The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഅശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്; യൂട്യൂബര്‍ തൊപ്പിക്ക് വീണ്ടും നോട്ടീസ്സതീശൻ സാറിന്റെ പിള്ളേരെ രമേശൻ സാറിന്റെ പൊലീസ് പിടികൂടി: V K സനോജ്മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതിസിഐമാരെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കി അറസ്റ്റിൽകൊളംബിയയിൽ വൻ ഭൂചലനം; 20 മരണംഹെലികോപ്ടർ യാത്രയിൽ നിലപാട് വ്യക്തമാക്കി വി.ഡി. സതീശൻ; രണ്ടു ദിവസം രണ്ട് വിശദീകരണമെന്ന് ആക്ഷേപംഅബിന്‍ വര്‍ക്കി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; എംഎല്‍എ ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്ക്കുറ്റിപ്പുറം ബസ് അപകടം: അമിത വേഗത അപകടത്തിന് കാരണമായെന്ന് MVDകൗൺസിലർ ആർ സുഗതന് അനുകൂലമായി നല്‍കിയ കുറിപ്പ്; റദ്ദാക്കി തദ്ദേശ സ്വയം ഭരണവകുപ്പ്സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 25കനത്ത മഴ; നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുതൃഷയ്‌ക്കെതിരായ ദ്വയാര്‍ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്സംസ്ഥാനത്ത് 9 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചുബിഹാർ ഉപതെരഞ്ഞെടുപ്പ്: BJP കോട്ട തകര്‍ത്ത് പ്രശാന്ത് കിഷോർപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഅശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്; യൂട്യൂബര്‍ തൊപ്പിക്ക് വീണ്ടും നോട്ടീസ്സതീശൻ സാറിന്റെ പിള്ളേരെ രമേശൻ സാറിന്റെ പൊലീസ് പിടികൂടി: V K സനോജ്മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതിസിഐമാരെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കി അറസ്റ്റിൽകൊളംബിയയിൽ വൻ ഭൂചലനം; 20 മരണംഹെലികോപ്ടർ യാത്രയിൽ നിലപാട് വ്യക്തമാക്കി വി.ഡി. സതീശൻ; രണ്ടു ദിവസം രണ്ട് വിശദീകരണമെന്ന് ആക്ഷേപംഅബിന്‍ വര്‍ക്കി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; എംഎല്‍എ ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്ക്കുറ്റിപ്പുറം ബസ് അപകടം: അമിത വേഗത അപകടത്തിന് കാരണമായെന്ന് MVDകൗൺസിലർ ആർ സുഗതന് അനുകൂലമായി നല്‍കിയ കുറിപ്പ്; റദ്ദാക്കി തദ്ദേശ സ്വയം ഭരണവകുപ്പ്സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 25കനത്ത മഴ; നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുതൃഷയ്‌ക്കെതിരായ ദ്വയാര്‍ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്സംസ്ഥാനത്ത് 9 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചുബിഹാർ ഉപതെരഞ്ഞെടുപ്പ്: BJP കോട്ട തകര്‍ത്ത് പ്രശാന്ത് കിഷോർ

യുവ വോട്ടര്‍മാര്‍ക്കായി സംവാദ മത്സരം സംഘടിപ്പിച്ച് സ്വീപ്പ്

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ യുവ വോട്ടര്‍മാര്‍ക്കായി ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം, സ്വീപ്പ് (സിസ്റ്റമാറ്റിക്  വോട്ടേഴ്സ് എഡ്യൂക്കേഷന്‍ ആന്‍ഡ് ഇലക്ടറല്&#x200d…

Kerala30 Mar 2024, 9:15 PM 14,555
യുവ വോട്ടര്‍മാര്‍ക്കായി സംവാദ മത്സരം സംഘടിപ്പിച്ച് സ്വീപ്പ്

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ യുവ വോട്ടര്‍മാര്‍ക്കായി ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം, സ്വീപ്പ് (സിസ്റ്റമാറ്റിക്  വോട്ടേഴ്സ് എഡ്യൂക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) എന്നിവ സംയുക്തമായി സംവാദമത്സരം സംഘടിപ്പിച്ചു. യുവജനങ്ങള്‍ക്കിടയിലെ ജനാധിപത്യ ബോധം സാമൂഹ്യമാധ്യമങ്ങളില്‍ മാത്രമായി ഒതുങ്ങുന്നുണ്ടോ എന്ന വിഷയത്തില്‍ നടത്തിയ മത്സരത്തില്‍ പാലക്കാട് ഗവ വിക്ടോറിയ കോളെജ്, മേഴ്‌സി കോളെജ്, മുണ്ടൂര്‍ യുവക്ഷേത്ര, ഗവ ടി.ടി.ഐ കുമരപുരം, പാലക്കാട് ആറ്റംസ് കോളെജ്, ശ്രീകൃഷ്ണപുരം വി.ടി.ബി കോളെജ് തുടങ്ങിയവിടങ്ങളില്‍നിന്നായി 28 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.


പാലക്കാട് ഗവ വിക്ടോറിയ കോളെജ് വിദ്യാര്‍ത്ഥികളായ എസ്. അശ്വനി, കെ.എസ് സുകില എന്നിവര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. പാലക്കാട് മേഴ്സി കോളെജിലെ ആര്‍. വൈഷ്ണവി, എ.എസ് ശാലിനി എന്നിവര്‍ രണ്ടാം സ്ഥാനം നേടി. ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര, അസിസ്റ്റന്റ് കലക്ടറും സ്വീപ്പ് നോഡല്‍ ഓഫീസറുമായ ഒ.വി ആല്‍ഫ്രഡ്, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഉഷാ മാനാട്ട് എന്നിവര്‍ വിധികര്‍ത്താക്കളായി.


ജേതാക്കള്‍ക്ക് ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും ഫലകവും ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര വിതരണം ചെയ്തു. മത്സരത്തില്‍ പങ്കെടുത്ത മറ്റു വിദ്യാര്‍ത്ഥികള്‍ക്ക് അസിസ്റ്റന്റ് കലക്ടര്‍ പാര്‍ട്ടിസിപ്പേഷന്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. കൊല്ലങ്കോട് ബ്ലോക്ക് എ.ബി.പി ഫെല്ലോ റിയ ടോമി, ഡി.സി.വൈ.ഐ.പി. ഇന്റേണ്‍മാരായ ജിജിത്ത്, ഹമീദ്, ഡി.സി.വൈ.ഐ.പി ട്രെയിനി ജെ. ഹരികൃഷ്ണന്‍, കെ.വൈ.എല്‍.എ ഫെലോ പി. അഞ്ജിത, ഐ.ഇ.സി ഇന്റേണ്‍ പി.വി വിജിത എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.


Share this story

Share

Related Stories