The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

വനമേഖലയിൽ മാലിന്യമുക്ത കേരളത്തിന്റെ മാറ്റങ്ങൾ ദൃശ്യമാകണം: മന്ത്രി എ.കെ. ശശീന്ദ്രൻ

തദ്ദേശ സ്ഥാപനങ്ങളിലെ മുഴുവൻ ജനപ്രതിനിധികളെയും പങ്കാളികളാക്കി ഒരു ജനകീയ ക്യാമ്പയിനായി വനമേഖലയിലെ മാലിന്യസംസ്‌കരണ പ്രവർത്തനങ്ങൾ മാറ്റിയെടുക്കണമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു.ഹര…

Kerala05 Mar 2025, 6:05 PM 21,358
വനമേഖലയിൽ മാലിന്യമുക്ത കേരളത്തിന്റെ മാറ്റങ്ങൾ ദൃശ്യമാകണം: മന്ത്രി എ.കെ. ശശീന്ദ്രൻ

തദ്ദേശ സ്ഥാപനങ്ങളിലെ മുഴുവൻ ജനപ്രതിനിധികളെയും പങ്കാളികളാക്കി ഒരു ജനകീയ ക്യാമ്പയിനായി വനമേഖലയിലെ മാലിന്യസംസ്‌കരണ പ്രവർത്തനങ്ങൾ മാറ്റിയെടുക്കണമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു.


ഹരിതകേരളം മിഷന്റെയും വനംവന്യജീവി വകുപ്പിന്റെയും നേതൃത്വത്തിൽ തിരുവനന്തപുരം പി.ടി.പി നഗറിലെ ഫോറസ്ട്രി പരിശീലന കേന്ദ്രത്തിൽ ആരംഭിച്ച വനമേഖലയിലെ മാലിന്യ പരിപാലനത്തെക്കുറിച്ച് വനസംരക്ഷണ സമിതികൾക്ക് പരിശീലനം നൽകുന്ന മാസ്റ്റർ ട്രെയിനർമാരുടെ ഹരിത പരിശീലന കളരി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മാലിന്യമുക്തകേരളത്തിനായി ശ്രമിക്കുക എന്നതിന്റെ അർത്ഥം ജനങ്ങൾക്ക് ശുദ്ധവായു, ശുദ്ധജലം തുടങ്ങിയ പ്രകൃതിയുടെ അനുഗ്രഹങ്ങൾ എത്തിക്കാൻ കഴിയുക എന്നതാണ്. പ്രകൃതിയുടെ സംരക്ഷണവും അനുഗ്രഹവും ഉണ്ടാകുമ്പോഴാണ് ഒരു ഊർജ്ജസ്വലതയുള്ള സമൂഹമായി മനുഷ്യസമൂഹത്തെ മാറ്റി എടുക്കാൻ കഴിയുന്നത്. അത്രത്തോളം പ്രധാന്യമർഹിക്കുന്നതാണ് വനമേഖലയിൽ ഏറ്റെടുത്ത് നടപ്പിലാക്കേണ്ട മാലിന്യസംസ്‌കരണ പദ്ധതികൾ. ആ പദ്ധതിയുടെ ഭാഗമായുള്ള മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ താഴേത്തട്ടിലേക്ക് എത്തിക്കാൻ നമുക്ക് കഴിയണം. ഇത് സംബന്ധിച്ചുള്ള പരിശീലം പൂർത്തിയാക്കുന്നതിനൊപ്പം വനസംരക്ഷണ മേഖലയിലെ പ്രാദേശിക സമിതികൾ മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട് കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനുള്ള സംയുക്ത ശ്രമം വനംവകുപ്പിന്റെയും ഹരിതകേരളം മിഷന്റെയും ഭാഗത്ത് നിന്നുണ്ടാകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.


നവകേരളം കർമപദ്ധതി സംസ്ഥാന കോർഡിനേറ്റർ ഡോ. ടി.എൻ. സീമ അദ്ധ്യക്ഷത വഹിച്ചു. മാലിന്യ സംസ്‌കരണം സംബന്ധിച്ച പ്രായോഗിക പ്രവർത്തനങ്ങൾ വനമേഖലയിലുണ്ടാകണമെന്ന് ഡോ.ടി.എൻ സീമ പറഞ്ഞു.


തദ്ദേശ സ്വയംഭരണ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ടി.വി. അനുപമ ഐ.എ.എസ് മുഖ്യ പ്രഭാഷണം നടത്തി. അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (ഇക്കോ ഡെവലപ്പ്‌മെന്റ് & ട്രൈബൽ വെൽഫെയർ) ജെ. ജസ്റ്റിൻ മോഹൻ ഐ.എഫ്.എസ് വിഷയാവതരണം നടത്തി. ഡി.കെ. വിനോദ്കുമാർ (ഐ.എഫ്.എസ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്, ഐ.എച്ച്.ആർ.ഡി) സ്വാഗതവും, നവകേരളം കർമപദ്ധതി അസിസ്റ്റന്റ് കോർഡിനേറ്റർ ടി.പി. സുധാകരൻ നന്ദിയും പറഞ്ഞു. മാർച്ച് 4,5 തീയതികളിലായി നടക്കുന്ന പരിശീലത്തിൽ വനം വന്യജീവി വകുപ്പ്, ഹരിതകേരളം മിഷൻ എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരും പ്രതിനിധികളും വിവിധ വിഷയങ്ങളിൽ ക്ലാസ് നയിക്കും. തുടർന്ന് എല്ലാ ജില്ലകളിലുമായി 36 ഫോറസ്റ്റ് ഡിവിഷൻ കേന്ദ്രീകരിച്ച് വന സംരക്ഷണ സമിതിയംഗങ്ങൾ മാലിന്യ പരിപാലനത്തിൽ മാർച്ച് 30 നകം പരിശീലനം നൽകും.


 


Share this story

Share

Related Stories