The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിപാക്കിസ്ഥാനെ തകർത്തു, സാഫ് കപ്പിൽ ഇന്ത്യയ്ക്ക് 10–ാം കിരീടം'പോസ്റ്റുകൾ മെറ്റ നീക്കിയത് സർക്കാർ നിർദ്ദേശപ്രകാരം'; മുഖ്യമന്ത്രിയുടെ വാദം പൊളിച്ച് ആഭ്യന്തര മന്ത്രിഡോക്ടറില്‍ നിന്നും 10ലക്ഷം തട്ടി, DCC അംഗം സുഹൈല്‍ ഷാജഹാന്‍ അറസ്റ്റില്‍; AKG സെന്റര്‍ ആക്രമണക്കേസ് പ്രതികെഎംഎസ്‌സിഎല്ലിന് പുതിയ എം ഡി; അലക്സ് വർഗീസിന് ചുമതലതായ്ലന്‍ഡില്‍ വന്‍ തീപിടിത്തം; 11 പേര്‍ മരിച്ചു; 17 പേര്‍ക്ക് പരിക്ക്: ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ചതെന്ന് സംശയംഎറണാകുളത്ത് സ്കൂളിൽ ഗ്ലാസ് റൂഫ് തകർന്നു വീണു; മൂന്ന് കുട്ടികൾക്ക് പരിക്ക്ഹാലോവീന്‍ പാര്‍ട്ടിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതിയെ കസ്റ്റഡിയില്‍ വിട്ടുതിരുവനന്തപുരം ആസ്ഥാനമായ Climate Tech Startup ‘mistEO' യിൽ 18 കോടി രൂപയുടെ നിക്ഷേപംമദ്യം വാങ്ങിയപ്പോള്‍ സഞ്ചിക്ക് 20 രൂപ ഈടാക്കി; നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്ചാല സ്വര്‍ണക്കവര്‍ച്ച: സൂത്രധാരന്‍ ജയറാം, കവര്‍ച്ചയ്ക്ക് പിന്നില്‍ കുടിപ്പകയെന്ന് പൊലീസ്ഇറാനിൽ കുടുങ്ങിയ അക്ഷയ് ഹരീഷ് ചൊവ്വാഴ്ച നാട്ടിലെത്തും: യാത്രാരേഖകൾ കൈമാറിനിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് കുഴിയിലേക്ക് മറിഞ്ഞു; യാത്രക്കാർക്ക് പരുക്ക്തോമസ് പ്രഥമന്‍ കാതോലിക ബാവ പുരസ്കാരം ഏറ്റുവാങ്ങി മമ്മൂട്ടിഅസം കസിരംഗയിൽ ട്രക്കും മിനിബസും കൂട്ടിയിടിച്ച് അപകടം; 23 പേർക്ക് ദാരുണാന്ത്യംപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിപാക്കിസ്ഥാനെ തകർത്തു, സാഫ് കപ്പിൽ ഇന്ത്യയ്ക്ക് 10–ാം കിരീടം'പോസ്റ്റുകൾ മെറ്റ നീക്കിയത് സർക്കാർ നിർദ്ദേശപ്രകാരം'; മുഖ്യമന്ത്രിയുടെ വാദം പൊളിച്ച് ആഭ്യന്തര മന്ത്രിഡോക്ടറില്‍ നിന്നും 10ലക്ഷം തട്ടി, DCC അംഗം സുഹൈല്‍ ഷാജഹാന്‍ അറസ്റ്റില്‍; AKG സെന്റര്‍ ആക്രമണക്കേസ് പ്രതികെഎംഎസ്‌സിഎല്ലിന് പുതിയ എം ഡി; അലക്സ് വർഗീസിന് ചുമതലതായ്ലന്‍ഡില്‍ വന്‍ തീപിടിത്തം; 11 പേര്‍ മരിച്ചു; 17 പേര്‍ക്ക് പരിക്ക്: ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ചതെന്ന് സംശയംഎറണാകുളത്ത് സ്കൂളിൽ ഗ്ലാസ് റൂഫ് തകർന്നു വീണു; മൂന്ന് കുട്ടികൾക്ക് പരിക്ക്ഹാലോവീന്‍ പാര്‍ട്ടിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതിയെ കസ്റ്റഡിയില്‍ വിട്ടുതിരുവനന്തപുരം ആസ്ഥാനമായ Climate Tech Startup ‘mistEO' യിൽ 18 കോടി രൂപയുടെ നിക്ഷേപംമദ്യം വാങ്ങിയപ്പോള്‍ സഞ്ചിക്ക് 20 രൂപ ഈടാക്കി; നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്ചാല സ്വര്‍ണക്കവര്‍ച്ച: സൂത്രധാരന്‍ ജയറാം, കവര്‍ച്ചയ്ക്ക് പിന്നില്‍ കുടിപ്പകയെന്ന് പൊലീസ്ഇറാനിൽ കുടുങ്ങിയ അക്ഷയ് ഹരീഷ് ചൊവ്വാഴ്ച നാട്ടിലെത്തും: യാത്രാരേഖകൾ കൈമാറിനിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് കുഴിയിലേക്ക് മറിഞ്ഞു; യാത്രക്കാർക്ക് പരുക്ക്തോമസ് പ്രഥമന്‍ കാതോലിക ബാവ പുരസ്കാരം ഏറ്റുവാങ്ങി മമ്മൂട്ടിഅസം കസിരംഗയിൽ ട്രക്കും മിനിബസും കൂട്ടിയിടിച്ച് അപകടം; 23 പേർക്ക് ദാരുണാന്ത്യം

