The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

സിവിൽ സർവീസ് കോച്ചിംഗ് സെന്റർ മന്ത്രി ഉദ്ഘാടനം ചെയ്തു

കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തേണ്ടത് കാലത്തിൻ്റെ അനിവാര്യത: മന്ത്രി ആർ. ബിന്ദുകുട്ടികളിൽ ശാസ്ത്രാവബോധം വളർത്തേണ്ടത് കാലത്തിൻ്റെ അനിവാര്യത എന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അഭിപ്രാ…

Kerala02 Feb 2024, 9:30 PM 45,829
സിവിൽ സർവീസ് കോച്ചിംഗ് സെന്റർ മന്ത്രി ഉദ്ഘാടനം ചെയ്തു

കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തേണ്ടത് കാലത്തിൻ്റെ അനിവാര്യത: മന്ത്രി ആർ. ബിന്ദു


കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തേണ്ടത് കാലത്തിൻ്റെ അനിവാര്യത എന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അഭിപ്രായപ്പെട്ടു. കുന്നത്തുകാലിൽ പി. കുട്ടൻ സാർ സ്മാരക ശാസ്ത്ര പഠന ഗവേഷണ കേന്ദ്രത്തിന്റെയും സിവിൽ സർവീസ് കോച്ചിംഗ് സെന്ററിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ശാസ്ത്ര സാങ്കേതിക രംഗത്തെ വിസ്മയകരമായ മാറ്റം വഴി സമൂഹം അതിവേഗത്തിൽ സഞ്ചരിക്കുകയാണ്. ഇത് നിർമ്മിത ബുദ്ധിയുടെയും റോബോട്ടിക്സിന്റെയും കാലമാണ്. ശാസ്ത്ര സാങ്കേതിക വിദ്യകളെ പ്രയോജനപ്പെടുത്തി മനുഷ്യരുടെ ജീവിതത്തിൽ മാറ്റം ഉണ്ടാക്കുക എന്നതാണ് ഈ കാലത്തെ നമ്മുടെ പ്രധാന ചുമതല. ഒരു വൈജ്ഞാനിക സമൂഹം കെട്ടിപ്പടുക്കുക എന്നതാണ് സർക്കാരിൻ്റെ ലക്ഷ്യം. ശാസ്ത്രമേഖലയിലെ വികസനത്തിനായി നാല് സയൻസ് പാർക്കുകളാണ് സംസ്ഥാനത്ത് സ്ഥാപിക്കപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു.


കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിൽ ദീർഘകാലം പ്രസിഡന്റ് ആയിരുന്ന പി. കുട്ടൻ സാറിൻ്റെ പേരിൽ ആരംഭിച്ച ഗവേഷണ കേന്ദ്രത്തിന് സി. കെ ഹരീന്ദ്രൻ എംഎൽഎയുടെ ഫണ്ടിൽ നിന്നും ഒന്നരക്കോടി രൂപ ചെലവഴിച്ചാണ് സ്വന്തമായി കെട്ടിടം നിർമ്മിച്ചു നൽകിയത്. ആധുനിക സജ്ജീകരണങ്ങളോടെ പ്രവർത്തനമാരംഭിക്കുന്ന ശാസ്ത്രപഠന ഗവേഷണ കേന്ദ്രത്തിൽ കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിലെ നാല് മുതൽ ഏഴ് വരെ ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളെ തെരഞ്ഞെടുത്ത് ശാസ്ത്രപഠനം നൽകും. തിരുവനന്തപുരത്തെ സയൻസ് ആൻഡ് ടെക്നോളജി മ്യൂസിയത്തിലെ പ്രവർത്തനങ്ങൾ കുട്ടൻ സാർ സ്മാരക പഠന ഗവേഷണ കേന്ദ്രത്തിലേക്ക് വ്യാപിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.


കൂടാതെ പാറശാല നിയോജക മണ്ഡലത്തിലെ ഏഴ് മുതൽ പത്ത് വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളിൽ നിന്നും സിവിൽ സർവീസിൽ അഭിരുചിയുള്ള വിദ്യാർത്ഥികളെ കണ്ടെത്തി അടിസ്ഥാന ക്ലാസുകൾ നൽകാനുള്ള സിവിൽ സർവീസ് കോച്ചിംഗ് സെൻ്ററും ഇതോടൊപ്പം ആരംഭിക്കും. സർക്കാരിന്റെ സിവിൽ സർവീസ് അക്കാദമിയുമായി സഹകരിച്ച് ഏറ്റവും വിദഗ്ധരായ അധ്യാപകരെ എത്തിക്കാൻ പരിശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.


കുന്നത്തുകാൽ ഗവൺമെന്റ് യുപി സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടിയിൽ സി കെ ഹരീന്ദ്രൻ എംഎൽഎ അധ്യക്ഷനായി. കുന്നത്തുകാൽ പഞ്ചായത്ത് പ്രസിഡൻ്റ് ആർ. അമ്പിളി, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ തുടങ്ങിയവരും പങ്കെടുത്തു.


Share this story

Share

Related Stories