The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

‘തന്മുദ്ര’ സമഗ്ര ഭിന്നശേഷി സർവ്വേയ്ക്ക് താനൂരില്‍ തുടക്കമായി

സംസ്ഥാനത്ത് യു.ഡി.ഐ.ഡി കാർഡ് ലഭ്യമാക്കുന്നതിനുള്ള രണ്ടാംഘട്ട ക്യാമ്പയിന്‍ ‘തന്മുദ്ര’യുടെ ഭാഗമായി നടത്തുന്ന ഭിന്നശേഷി സര്‍വേക്ക് താനൂരില്‍ തുടക്കമായി. ഇത്തരത്തിൽ സർവേ ന…

Kerala23 Jan 2024, 4:55 PM 22,901
‘തന്മുദ്ര’ സമഗ്ര ഭിന്നശേഷി സർവ്വേയ്ക്ക് താനൂരില്‍ തുടക്കമായി
സംസ്ഥാനത്ത് യു.ഡി.ഐ.ഡി കാർഡ് ലഭ്യമാക്കുന്നതിനുള്ള രണ്ടാംഘട്ട ക്യാമ്പയിന്‍ ‘തന്മുദ്ര’യുടെ ഭാഗമായി നടത്തുന്ന ഭിന്നശേഷി സര്‍വേക്ക് താനൂരില്‍ തുടക്കമായി. ഇത്തരത്തിൽ സർവേ നടത്തുന്ന സംസ്ഥാനത്തെ ആദ്യ നഗരസഭയാണ് താനൂർ. ‘തന്മുദ്ര’ സമഗ്ര ഭിന്നശേഷി സർവ്വേയുടെയും യു.ഡി.ഐ.ഡി രജിസ്‌ട്രേഷന്റെയും ഉദ്ഘാടനം തിരൂർ സബ് കളക്ടർ സച്ചിൻ കുമാർ യാദവ് നിർവഹിച്ചു. പരിയാപുരം ജി.എൽ.പി സ്‌കൂളിൽ വെച്ച് നടന്ന ചടങ്ങിൽ നഗരസഭ വൈസ് ചെയർപേഴ്‌സൺ സി.കെ സുബൈദ അധ്യക്ഷത വഹിച്ചു.


താനൂർ നഗരസഭയുടെ 2023-2024 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ കാഴ്ച പരിമിതർക്കുള്ള ലാപ്‌ടോപ് വിതരണം നഗരസഭാ ചെയർമാൻ പി.പി ഷംസുദ്ദീൻ നിർവഹിച്ചു. നഗരസഭയിലെ കാഴ്ച പരിമിതരായ എട്ട് വിദ്യാർഥികൾക്കാണ് ലാപ്‌ടോപ് വിതരണം ചെയ്തത്. രാജ്യത്തെ എല്ലാ ഭിന്നശേഷികാർക്കും മെഡിക്കൽ സർട്ടിഫിക്കറ്റും ഏകീകൃത തിരിച്ചറിയൽ കാർഡും എല്ലാവിധ ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിനുള്ള രേഖയാണ് യു.ഡി.ഐ.ഡി കാർഡ്. സ്വാവലംബന്‍ പോര്‍ട്ടല്‍ വഴിയാണ് കാര്‍‍ഡിനായി രജിസ്റ്റര്‍ ചെയ്യേണ്ടത്.


ജില്ലയിൽ ഇതുവരെ 65 ശതമാനം ഭിന്നശേഷികാർ മാത്രമേ കേന്ദ്ര സർക്കാരിന്റെ സ്വാവലംബൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളൂ. ബാക്കി 35 ശതമാനം ഭിന്നശേഷികാർക്ക് മെഡിക്കൽ സർട്ടിഫിക്കറ്റും ഏകീകൃത  തിരിച്ചറിയൽ കാർഡും ലഭ്യമാക്കുന്നതിവേണ്ടി അങ്കൺവാടികൾ കേന്ദ്രീകരിച്ച് എൻ.എസ്.എസ് വളണ്ടിയർമാരുടെ സഹായത്തോടെയാണ് സർവേകൾ സംഘടിപ്പിക്കുന്നത്.


തിരൂർ എസ്.എസ്.എം പോളിടെക്‌നിക് കോളേജ്, വേങ്ങര മലബാർ ആർട്‌സ് ആൻഡ് സയൻസ് കോളേജ്, താനൂർ ഗവ. കോളേജ്, ചേറൂർ പി.പി.ടി.എം ആർട്‌സ് ആൻഡ് സയൻസ് കോളേജ് എന്നിവിടങ്ങളിലെ എൻ.എസ്.എസ് വൊളന്റിയർമാരുടെ സഹകരണത്തോടെയാണ് താനൂർ നഗരസഭയിൽ ഭിന്നശേഷിക്കാരുടെ സർവേ നടത്തുന്നത്.

ചടങ്ങിൽ നഗരസഭ കൗൺസിലർമാർ, ഉദ്യോഗസ്ഥർ,  അങ്കണവാടി പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. താനൂർ നഗരസഭാ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സി.പി. ഫാത്തിമ സ്വാഗതവും ഐ.സി.ഡി.എസ് സൂപ്പർവൈസർ ഷിഫ നന്ദിയും പറഞ്ഞു.

Share this story

Share

Related Stories