ഊരാളുങ്കൽ സഹകരണ സൊസൈറ്റി ലോകത്തിന് മുന്നിലെ മികച്ച ജനപക്ഷ ബദലെന്ന് മുഖ്യമന്ത്രി

നിർമാണ പ്രൊജക്റ്റുകൾക്ക് സോഷ്യൽ ഓഡിറ്റ്‌ തുടങ്ങാനുള്ള ഊരാളുങ്കലിന്റെ നീക്കം വിപ്ലവകരംശതാബ്ദി വർഷത്തിലേക്ക് കടന്ന ഊരാളുങ്കൽ സഹകരണ സൊസൈറ്റി ലോകത്തിന് മുന്നിലെ മികച്ച ജനപക്ഷ ബദലെന്ന് മുഖ്യമന്ത്രി പിണറായി…

Kerala14 Feb 2024, 5:45 PM 26,705
ഊരാളുങ്കൽ സഹകരണ സൊസൈറ്റി ലോകത്തിന് മുന്നിലെ മികച്ച ജനപക്ഷ ബദലെന്ന് മുഖ്യമന്ത്രി

നിർമാണ പ്രൊജക്റ്റുകൾക്ക് സോഷ്യൽ ഓഡിറ്റ്‌ തുടങ്ങാനുള്ള ഊരാളുങ്കലിന്റെ നീക്കം വിപ്ലവകരം


ശതാബ്ദി വർഷത്തിലേക്ക് കടന്ന ഊരാളുങ്കൽ സഹകരണ സൊസൈറ്റി ലോകത്തിന് മുന്നിലെ മികച്ച ജനപക്ഷ ബദലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. “ഗുണമേന്മ, അഴിമതിമുക്തം, അച്ചടക്കം എന്നിവ മുഖമുദ്രയാക്കിയതാണ് ഊരാളുങ്കലിന്റെ വിജയത്തിന് നിദാനം. ലാഭം കൊയ്യുക ആകരുത് ലക്ഷ്യം, ഗുണമേന്മ ഉറപ്പുവരുത്തി അച്ചടക്കത്തോടെ ജോലി ചെയ്യലാണെന്ന് പറഞ്ഞ, ഊരാളുങ്കലിന്റെ പിറവിക്ക് പിന്നിലെ നവോത്ഥാന നായകനായ ഗുരു വാഗ്ഭടാനന്ദന്റെ വാക്കുകളെ പിൻപറ്റിയാണ്,” ഒരു വർഷം നീളുന്ന യു. എൽ.സി.സി.എസിന്റെ ശതാബ്ദി ആഘോഷം വടകര മടപ്പള്ളി ജി.വി. എച്ച്.എസ്സിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു.


