The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

സാങ്കേതിക വിദ്യ സൗഹൃദ വ്യവസായ അന്തരീക്ഷം രൂപപ്പെടുത്തും: മുഖ്യമന്ത്രി

നാലാം വ്യവസായിക വിപ്ലവത്തിന്റെ സാഹചര്യത്തിൽ നൂതന സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ വ്യവസായ അന്തരീക്ഷം കേരളത്തിൽ രൂപപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം മസ്‌കോട്ട് ഹോട്ടലിൽ നടന…

Kerala28 Feb 2024, 5:00 PM 16,454
സാങ്കേതിക വിദ്യ സൗഹൃദ വ്യവസായ അന്തരീക്ഷം രൂപപ്പെടുത്തും: മുഖ്യമന്ത്രി

നാലാം വ്യവസായിക വിപ്ലവത്തിന്റെ സാഹചര്യത്തിൽ നൂതന സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ വ്യവസായ അന്തരീക്ഷം കേരളത്തിൽ രൂപപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം മസ്‌കോട്ട് ഹോട്ടലിൽ നടന്ന ചടങ്ങിൽ കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ് ഇന്നൊവേഷൻ ആൻഡ് ടെക്‌നോളജിയുടെ നവീകരിച്ച കെട്ടിടത്തിന്റെയും വിവിധ പദ്ധതികളുടെയും ഉദ്ഘാടനം  നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 2020-ൽ സ്ഥാപിതമായ ഡിജിറ്റൽ യൂണിവേഴസിറ്റി നവീനവും നൂതനവുമായ പ്രവർത്തനങ്ങളിലൂടെ മുന്നോട്ട് പോവുകയാണ്.


\"\"


ഇന്ത്യയിലെ തന്നെ ആദ്യ ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയും ഡിജിറ്റൽ സയൻസ് പാർക്കും കേരളത്തിലാണെന്നതിൽ നമുക്ക് അഭിമാനിക്കാം. വരും വർഷങ്ങളിൽ 75 ശതമാനം തൊഴിൽ നൂതന സാങ്കേതിക വിദ്യയിലധിഷ്ഠിതമായിരിക്കുമെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇതിനാവശ്യമായ തൊഴിൽ ശക്തിയുടെ കുറവ് ഈ രംഗത്തെ ബാധിക്കാം. ഇതിനാവശ്യമുള്ള ഡിജിറ്റൽ നൈപുണ്യമുള്ള തലമുറയെ സൃഷ്ടിക്കുക എന്ന സർക്കാർ നിലപാടിന്റെ ഭാഗമാണ് ഡിജിറ്റൽ യൂണിവേഴ്‌സിറ്റി. രൂപീകരിക്കപ്പെട്ട് 4 വർഷത്തിനുള്ളിൽ പഠനങ്ങളും ഗവേഷണവും സാധ്യമാക്കാൻ ഇവിടെ കഴിഞ്ഞു. 5 കോർ മേഖലയിൽ  ഗവേഷണം നടക്കുന്നു.


എ ഐ പ്രോസസർ ചിപ്പ് വികസിപ്പിച്ചു കൊണ്ട് മറ്റൊരു ചരിത്ര നേട്ടം ഡിജിറ്റൽ യൂണിവേഴ്‌സിറ്റി കരസ്ഥമാക്കിയിരിക്കുകയാണ്. സംസ്ഥാന ഗവൺമെന്റിനെ വിവിധ പദ്ധതികളിൽ സഹായിക്കുന്ന രീതിയിലേക്ക് സർവകലാശാല മാറി. അനുദിനം മാറുന്ന ലോകത്ത് പുതിയ മേഖല കണ്ടെത്തി വികസിക്കാൻ അധ്യാപക, വിദ്യാർത്ഥി സമൂഹത്തിന് കഴിയണം. മാറുന്ന കാലത്തിനനുസരിച്ച്  അറിവിനെ ഉൽപ്പന്നവും സേവനവുമായി സമൂഹത്തിന്റെ ഗുണപരമായ മാറ്റത്തിന് വിനിയോഗിക്കണം. സർവകലാശാലകൾ ട്രാൻസ്ലേഷൻ സെന്ററായി മാറുന്ന കാലത്ത് അത്തരം സാധ്യതകളും ഡിജിറ്റൽ സർവകലാശാല പരിശോധിക്കണം. സുസ്ഥിര വികസനത്തിനായി ഡിജിറ്റൽ സംവിധാനങ്ങൾ എല്ലാവർക്കും ലഭ്യമാക്കുന്നതോടൊപ്പം അത് സാമൂഹിക നന്മക്കായി മാറണം എന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്. ഡീപ് ഫേക്കടക്കമുള്ള നിരവധി വെല്ലവിളികൾ മറി കടക്കാനും കഴിയണം. കാലാവസ്ഥ വ്യതിയാനം കൃഷി, വ്യവസായ പ്രവർത്തനങ്ങൾ എന്നിവക്ക് ഡിജിറ്റൽ അറിവുകളെ പ്രയോജനപ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.


\"\"


ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന് വേണ്ടി ഡിജിറ്റൽ യൂണിവേഴ്സിറ്റി നടത്തിയ എ ഐ ഫോർ ആൾ കപ്പാസിറ്റി ബിൽഡിംഗ് പ്രോജക്ടുകളുടെ സംഗ്രഹത്തിൻറെ പ്രകാശനവും യൂണിവേഴ്സിറ്റി വികസിപ്പിച്ച കൈരളി എ. ഐ. പ്രോസസർ ചിപ്പിന്റെ പ്രകാശനവും ഉന്നത വിദ്യാഭ്യാസ സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തിൽ എന്റർപ്രണർഷിപ്പ് സ്മോൾ ബിസിനസ് മാനേജ്‌മെന്റ്‌ പി.ജി സർട്ടിഫിക്കറ്റ് പ്രോഗ്രാമിൽ ഉന്നതവിജയം നേടിയവർക്കുള്ള മെറിറ്റ് അവാർഡുകൾ വ്യവസായ വകുപ്പ് മന്ത്രി  പി രാജീവ് വിതരണം ചെയ്തു.


\"\"


കേരള പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ യൂണിവേഴ്സിറ്റി നടപ്പിലാക്കുന്ന പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള ട്രെയിനിംഗ് പ്രോഗ്രാമിന്റെ ഉദ്ഘാടനം ദേവസ്വം പട്ടിക ജാതി പട്ടിക വർഗ പിന്നോക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ നിർവഹിച്ചു. കടകംപള്ളി സുരേന്ദ്രൻ എം എൽ എ, ഐ ടി ആൻഡ് ഇലക്ട്രോണിക്‌സ് വകുപ്പ് സെക്രട്ടറി      ഡോ. രത്തൻ യു ഖേൽക്കർ, ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് എന്നിവർ സംബന്ധിച്ചു.


Share this story

Share

Related Stories