The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഅശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്; യൂട്യൂബര്‍ തൊപ്പിക്ക് വീണ്ടും നോട്ടീസ്സതീശൻ സാറിന്റെ പിള്ളേരെ രമേശൻ സാറിന്റെ പൊലീസ് പിടികൂടി: V K സനോജ്മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതിസിഐമാരെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കി അറസ്റ്റിൽകൊളംബിയയിൽ വൻ ഭൂചലനം; 20 മരണംഹെലികോപ്ടർ യാത്രയിൽ നിലപാട് വ്യക്തമാക്കി വി.ഡി. സതീശൻ; രണ്ടു ദിവസം രണ്ട് വിശദീകരണമെന്ന് ആക്ഷേപംഅബിന്‍ വര്‍ക്കി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; എംഎല്‍എ ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്ക്കുറ്റിപ്പുറം ബസ് അപകടം: അമിത വേഗത അപകടത്തിന് കാരണമായെന്ന് MVDകൗൺസിലർ ആർ സുഗതന് അനുകൂലമായി നല്‍കിയ കുറിപ്പ്; റദ്ദാക്കി തദ്ദേശ സ്വയം ഭരണവകുപ്പ്സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 25കനത്ത മഴ; നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുതൃഷയ്‌ക്കെതിരായ ദ്വയാര്‍ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്സംസ്ഥാനത്ത് 9 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചുബിഹാർ ഉപതെരഞ്ഞെടുപ്പ്: BJP കോട്ട തകര്‍ത്ത് പ്രശാന്ത് കിഷോർപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഅശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്; യൂട്യൂബര്‍ തൊപ്പിക്ക് വീണ്ടും നോട്ടീസ്സതീശൻ സാറിന്റെ പിള്ളേരെ രമേശൻ സാറിന്റെ പൊലീസ് പിടികൂടി: V K സനോജ്മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതിസിഐമാരെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കി അറസ്റ്റിൽകൊളംബിയയിൽ വൻ ഭൂചലനം; 20 മരണംഹെലികോപ്ടർ യാത്രയിൽ നിലപാട് വ്യക്തമാക്കി വി.ഡി. സതീശൻ; രണ്ടു ദിവസം രണ്ട് വിശദീകരണമെന്ന് ആക്ഷേപംഅബിന്‍ വര്‍ക്കി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; എംഎല്‍എ ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്ക്കുറ്റിപ്പുറം ബസ് അപകടം: അമിത വേഗത അപകടത്തിന് കാരണമായെന്ന് MVDകൗൺസിലർ ആർ സുഗതന് അനുകൂലമായി നല്‍കിയ കുറിപ്പ്; റദ്ദാക്കി തദ്ദേശ സ്വയം ഭരണവകുപ്പ്സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 25കനത്ത മഴ; നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുതൃഷയ്‌ക്കെതിരായ ദ്വയാര്‍ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്സംസ്ഥാനത്ത് 9 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചുബിഹാർ ഉപതെരഞ്ഞെടുപ്പ്: BJP കോട്ട തകര്‍ത്ത് പ്രശാന്ത് കിഷോർ

സ്വരാജ് ട്രോഫി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; കൊല്ലം മികച്ച ജില്ലാ പഞ്ചായത്ത്

ഭരണ വികസന ക്ഷേമ പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ സ്വരാജ് ട്രോഫി, മഹാത്മാ-അയ്യന്‍കാളി പുരസ്കാരങ്ങൾ തദ്ദേശ സ്വയംഭരണ വകുപ…

Kerala18 Feb 2025, 8:05 PM 49,506
സ്വരാജ് ട്രോഫി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; കൊല്ലം മികച്ച ജില്ലാ പഞ്ചായത്ത്

ഭരണ വികസന ക്ഷേമ പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ സ്വരാജ് ട്രോഫി, മഹാത്മാ-അയ്യന്‍കാളി പുരസ്കാരങ്ങൾ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പ്രഖ്യാപിച്ചു. കൊല്ലം ജില്ലയാണ് മികച്ച ജില്ലാ പഞ്ചായത്തിനുളള പുരസ്കാരം കരസ്ഥമാക്കിയത്. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം നേടി. ഒന്നാം സ്ഥാനക്കാർക്ക് 50 ലക്ഷം രൂപയും പ്രശസ്തി പത്രവും മെമൻ്റോയും രണ്ടാം സ്ഥാനക്കാർക്ക് 40 ലക്ഷം രൂപയും പ്രശസ്തിപത്രവും മെമൻ്റോയുമാണ് സമ്മാനം.


മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്താണ് മികച്ച ബ്ലോക്ക് പഞ്ചായത്ത്. തൃശൂർ ജില്ലയിലെ കൊടകര ബ്ലോക്ക് പഞ്ചായത്ത് രണ്ടാം സ്ഥാനവും കാസർകോട്ടെ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് മൂന്നാം സ്ഥാനവും നേടി. ഒന്നാം സ്ഥാനക്കാർക്ക് 50 ലക്ഷവും രണ്ടാം സ്ഥാനക്കാർക്ക് 40 ലക്ഷവും മൂന്നാം സ്ഥാനക്കാർക്ക് 30 ലക്ഷവും ലഭിക്കും.


കോട്ടയത്തെ വെളിയന്നൂർ ഗ്രാമപഞ്ചായത്താണ് മികച്ച ഗ്രാമപഞ്ചായത്ത്. തിരുവനന്തപുരം ജില്ലയിലെ ഉഴമലയ്ക്കൽ ഗ്രാമ പഞ്ചായത്ത് രണ്ടാമതും തൃശൂരിലെ മറ്റത്തൂർ ഗ്രാമപഞ്ചായത്ത് മൂന്നാമതുമായി. ഗുരുവായൂരാണ് മുനിസിപ്പാലിറ്റികളിൽ ഒന്നാമത്. വടക്കാഞ്ചേരി നഗരസഭ (തൃശൂർ) രണ്ടാം സ്ഥാനവും ആന്തൂർ നഗരസഭ (കണ്ണൂർ) മൂന്നാം സ്ഥാനവും നേടി. തിരുവനന്തപുരം മുനിസിപ്പൽ കോർപറേഷനാണ് മികച്ച കോർപറേഷൻ. 50 ലക്ഷം രൂപയും പ്രശസ്തിപത്രവും മെമന്റോയുമാണ് പുരസ്കാരം.


ആര്യനാട്, പുല്ലമ്പാറ (തിരുവനന്തപുരം), കുന്നത്തൂർ, ശാസ്താംകോട്ട (കൊല്ലം), അരുവാപ്പുലം, പന്തളം (പത്തനംതിട്ട), മുട്ടാർ, വീയപുരം (ആലപ്പുഴ), തിരുവാർപ്പ്, മരങ്ങാട്ടുപ്പിളളി (കോട്ടയം), ഇരട്ടയാർ, ഉടുമ്പന്നൂർ (ഇടുക്കി), പാലക്കുഴ, മാറാടി (എറണാകുളം), എളവള്ളി, നെന്മണിക്കര (തൃശൂർ), വെള്ളിനേഴി, വിളയൂർ (പാലക്കാട്), മാറാഞ്ചേരി, എടപ്പാൾ (മലപ്പുറം), മണിയൂർ, മരുതോങ്കര (കോഴിക്കോട്), മീനങ്ങാടി, വൈത്തിരി (വയനാട്), കരിവെള്ളൂർ പെരളം, പെരിങ്ങോം വയക്കര (കണ്ണൂർ), വലിയപറമ്പ, ചെറുവത്തൂർ (കാസർകോട്) എന്നിവയാണ് ജില്ലാതലത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയ മികച്ച ഗ്രാമപഞ്ചായത്തുകൾ. മികച്ച ഗ്രാമപഞ്ചായത്തിന് 20 ലക്ഷവും രണ്ടാം സ്ഥാനക്കാർക്ക് 10 ലക്ഷം രൂപയും പ്രശസ്തിപത്രവും മെമന്റോയുമാണ് പുരസ്കാരം.


Share this story

Share

Related Stories