“തക്കസമയത്ത് ആധുനികവൽക്കരണവും വൈവിധ്യവൽക്കരണവും നടത്തിയതാണ് അടുത്ത കാലത്ത് വലിയ വളർച്ച നേടാൻ ഊരാളുങ്കലിനെ സഹായിച്ചത്. ഐ.ടി, ടൂറിസം, പാർപ്പിട നിർമ്മാണം, കൃഷി, നിർമ്മാണ മേഖലയിലെ കൺസൽട്ടൻസി, സാമൂഹ്യസേവനം എന്ന് തുടങ്ങി കരകൗശല വസ്തു നിർമ്മാണം മുതൽ നിർമിതി ബുദ്ധി മേഖല വരെ സാന്നിധ്യമുള്ള ബ്രഹദ് പ്രസ്ഥാനമായി ഊരാളുങ്കൽ മാറികഴിഞ്ഞതായി മുഖ്യമന്ത്രി പ്രശംസിച്ചു. നവകേരള സൃഷ്ടിയിൽ തൊഴിൽ, നൈപുണ്യ മേഖലകളിൽ ഊരാളുങ്കലിന്റെ സംഭാവന നിസ്തുലമാണ്. ഇതാണ് ഊരാളുങ്കലിനെ ലോകത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ സഹകരണ സ്ഥാപനമായി മാറ്റിയത്.


ഇന്ന് ലോകത്തിലെ വമ്പൻ കോർപറേറ്റുകളോട് മത്സരിക്കാൻ തക്കവണ്ണം വളർന്ന സ്ഥാപനം തൊഴിലാളികൾക്ക് നൽകുന്ന ഉയർന്ന വേതനവും ആനുകൂല്യങ്ങളും ക്ഷേമപദ്ധതികളും സ്വകാര്യ മേഖലയെക്കാൾ മെച്ചപ്പെട്ടതാണെന്നും ഇത് നാട് മുഴുവൻ കാണണമെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.നിർമാണ പ്രൊജക്റ്റുകൾക്ക് സോഷ്യൽ ഓഡിറ്റ്‌ തുടങ്ങാനുള്ള ഊരാളുങ്കലിന്റെ നീക്കം വിപ്ലവകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിശേഷിപ്പിച്ചു. അത് വിജയിച്ചാൽ നിർമാണ രംഗത്ത് വൻ മാറ്റം സൃഷ്ടിക്കും.


സഹകരണ മന്ത്രി വി എൻ വാസവൻ അധ്യക്ഷത വഹിച്ചു. മനോജ്‌ പുതിയവിള രചിച്ച ‘ഊരാളുങ്കൽ: കഥകളും കാര്യങ്ങളും’ എന്ന പുസ്തകം സാഹിത്യകാരൻ എം മുകുന്ദന് നൽകി മുഖ്യമന്ത്രി പ്രകാശനം ചെയ്തു.


പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്, വനം മന്ത്രി എ കെ ശശീന്ദ്രൻ, പി കെ കുഞ്ഞാലിക്കുട്ടി എം.പി, എം എൽ എ മാരായ കെ കെ രമ, ഇ കെ വിജയൻ, എം കെ മുനീർ, പദ്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി, മീനാക്ഷി ഗുരുക്കൾ, കോഴിക്കോട് കോർപറേഷൻ മേയർ ബീന ഫിലിപ്പ്, എഴുത്തുകാരായ ടി പത്മനാഭൻ, എം മുകുന്ദൻ, ചീഫ് സെക്രട്ടറി ഡോ വി വേണു, കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ സജി ഗോപിനാഥ്, വനിത കമ്മീഷൻ അധ്യക്ഷ പി സതീദേവി, വടകര നഗരസഭ ചെയർപേഴ്സൺ കെ പി ബിന്ദു, സഹകരണ വകുപ്പ് രജിസ്ട്രാർ ടി വി സുഭാഷ്, ഏഷ്യ & പസഫിക് ഇന്റർനാഷണൽ കോപറേറ്റീവ് അലയൻസ് റീജ്യനൽ ഡയറക്ടർ ബാലു ജി അയ്യർ, കൺസ്യുമർഫെഡ് ചെയർമാൻ എം മെഹബൂബ്, കോലിയക്കോട് കൃഷ്ണൻ നായർ, സി കെ നാണു, സി പി ജോൺ, സത്യൻ മൊകേരി തുടങ്ങിയവർ സന്നിഹിതരായിരുന്നു.


യു.എൽ.സി.സി.എസ് ചെയർമാൻ രമേശൻ പാലേരി സ്വാഗതവും മാനേജിംഗ് ഡയറക്ടർ എസ് ഷാജു നന്ദിയും പറഞ്ഞു.


Share this story

Share

Related Stories