The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

'തമിഴ്‌നാട് ഗവര്‍ണ്ണര്‍ സുപ്രീംകോടതിയെ വെല്ലുവിളിക്കുന്നു';ആര്‍എന്‍ രവിക്ക് കോടതിയുടെ രൂക്ഷവിമര്‍ശനം

തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവിക്കെതിരെ അതിരൂക്ഷ ഭാഷയില്‍ വിമര്‍ശനമുയര്‍ത്തി സുപ്രീംകോടതി. തമിഴ്‌നാട് ഗവര്‍ണ്ണര്‍ സുപ്രീംകോടതിയെ വെല്ലുവിളിക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ആരോപിച്ചു. ഭ…

Kerala21 Mar 2024, 11:42 PM 33,157
'തമിഴ്‌നാട് ഗവര്‍ണ്ണര്‍ സുപ്രീംകോടതിയെ വെല്ലുവിളിക്കുന്നു';ആര്‍എന്‍ രവിക്ക് കോടതിയുടെ രൂക്ഷവിമര്‍ശനം
തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവിക്കെതിരെ അതിരൂക്ഷ ഭാഷയില്‍ വിമര്‍ശനമുയര്‍ത്തി സുപ്രീംകോടതി. തമിഴ്‌നാട് ഗവര്‍ണ്ണര്‍ സുപ്രീംകോടതിയെ വെല്ലുവിളിക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ആരോപിച്ചു. ഭരണഘടനാപരമായി സ്വീകരിക്കേണ്ട നടപടി സ്വീകരിച്ചില്ലെങ്കില്‍ നാളെ ഉത്തരവ് പുറപ്പെടുവിക്കുമെന്നുമാണ് സുപ്രീംകോടതിയുടെ താക്കീത്. കെ പൊന്മുടിയുടെ മന്ത്രിസഭാ പുനപ്രവേശനം തടഞ്ഞ നടപടിയിലാണ് തമിഴ്‌നാട് ഗവര്‍ണ്ണറെ സുപ്രീംകോടതി കടുത്ത ഭാഷയില്‍ ശാസിച്ചത്.

തമിഴ്‌നാട് ഗവര്‍ണ്ണര്‍ ആര്‍എന്‍ രവിക്കെതിരായ അതിരൂക്ഷ പരാമര്‍ശങ്ങള്‍ ഇങ്ങനെയാണ്, കെ പൊന്മുടിയുടെ ശിക്ഷാവിധി സ്റ്റേ ചെയ്ത സാഹചര്യത്തില്‍ ഗവര്‍ണ്ണര്‍ക്ക് മറ്റൊന്നും ചെയ്യാനില്ല. സുപ്രീംകോടതിയുടെ ഉത്തരവ് നടപ്പാക്കുകയാണ് വേണ്ടത്. ഒരാളെ മന്ത്രിയാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞാല്‍ അത് ചെയ്യണം. ഗവര്‍ണ്ണര്‍ ആര്‍എന്‍ രവിയുടെ നടപടി ഗൗരവമായി കാണുന്നു. ഗവര്‍ണ്ണര്‍ സ്വീകരിക്കേണ്ട നടപടി ഇതല്ല. ഗവര്‍ണ്ണര്‍ ഭരണഘടനാനുസൃതമായി പ്രവര്‍ത്തിക്കണം. നിയമാനുസൃതം സ്വീകരിക്കേണ്ട നടപടി ഗവര്‍ണ്ണര്‍ സ്വീകരിക്കണം. ഇല്ലെങ്കില്‍ നാളെ ഉത്തരവ് പുറപ്പെടുവിക്കുമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പ് നല്‍കി.

ആലങ്കാരികമാണ് ഗവര്‍ണ്ണര്‍ പദവി. ശിക്ഷാവിധി സ്റ്റേ ചെയ്തു എന്നാല്‍ സ്റ്റേ ചെയ്തു എന്നാണര്‍ത്ഥം. കെ പൊന്മുടിയുടെ സത്യപ്രതിജ്ഞ അനുവദിക്കേണ്ടതില്ലെന്ന് ഗവര്‍ണറെ ആരാണോ ഉപദേശിച്ചത്, ആ ഉപദേശം ശരിയല്ല. കെ പൊന്മുടിയുടെ ശിക്ഷാവിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. എന്നിട്ടും മന്ത്രിയാക്കാന്‍ അനുവദിക്കില്ല എന്നാണോ? ഭരണഘടനാ ധാര്‍മ്മികതയ്ക്ക് വിരുദ്ധമാണ് കെ പൊന്മുടിയുടെ സത്യപ്രതിജ്ഞ എന്ന് ഗവര്‍ണര്‍ക്ക് എങ്ങനെ പറയാനാകും? ഭരണഘടന അനുസരിച്ചില്ല ഗവര്‍ണ്ണര്‍ക്കെതിരെ എന്ത് നടപടി സ്വീകരിക്കുമെന്നും കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി ചോദിച്ചു.

Share this story

Share

Related Stories