The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സാമ്പത്തിക വികസനത്തിന്റെ എൻജിനാക്കി മാറ്റുകയാണ് സർക്കാർ ലക്ഷ്യം: മന്ത്രി എം. ബി. രാജേഷ്

* തദ്ദേശസ്വയംഭരണതലത്തിൽ സംരംഭകസഭകൾകാർഷികമേഖലയിലെ പശ്ചാത്തല സൗകര്യ വികസനത്തിനപ്പുറം സംരംഭകത്വത്തിന്റെ, ചെറുകിട, ഇടത്തരം വ്യസായങ്ങളുടെ മേഖലയിൽ ഇടപെട്ടുകൊണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സാമ്പത്തിക വികസന…

Kerala12 Dec 2024, 3:45 AM 35,934
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സാമ്പത്തിക വികസനത്തിന്റെ എൻജിനാക്കി മാറ്റുകയാണ് സർക്കാർ ലക്ഷ്യം: മന്ത്രി എം. ബി. രാജേഷ്

* തദ്ദേശസ്വയംഭരണതലത്തിൽ സംരംഭകസഭകൾ


കാർഷികമേഖലയിലെ പശ്ചാത്തല സൗകര്യ വികസനത്തിനപ്പുറം സംരംഭകത്വത്തിന്റെ, ചെറുകിട, ഇടത്തരം വ്യസായങ്ങളുടെ മേഖലയിൽ ഇടപെട്ടുകൊണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സാമ്പത്തിക വികസനത്തിന്റെ എൻജിനാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ ഇപ്പോൾ മുന്നോട്ട് പോകുന്നതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ് പറഞ്ഞു.   സംരംഭകസഭകളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനതപുരത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.\"\"


വ്യവസായ വകുപ്പിന്റെ സംരംഭക വർഷം പദ്ധതിയിൽ സഹകരിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നല്ല നിലയിൽ മുന്നോട്ട് വന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പ്രാദേശികമായുള്ള സംരംഭങ്ങൾ, തൊഴിലവസരങ്ങൾ, വരുമാന വർദ്ധനവ് ഒക്കെയാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.


തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഇനി സാധാരണ ചെയ്യുന്ന പ്രവർത്തനങ്ങൾ മാത്രം നിർവഹിച്ചാൽ പോരെന്നും തൊഴിൽ, വരുമാനം, കൂടാതെ സാമ്പത്തിക വളർച്ചയുടെയും എൻജിനുകളായി തദ്ദേശയ സ്വയംഭരണ സ്ഥാപനങ്ങൾ പ്രവർത്തിക്കണം എന്നതുമാണ് സർക്കാറിന്റെ കാഴ്ച്ചപ്പാട്.


വ്യവസായ വകുപ്പും, സഹകരണ വകുപ്പും, തദ്ദേശ സ്വയംഭരണ വകുപ്പും കൂട്ടായി പ്രവർത്തിച്ചുകൊണ്ട് ഈ അവസരം പ്രയോജനപ്പെടുത്താൻ കഴിയണമെന്ന് മന്ത്രി പറഞ്ഞു. സംരംഭകത്വത്തിന്റെ കാര്യത്തിൽ കേരളത്തിലുണ്ടായിട്ടുള്ള ഗുണകരമായ അന്തരീക്ഷം മുന്നോട്ടു കൊണ്ടുപോകാൻ സംരംഭകസഭ സഹായകരമായിത്തീരും എന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു.


അധികാര വികേന്ദ്രീകരണത്തിന്റെ  തുടർച്ചയിൽ വ്യവസായ മേഖലയിൽ കേരളം ഇന്ത്യയ്ക്ക് നൽകുന്ന ഒരു പുതിയ മാതൃകയാണ് സംരംഭക സഭയെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു.


 ഇത് ഒരു ജനകീയ മുന്നേറ്റമാണെന്നും പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലും ചെറുകിട സംരംഭങ്ങൾക്ക് സംരംഭക സഭ വളരെ സഹായകമാകുമെന്നും മന്ത്രി പറഞ്ഞു.


സംരംഭകവർഷം പദ്ധതിയുടെ തുടർപ്രവർത്തനങ്ങളുടെ ഭാഗമായാണ് തദ്ദേശസ്വയംഭരണ സ്ഥാപനതലത്തിൽ സംരംഭകസഭകൾ സംഘടിപ്പിക്കുന്നത്.  തദ്ദേശതലത്തിലുള്ള സംരംഭകരുടെ പ്രശ്‌നങ്ങൾ കേൾക്കാനും അവയ്ക്ക് പരിഹാരങ്ങൾ നിർദേശിക്കാനും,  വ്യവസായവകുപ്പിന്റെയും മറ്റു വകുപ്പുകളുടെയും സംരംഭകത്വ പ്രോത്സാഹനപദ്ധതികളും സേവനങ്ങളും പരിചയപ്പെടുത്താനും സംരംഭകസഭ ഉപയോഗിക്കും. ഐ. ബി. സതീഷ് എം.എൽ.എ,   വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ. പി. എം. മുഹമ്മദ് ഹനീഷ്, കേരള ഫയർ ആൻഡ് റെസ്‌ക്യൂ സർവീസ് ഡയറക്ടർ ജനറൽ കെ. പത്മകുമാർ, വ്യവസായ വാണിജ്യ ഡയറക്ടർ മീർ മുഹമ്മദ് അലി, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർപേഴ്‌സൺ ശ്രീകല എസ്, പങ്കജകസ്തൂരി മാനേജിംഗ് ഡയറക്ടർ ഡോ. ജെ. ഹരീന്ദ്രൻ നായർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.


Share this story

Share

Related Stories