The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ഓസ്ട്രേലിയയിൽ ജോലിക്കും ഉന്നത വിദ്യാഭ്യാസത്തിനും വഴിയൊരുക്കി സർക്കാർ

ഓസ്ട്രേലിയയിലെ ആരോഗ്യ- മാനസിക വകുപ്പ് മന്ത്രി ആംബർ- ജേഡ് സാൻഡേഴ്സണിന്റെ നേതൃത്വത്തിൽ ഓസ്ട്രേലിയയിൽ നിന്നുള്ള 25 പ്രതിനിധികളടങ്ങുന്ന ആരോഗ്യ നൈപുണ്യ സംഘം കേരളം സന്ദർശിച്ചു. പൊതുവിദ്യാഭ്യാസ- തൊഴിൽ വകുപ…

Kerala01 Mar 2024, 10:35 PM 31,319
ഓസ്ട്രേലിയയിൽ ജോലിക്കും ഉന്നത വിദ്യാഭ്യാസത്തിനും വഴിയൊരുക്കി സർക്കാർ

ഓസ്ട്രേലിയയിലെ ആരോഗ്യ- മാനസിക വകുപ്പ് മന്ത്രി ആംബർ- ജേഡ് സാൻഡേഴ്സണിന്റെ നേതൃത്വത്തിൽ ഓസ്ട്രേലിയയിൽ നിന്നുള്ള 25 പ്രതിനിധികളടങ്ങുന്ന ആരോഗ്യ നൈപുണ്യ സംഘം കേരളം സന്ദർശിച്ചു. പൊതുവിദ്യാഭ്യാസ- തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി, ആരോഗ്യ, വനിത- ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് എന്നിവർ ഓസ്ട്രേലിയൻ മന്ത്രിയും സംഘാംഗങ്ങളുമായി ചർച്ച നടത്തി. ഓസ്ട്രേലിയൻ കോൺസുൾ ജനറൽ സിലായിസാകി ഓസ്ട്രേലിയയിലെ ആരോഗ്യ, വിദ്യാഭ്യാസ  വകുപ്പിലെ മറ്റു ഉയർന്ന ഉദ്യോഗസ്ഥർ, ആരോഗ്യ പരിപാലന സ്ഥാപനങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ എന്നിവർ സംഘത്തിലുണ്ടായിരുന്നു.


\"\"


വേസ്റ്റേൺ ഓസ്ട്രേലിയയിലെ ആരോഗ്യ മേഖലയിലുള്ള തൊഴിലവസരങ്ങൾ കേരളത്തിലെ തൊഴിലന്വേഷകർക്ക് മുമ്പിൽ തുറന്നു കാട്ടുന്നതിനും അവിടങ്ങളിലെ മികച്ച യൂണിവേഴ്സിറ്റികളിൽ നിന്ന് കേരളത്തിലെ യുവതലമുറയ്ക്ക് ഉന്നത വിദ്യാഭ്യാസം നേടാൻ അവസരം ഒരുക്കുന്നതിനും സന്ദർശനം ഉപകരിക്കുമെന്ന് തൊഴിൽ- പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.


പ്രത്യേക ഉന്നതതല സംഘത്തെ നിയോഗിച്ചുകൊണ്ടും വിദ്യാർഥി, അധ്യാപക വിനിമയം സാധ്യമാക്കാമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു.


\"\"


വകുപ്പിന്റെ കീഴിലുള്ള പൊതു മേഖലാ സ്ഥാപനമായ ഒഡെപെകുമായി വിദേശ നിയമനത്തിനും ഉന്നത വിദ്യാഭ്യാസത്തിനുമായി കൈകോർക്കുന്നതിന്റെ ഭാഗമായിട്ടാണ് സന്ദർശനം. ആദ്യ പടിയായി ആരോഗ്യ മേഖലയിലെ ഡോക്ടർ, നഴ്സ്, മറ്റു ആരോഗ്യ പ്രവർത്തകർ എന്നിവരെ ഒഡെപെക് മുഖേന ഓസ്ട്രേലിയയിലെ പ്രമുഖ ആരോഗ്യ പരിപാലന സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കും. കേരളത്തിലെ തൊഴിലന്വേഷകർക്ക് ഓസ്ട്രേലിയയിൽ ജോലി നേടാൻ ആവശ്യമായ നൈപുണ്യ വികസന പരിശീലനങ്ങളും ഒഡെപെക് നൽകും. ഓസ്ട്രേലിയയിലെ പ്രമുഖ യൂണിവേഴ്സിറ്റികളിൽ കേരളത്തിലെ വിദ്യാർഥികൾക്ക് ഉന്നത പഠനത്തിന് അവസരമൊരുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളും നടത്തി.


സെക്രട്ടേറിയറ്റ് അനെക്സ് രണ്ടിലെ ലയം ഹാളിൽ നടന്ന യോഗത്തിൽ തൊഴിൽ വകുപ്പ് സെക്രട്ടറി ഡോ. കെ വാസുകി, ആരോഗ്യ വകുപ്പ് സെക്രട്ടറി മുഹമ്മദ് ഹനീഫ്, പട്ടികജാതി-പട്ടികവർഗ്ഗ വകുപ്പു സ്പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്ത്, ലേബർ കമ്മീഷണർ അർജുൻ പണ്ഡ്യൻ, പട്ടിക ജാതി വികസന വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണൻ, പട്ടിക വർഗ്ഗ വികസന വകുപ്പ് ഡയറക്ടർ മേഘശ്രീ, ഒഡെപെക് ചെയർമാൻ അഡ്വ. കെ.പി അനിൽ കുമാർ, മാനേജിങ് ഡയറക്ടർ അനൂപ് കെ.പി, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.


Share this story

Share

Related Stories