The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

തൊഴിലിടങ്ങളിലെ മികവിനുള്ള മുഖ്യമന്ത്രിയുടെ എക്‌സലൻസ് അവാർഡ് പ്രഖ്യാപിച്ചു

തൊഴിലാളി, തൊഴിലുടമ ബന്ധം കൂടുതൽ മെച്ചപ്പെട്ടതാക്കുന്നതിനൊപ്പം തൊഴിൽ സംരംഭക രംഗത്ത് ആരോഗ്യകരമായ മത്സരം ഉറപ്പാക്കുന്നതിന് ലക്ഷ്യമിട്ട് തൊഴിൽ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നൽകുന്ന  മുഖ്യമന്ത്രിയുടെ എക്‌സലൻസ്…

Kerala27 Mar 2025, 11:00 PM 19,517
തൊഴിലിടങ്ങളിലെ മികവിനുള്ള മുഖ്യമന്ത്രിയുടെ എക്‌സലൻസ് അവാർഡ് പ്രഖ്യാപിച്ചു

തൊഴിലാളി, തൊഴിലുടമ ബന്ധം കൂടുതൽ മെച്ചപ്പെട്ടതാക്കുന്നതിനൊപ്പം തൊഴിൽ സംരംഭക രംഗത്ത് ആരോഗ്യകരമായ മത്സരം ഉറപ്പാക്കുന്നതിന് ലക്ഷ്യമിട്ട് തൊഴിൽ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നൽകുന്ന  മുഖ്യമന്ത്രിയുടെ എക്‌സലൻസ് അവാർഡുകൾ പ്രഖ്യാപിച്ചു. സെക്രട്ടറിയേറ്റിൽ നടന്ന വാർത്താ സമ്മേളനത്തിൽ മന്ത്രി വി ശിവൻ കുട്ടിയാണ് അവാർഡ് പ്രഖ്യാപനം നടത്തിയത്.


നിർമ്മാണ മേഖലയിൽ ടാറ്റ പ്രൊജക്ട് ലിമിറ്റഡ്, തിരുവനന്തപുരവും ധനകാര്യ മേഖലയിൽ


അർത്ഥ ഫൈനാൻഷ്യൽ സർവീസസ്, കോഴിക്കോടും ഹോസ്പിറ്റൽ മേഖലയിൽ കിംസ് ഹെൽത്ത് കെയർ മാനേജ്‌മെമെന്റ്  ലിമിറ്റഡ്,  തിരുവനന്തപുരവും ഹോട്ടൽ മേഖലയിൽ ഹോട്ടൽ അബാദ്, എറണാകുളവും  ഇൻഷുറൻസ് മേഖലയിൽ സ്റ്റാർ ഹെൽത്ത് ആന്റ് അലൈഡ് ഇൻഷൂറൻസ് കമ്പനി ലിമിറ്റഡ് തിരുവനന്തപുരവും ഐ.ടി. മേഖലയിൽ എസ് ബി സോൾ ഡിജിറ്റൽ പ്രൈവറ്റ് ലിമിറ്റഡ് എറണാകുളവും ജുവലറി മേഖലയിൽ ആലുക്കാസ് ജുവലറി കോഴിക്കോടും മെഡിക്കൽ ലാബ്, എക്‌സ്‌റേ, സ്‌കാനിംഗ് സെന്റർ മേഖലയിൽ ഡോക്ടർ ഗിരിജാസ് ഡയഗ്നോസ്റ്റിക് ലാബ് ആന്റ് സ്‌കാൻസ് ലിമിറ്റഡ് തിരുവനന്തപുരവും സെക്യൂരിറ്റി മേഖലയിൽ കേരള എക്‌സ് സർവ്വീസ് മെൻ വെൽഫെയർ അസോസിയേഷൻ  എറണാകുളവും സ്റ്റാർ ഹോട്ടലുകൾ റിസോർട്ടുകൾ വിഭാഗത്തിൽ ക്രൗൺ പ്ലാസ എറണാകുളവും സൂപ്പർ മാർക്കറ്റ് വിഭാഗത്തിൽ ആഷിസ് സൂപ്പർ മെർകാട്ടോ എറണാകുളവും ടെക്സ്റ്റയിൽ മേഖലയിൽ ഇടപ്പറമ്പിൽ ടെക്സ്റ്റയിൽസ്  കോട്ടയവും അവാർഡിനർഹരായി.


വിജയികൾക്കുള്ള പുരസ്‌കാരങ്ങൾ 2025 മാർച്ച് 29 ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടക്കുന്ന ചടങ്ങിൽ തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വിതരണം ചെയ്യും. ആന്റണി രാജു എം എൽ എ അദ്ധ്യക്ഷത വഹിക്കും.


രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം ഇത്തരത്തിൽ അവാർഡുകൾ ഏർപ്പെടുത്തുന്നത്. സംസ്ഥാനത്തെ സ്വകാര്യമേഖലയിലെ മികച്ച സ്ഥാപനങ്ങൾക്ക് ചീഫ് മിനിസ്റ്റേഴ്‌സ് എക്‌സലൻസ് അവാർഡാണ് തൊഴിൽ വകുപ്പ് നൽകി വരുന്നത്. മികച്ച തൊഴിൽ ദാതാവ്, സംതൃപ്തരായ തൊഴിലാളികൾ, മികവുറ്റ തൊഴിൽ അന്തരീക്ഷം, തൊഴിൽ നൈപുണ്യ വികസന പങ്കാളിത്തം, സ്ത്രീ സൗഹൃദം, തൊഴിലാളികളുടെ ക്ഷേമം, തൊഴിലിടത്തിലെ സുരക്ഷ, തൊഴിൽ നിയമങ്ങളുടെ പാലനം എന്നിങ്ങിനെ  വിവിധ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയിട്ടാണ് വിജയികളെ കണ്ടെത്തുക. ഓൺലൈനായി ലഭിക്കുന്ന അപേക്ഷകളിൽ എ എൽ ഒ മാരുടെ നേരിട്ടുള്ള സ്ഥലപരിശോധനയടക്കം ജില്ലാതല സംസ്ഥാന കമ്മിറ്റികളുടെ വിവിധ തലങ്ങളിലുള്ള സൂക്ഷ്മപരിശോധനകളുടെ അടിസ്ഥാനത്തിലാണ് വിജയികളെ കണ്ടെത്തുക.


ഓട്ടോമൊബൈൽ, നിർമ്മാണം, ഫിനാൻസ്, ആശുപത്രി, ഹോട്ടൽ & റസ്റ്റോറന്റ്, ഇൻഷുറൻസ്,  ഐ.റ്റി,        ജുവല്ലറി, സെക്യൂരിറ്റി സ്ഥാപനങ്ങൾ, മെഡിക്കൽ ലാബ്, സ്റ്റാർ ഹോട്ടൽ & റിസോർട്ട്, സൂപ്പർ മാർക്കറ്റുകൾ, ടെക്‌സ്‌റ്റൈൽ ഷോപ്പുകൾ എന്നിങ്ങനെ 13 മേഖലകളിലെ മികച്ച സ്ഥാപനങ്ങൾക്കാണ്  ഇത്തവണ മുഖ്യമന്ത്രിയുടെ എക്‌സലൻസ് അവാർഡ് ലഭിച്ചത്. ആകെ രണ്ടായിരത്തി നാന്നൂറ്റി എഴുപത്തിരണ്ട് (2,472) അപേക്ഷകൾ ലഭിച്ചതായും മന്ത്രി അറിയിച്ചു.


Share this story

Share

Related Stories