The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ഇരട്ടയാർ ഇനി ഹരിത പഞ്ചായത്ത്; തുമ്പൂർമുഴി യൂണിറ്റ് പ്രവർത്തനം തുടങ്ങി

ഹരിതകേരളം മിഷൻ മാതൃക പദ്ധതി പ്രകാരം ഇരട്ടയാർ ഗ്രാമപഞ്ചായത്തിൽ ജൈവമാലിന്യ സംസ്‍കരണത്തിനായി നിർമ്മിച്ച തുമ്പൂർമുഴി മോഡൽ എയറോബിക് കമ്പോസ്റ്റിംഗ് യൂണിറ്റ് പ്രവർത്തനം തുടങ്ങി. ഇരട്ടയാറിൽ സംഘടിപ്പിച്…

Kerala13 Feb 2024, 4:15 PM 23,932
ഇരട്ടയാർ ഇനി ഹരിത പഞ്ചായത്ത്; തുമ്പൂർമുഴി യൂണിറ്റ് പ്രവർത്തനം തുടങ്ങി

ഹരിതകേരളം മിഷൻ മാതൃക പദ്ധതി പ്രകാരം ഇരട്ടയാർ ഗ്രാമപഞ്ചായത്തിൽ ജൈവമാലിന്യ സംസ്‍കരണത്തിനായി നിർമ്മിച്ച തുമ്പൂർമുഴി മോഡൽ എയറോബിക് കമ്പോസ്റ്റിംഗ് യൂണിറ്റ് പ്രവർത്തനം തുടങ്ങി. ഇരട്ടയാറിൽ സംഘടിപ്പിച്ച പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിഷാ ഷാജി യൂണിറ്റ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സിനി മാത്യു അധ്യക്ഷത വഹിച്ചു.

ജൈവ മാലിന്യ സംസ്കരണത്തിലെ ശാസ്ത്രീയ രീതികൾ അവലംബിച്ച് ഹരിത കേരളം മിഷൻ സാങ്കേതിക വിദഗ്ധരുടെ മേൽനോട്ടത്തിലാണ് തുമ്പൂർമുഴി യൂണിറ്റ് നിർമ്മാണം പൂർത്തിയാക്കിയത്.


\"\"


ഉദ്ഘാടന പരിപാടിയിൽ ഇരട്ടയാർ പഞ്ചായത്ത്‌ അംഗങ്ങളായ ബിൻസി ജോണി, ആനന്ദ് സുനിൽകുമാർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എൻ. ആർ ശിവദാസ്, വി. ഇ. ഒ രമ്യ ആർ , അസി. എഞ്ചിനീയർ അനു, ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ എബി വർഗീസ്, ഹരിത കർമ്മസേന കൺസർഷ്യം ഭാരവാഹികളായ നിഷാമോൾ പി. ടി, രഞ്ജു ജേക്കബ്, ഹരിത കർമ്മസേന അംഗങ്ങൾ, പഞ്ചായത്ത്‌ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.


തുമ്പൂർമുഴി യൂണിറ്റ് പ്രവർത്തനം ഇങ്ങിനെ


ഇരട്ടയാർ ഗ്രാമപഞ്ചായത്തിലെ വ്യാപാരസ്ഥാപനങ്ങളിൽ നിന്നും ജൈവമാലിന്യങ്ങൾ ഹരിതകർമ്മ സേന വഴി ശേഖരിച്ചു കമ്പോസ്റ്റ് ചെയ്തു വളം നിർമ്മിക്കുന്നതിനുള്ള യൂണിറ്റായാണ് പ്രവർത്തനം. ഇരട്ടയാർ, നത്തൂകല്ല്, ശാന്തിഗ്രാം ടൗണുകളിലെ ഹോട്ടലുകൾ, ബേക്കറി, പഴം പച്ചക്കറിക്കടകൾ, ഇറച്ചി, മീൻ കടകൾ എന്നിവിടങ്ങളിൽ ഉണ്ടാകുന്ന ജൈവമാലിന്യങ്ങൾ സർക്കാർ നിശ്ചയിച്ചിട്ടുള്ള യൂസർഫീ നിരക്കിൽ ഞായർ ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും ശേഖരിക്കും.


\"\"


ഇതോടൊപ്പം നത്തൂകല്ല് മുതൽ ശാന്തിഗ്രാം വരെയുള്ള പ്രധാന റോഡ് വശങ്ങളിലുള്ള വീടുകളിൽ നിന്നും ഓഡിറ്റോറിയങ്ങളിൽ നിന്നുമുള്ള ഭക്ഷണവശിഷ്ടങ്ങൾ, ജൈവ മാലിന്യങ്ങൾ എന്നിവയും ശേഖരിക്കും. സർക്കാർ ഉത്തരവ് പ്രകാരം ഇരട്ടയാർ ഹരിതകർമ്മ സേനയുടെ സംരഭകയൂണിറ്റായിട്ടാണ് തുമ്പൂർമുഴി കമ്പോസ്റ്റിംഗ് യൂണിറ്റ് പ്രവർത്തിക്കുന്നത്. ഹരിത കേരളം മിഷൻ ഗ്രാമപഞ്ചായത്ത് കോർഡിനേറ്ററുടെ പരിശീലനത്തിലും മേൽനോട്ടത്തിലുമാണ് യൂണിറ്റ് പ്രവർത്തിക്കുക.


Share this story

Share

Related Stories