The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

വിപണിയിൽ സുതാര്യത ഉറപ്പാക്കുകയാണ് ഡയറക്ട് സെല്ലിങ് കമ്പനികളെ നിയന്ത്രിക്കുന്നതിനുള്ള മാർഗ്ഗരേഖയിലൂടെ ലക്ഷ്യമിടുന്നത്: മുഖ്യമന്ത്രി 

* ഡയറക്ട് സെല്ലിങ് കമ്പനികളുടെ എൻറോൾമെന്റിനായി വെബ് പോർട്ടൽ ഉദ്ഘാടനം ചെയ്തുവിപണിയിൽ സുതാര്യത ഉറപ്പാക്കുകയാണ് ഡയറക്ട് സെല്ലിങ് കമ്പനികളെ നിയന്ത്രിക്കുന്നതിനുള്ള മാർഗ്ഗരേഖയിലൂടെ ലക്ഷ്യമിടുന്നതെന്ന് മുഖ്…

Kerala20 Feb 2025, 4:15 AM 14,963
വിപണിയിൽ സുതാര്യത ഉറപ്പാക്കുകയാണ് ഡയറക്ട് സെല്ലിങ് കമ്പനികളെ നിയന്ത്രിക്കുന്നതിനുള്ള മാർഗ്ഗരേഖയിലൂടെ ലക്ഷ്യമിടുന്നത്: മുഖ്യമന്ത്രി 

* ഡയറക്ട് സെല്ലിങ് കമ്പനികളുടെ എൻറോൾമെന്റിനായി വെബ് പോർട്ടൽ ഉദ്ഘാടനം ചെയ്തു


വിപണിയിൽ സുതാര്യത ഉറപ്പാക്കുകയാണ് ഡയറക്ട് സെല്ലിങ് കമ്പനികളെ നിയന്ത്രിക്കുന്നതിനുള്ള മാർഗ്ഗരേഖയിലൂടെ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഡയറക്ട് സെല്ലിങ് കമ്പനികളെ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള മോണിറ്ററിങ് മെക്കാനിസത്തിന്റെ മാർഗ്ഗരേഖ ഭക്ഷ്യ മന്ത്രി ജി.ആർ. അനിലിന് സമർപ്പിച്ചുകൊണ്ട് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.


സാങ്കേതിക വിദ്യയുടെ വികാസം വലിയതോതിൽ വർധിച്ചുവരുന്ന കാലമാണിത്. അതിന് അനുസരിച്ച് നവീന വാണിജ്യ സമ്പദ്രായങ്ങൾക്ക് പ്രാധാന്യം വർധിച്ചിട്ടുണ്ട്. മുമ്പ് വ്യാപാര സ്ഥാപനത്തിൽ നേരിട്ടെത്തി സാധനങ്ങൾ വാങ്ങുന്നു. ഇന്ന് ഉപഭോക്താവും വിപണിയും മാറിയിരിക്കുകയാണ്. ഒറ്റ ക്ലിക്കിൽ സാധനങ്ങൾ വീട്ടുപടിക്കൽ എത്തിച്ചേരും. വാങ്ങിയ സാധനങ്ങൾ വിറ്റത് ആരാണ്, ഏത് ഏജൻസിയാണെന്ന് അറിയാമെങ്കിലും സാധനം അയച്ചത് മറ്റെവിടെ നിന്നെങ്കിലുമാകാം. ഇത്തരത്തിലുള്ള വലിയ മാറ്റങ്ങൾ ഉണ്ടാകുന്നതുകൊണ്ട് തന്നെ ഉപഭോക്താക്കളുടെയും വ്യാപാരികളുടെയും ഉത്പാദകരുടെയും അവകാശങ്ങൾ ഉറപ്പാണ്ടത് പ്രധാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.


