The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

സ്റ്റാര്‍സ്’ന് തുടക്കം ജില്ലയിലെ ആദ്യ സ്‌കൂള്‍തല നൈപുണിവികസന കേന്ദ്രം നാടിന് സമര്‍പിച്ചു

പുതുതലമുറയുടെ അഭിരുചിക്കനുസൃതമായും കാലികപ്രസക്തിയുള്ളതുമായ തൊഴില്‍മേഖലകള്‍ പ്രയോജനപ്പെടുത്തുന്നതിന് സഹായകമായ നൈപുണിവികസന പദ്ധതിയായ ‘സ്റ്റാര്‍സ്’നു ജില്ലയില്‍ തു…

Kerala27 Feb 2024, 10:15 PM 15,165
സ്റ്റാര്‍സ്’ന് തുടക്കം ജില്ലയിലെ ആദ്യ സ്‌കൂള്‍തല നൈപുണിവികസന കേന്ദ്രം നാടിന് സമര്‍പിച്ചു

പുതുതലമുറയുടെ അഭിരുചിക്കനുസൃതമായും കാലികപ്രസക്തിയുള്ളതുമായ തൊഴില്‍മേഖലകള്‍ പ്രയോജനപ്പെടുത്തുന്നതിന് സഹായകമായ നൈപുണിവികസന പദ്ധതിയായ ‘സ്റ്റാര്‍സ്’നു ജില്ലയില്‍ തുടക്കമായി. കുളക്കട സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന നവപഠനപദ്ധതി നാടിന് സമര്‍പിച്ചു.


പഠിക്കുന്നത് പ്രയോഗത്തില്‍വരുത്താന്‍ അവസരമൊരുക്കുകയെന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് പുതുതലമുറയ്ക്ക് തൊഴില്‍സാധ്യതകൂടി വളര്‍ത്തുന്നതിനുള്ള നൈപുണിവികസനം. ഗ്രാഫിക് ഡിസൈനര്‍, ടെലകോം ടെക്‌നിഷ്യന്‍ കോഴ്‌സുകള്‍ ഇവിടെ തുടങ്ങുന്നതിന്റെ പശ്ചാത്തലമാണിത്. സ്‌കില്‍ ഡെവലപ്‌മെന്റ് സെന്റര്‍ തുടങ്ങിയതോടെ 15-23 പ്രായപരിധിയിലുള്ളവര്‍ക്ക് സൗജന്യമായി പരിശീലനം നേടാം. നവമാധ്യമങ്ങളുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് വിദ്യാര്‍ഥികളെ സജ്ജരാക്കും. ഒരു മൂളിപ്പാട്ടുപോലും സമൂഹമാധ്യമങ്ങളിലൂടെ വന്‍പ്രചാരം നേടുന്ന ഇന്നത്തെ സാഹചര്യം പുതുതൊഴിലടങ്ങള്‍ കൂടിയാണ് സൃഷ്ടിക്കുന്നത്. പഠനത്തോടൊപ്പമോ അല്ലാതെയോ തൊഴില്‍വൈദഗ്ധ്യം സ്വന്തമാക്കുന്നത് മികച്ച തൊഴിലവസരങ്ങളിലേക്കാകും നയിക്കുക. ഓഡിയോ-വിഡിയോ ഗെയിമിംഗ് മേഖലയെ ഗുണകരമായി വിനിയോഗിക്കാനുതകുന്ന നയരൂപീകരണത്തിന് വഴിയൊരുങ്ങുകയുമാണ്. നല്ലനാളെകള്‍ക്കായാണ് വിദ്യാഭ്യാസമേഖലയിലെ നിക്ഷേപമെല്ലാം. മികച്ച ശമ്പളമുള്ള ജോലികളിലേക്ക് തലമുറകളെ നയിക്കുകയാണ് സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു.


ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി കെ ഗോപന്‍ അധ്യക്ഷനായി. വെട്ടിക്കവല ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് എസ് രഞ്ജിത്, കുളക്കട ഗ്രാമപഞ്ചയാത്ത് പ്രസിഡന്റ് സജി കടുക്കാല, ജില്ലാ പഞ്ചായത്ത് അംഗം ആര്‍ രശ്മി, എസ് എസ് കെ ജില്ലാ കോര്‍ഡിനേറ്റര്‍ ജി കെ ഹരികുമാര്‍, ഡയറ്റ് പ്രിന്‍സിപല്‍ എസ് ഷീജ, എസ് ഡി സി സോണല്‍ കോര്‍ഡിനേറ്റര്‍ എ എം റിയാസ്, മറ്റു ജനപ്രതിനിധികള്‍, പ്രിന്‍സിപ്പല്‍മാരായ ജി ഉണ്ണിമായ, എസ് ജെസി, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, രക്ഷകര്‍ത്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു


Share this story

Share

Related Stories