലായി കാനയും കൾവെർട്ടും നിർമിച്ചു. കോളനി നവീകരണത്തിലൂടെ മഴക്കാലങ്ങളിൽ ഉണ്ടാകുന്ന വെള്ളക്കെട്ട് പ്രശ്നത്തിന് പരിഹാരം കാണാനാകും. ഊരമ്പത്ത് ചിറ പുനരുദ്ധാരണത്തിലൂടെ കാർഷിക ആവശ്യങ്ങൾക്കും പ്രദേശത്തെ കിണറുകളിലെ ജലലഭ്യതയും ഉറപ്പാക്കി. 15 ലക്ഷം രൂപ ചെലവഴിച്ച് ഭാഗികമായി തകർന്ന ചിറയെ പൂർണമായി പുനരുദ്ധരിച്ചു.


കല്ലൂപാലം നിർമ്മാണത്തിനായി ജില്ലാ പഞ്ചായത്തിന്റെ 15 ലക്ഷവും ഗ്രാമപഞ്ചായത്തിന്റെ 50,000 രൂപയും വകയിരുത്തി പദ്ധതിയുടെ ആദ്യഘട്ടം പൂർത്തീകരിച്ചു. തകർന്നു കിടന്നിരുന്ന താൽക്കാലിക പാലം പൊളിച്ചു മാറ്റി രണ്ട് സ്പാനുകളുള്ള ബോക്സ് കൾവെർട്ട് മാതൃകയിലാണ് നിർമ്മാണം പൂർത്തീകരിച്ചത്. രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തിയാക്കി കൃഷിക്കാവശ്യമായ യന്ത്രങ്ങൾ ഇറക്കുന്ന സാഹചര്യവും ഉറപ്പാക്കും. നാരായണത്തറ റോഡ് ഒന്നാംഘട്ട പുനർനിർമ്മാണം 15 ലക്ഷം രൂപ വിനിയോഗിച്ച് പൂർത്തിയാക്കി. പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ റോഡിന്റെ അവശേഷിക്കുന്ന ഭാഗങ്ങൾ കൂടി റീടാറിങ് ചെയ്യുന്നതിന് 30 ലക്ഷം രൂപയും അനുവദിച്ചു.


ജില്ലാ പഞ്ചായത്ത് അംഗം ലിനി ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീല രാമകൃഷ്ണൻ, അവണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ശങ്കുണ്ണി, ജില്ലാ പഞ്ചായത്ത് അംഗം വി എസ് പ്രിൻസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ഹരിദാസ്, സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ എൻ കെ രാധാകൃഷ്ണൻ, അഞ്ജലി സതീഷ്, തോംസൺ തലക്കോടൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ പി വി ബിജു, ശ്രീലക്ഷ്മി സനീഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കൃഷ്ണകുമാരി, നിമ രാജീവ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി എസ് ഷിബു, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.


Share this story

Share

Related Stories