രാജ്യത്തിന് തന്നെ മാതൃകയാകുന്ന വിധത്തിൽ സംസ്ഥാന സർക്കാർ നടത്തി വരുന്ന വിപണി ഇടപെടലുകളുടെ മറ്റൊരു ദൃഷ്ടാന്തമാണ് ഡയറക്ട് സെല്ലിംഗ് നിയന്ത്രിക്കുന്നതിനുള്ള മാർഗ്ഗരേഖ. വിപണനക്കാരുടെ ശൃംഖല സൃഷ്ടിച്ച്, ഉത്പന്നങ്ങളും സേവനങ്ങളും നേരിട്ട് ഉപഭോക്താക്കളിൽ എത്തിക്കുന്ന രീതിയാണ് ഡയറക്റ്റ് സെല്ലിങ്. ഇതിന്റെ ഭാഗമായി നിരവധി അവസരങ്ങൾ ഉയർന്നുവരുന്നു. അതേസമയം ഇതിന്റെ പേരിൽ നിയമവിരുദ്ധപ്രവർത്തനങ്ങൾ വർധിക്കുന്നതായും കണക്കുകൾ സൂചിപ്പിക്കുന്നു. കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി സംസ്ഥാന സർക്കാർ മോണിറ്ററിങ് സെൽ രൂപീകരിക്കാൻ തീരുമാനിച്ചു. അതിന്റെ ഭാഗമായി ഈ രംഗത്ത് പ്രവർത്തിക്കുന്ന കമ്പനികളുടെയും ട്രേഡ് യൂണിയനുകളുടെയും അഭിപ്രായം ചോദിച്ചുകൊണ്ടാണ് മാർഗരേഖ തയ്യാറാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.


\"\"


ഡയറക്ട് സെല്ലിങ് കമ്പനികളുടെ എൻറോൾമെന്റിനായി തയ്യാറാക്കിയ വെബ്‌ പോർട്ടലിന്റെ ഉദ്ഘാടനവും ഡയറക്ട് സെല്ലിങ് മേഖലയുമായി ബന്ധപ്പെടുന്ന ഉപഭോക്താക്കൾക്ക് ബോധവൽക്കരണം നൽകുന്നതിനുള്ള വീഡിയോകളുടെ പ്രകാശനാവും മുഖ്യമന്ത്രി നിർവഹിച്ചു. ഡയറക്ട് സെല്ലിംഗ് ഉൽപ്പന്നങ്ങളുടെ നിലവാരവും നിർമ്മാണ കമ്പനിയുടെ വിശ്വസ്തതയും പരിശോധിക്കാൻ ആധികാരികമായ മാർഗങ്ങൾ കുറവാണ്. ഇതിന് മാറ്റം വരുത്താനാണ് വെബ് പോർട്ടൽ നിർമിച്ചത്. വെബ് പോർട്ടൽ മുഖേന ഉപഭോക്താക്കൾക്ക് ഈ രംഗത്ത് പ്രവർത്തിക്കുന്ന അംഗീകൃത കമ്പനികൾ ഏതൊക്കെയാണെന്ന് മനസ്സിലാക്കാൻ കഴിയുമെന്നും ഏതെങ്കിലും തരത്തിൽ വാണിജ്യ സ്ഥാപങ്ങൾക്കോ സംരംഭകർക്കോ തടയിടുന്നതല്ല ഇവയൊന്നുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.


ഡയറക്ട് സെല്ലിങ് മേഖലയിൽ തൊഴിൽ ചെയ്യുന്ന ജീവനക്കാരുടെയും തൊഴിലാളികളുടെയും തൊഴിലാളി സംഘനകളുടെയും സംരംഭകരുടെയും നിരന്തരമായ ആവശ്യമാണ് ഈ രംഗത്തേക്ക് ആവശ്യമുള്ള സംരക്ഷണം ഉറപ്പാക്കാനുള്ള നടപടികൾക്ക് ഊർജ്ജമേകിയതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഭക്ഷ്യ മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. ഭാവിയിൽ ഈ മാർഗരേഖ കേരളത്തിലെ ഡയറക്ട് സെല്ലിങ് മേഖലയ്ക്ക് വളരെയധികം ഗുണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.


തിരുവനതപുരം സെൻട്രൽ സ്റ്റേഡിയത്ത് സംഘടിപ്പിച്ച ചടങ്ങിൽ എം.എൽ.എമാരായ ആന്റണി രാജു, വി.കെ. പ്രശാന്ത്, ഡെപ്യൂട്ടി മേയർ പി.കെ. രാജു, നിയമവകുപ്പ് സെക്രട്ടറി കെ.ജി. സനൽ കുമാർ, ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ജുഡീഷ്യൽ മെമ്പർ അജിത് കുമാർ ഡി., ലീഗൽ മെട്രോളജി കൺട്രോളർ വി.കെ. അബ്ദുൾ ഖാദർ, പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ മുഹമ്മദ് ഷഫീഖ്, വാർഡ് കൗൺസിലർ ഹരി കുമാർ സി. തുടങ്ങിയവർ പങ്കെടുത്തു.


Share this story

Share

Related Stories