The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

പാരിസിൽ ഇന്ത്യയ്ക്ക് മൂന്നാം മെ‍ഡൽ നേടിക്കൊടുത്ത് സ്വപ്നിൽ കുസാലെ; ഷൂട്ടിങ്ങിൽ വീണ്ടും വെങ്കലം

ഒളിംപിക്സിൽ ഇന്ത്യയ്ക്കു മൂന്നാം മെഡൽ നേടിക്കൊടുത്ത് സ്വപ്നിൽ കുസാലെയുടെ കുതിപ്പ്. 50 മീറ്റർ റൈഫിൾ 3 പൊസിഷൻസിൽ സ്വപ്നിൽ കുസാലെയാണ് ഇന്ത്യയ്ക്കായി വെങ്കല മെഡൽ വെടിവച്ചിട്ടത്. പാരിസിൽ ഇന്ത്യയുടെ ഇതുവരെയ…

Kerala01 Aug 2024, 8:23 PM 37,884
പാരിസിൽ ഇന്ത്യയ്ക്ക് മൂന്നാം മെ‍ഡൽ നേടിക്കൊടുത്ത് സ്വപ്നിൽ കുസാലെ; ഷൂട്ടിങ്ങിൽ വീണ്ടും വെങ്കലം
ഒളിംപിക്സിൽ ഇന്ത്യയ്ക്കു മൂന്നാം മെഡൽ നേടിക്കൊടുത്ത് സ്വപ്നിൽ കുസാലെയുടെ കുതിപ്പ്. 50 മീറ്റർ റൈഫിൾ 3 പൊസിഷൻസിൽ സ്വപ്നിൽ കുസാലെയാണ് ഇന്ത്യയ്ക്കായി വെങ്കല മെഡൽ വെടിവച്ചിട്ടത്. പാരിസിൽ ഇന്ത്യയുടെ ഇതുവരെയുള്ള മെഡലുകളെല്ലാം ഷൂട്ടിങ്ങിൽ നിന്നാണ്. മഹാരാഷ്ട്രയിലെ പുണെ സ്വദേശിയായ സ്വപ്നിൽ സുരേഷ് കുസാലെ 2022 ൽ ഈജിപ്തിലെ കെയ്റോയിൽ നടന്ന ലോക ചാംപ്യൻഷിപ്പിലാണ് ഒളിംപിക്സ് യോഗ്യത ഉറപ്പാക്കിയത്. 2022 ലെ ഏഷ്യൻ ഗെയിംസിൽ ടീം ഇനത്തിൽ താരം സ്വർണം നേടിയിരുന്നു.

കഴിഞ്ഞ വർഷം ബാകുവിൽ നടന്ന ലോകകപ്പിൽ മിക്സഡ് ടീം ഇനത്തിൽ സ്വർണവും വ്യക്തിഗത, ടീം ഇനങ്ങളിൽ വെള്ളി മെഡലും വിജയിച്ചിട്ടുണ്ട്. ആദ്യ പത്ത് ഷോട്ടുകൾ പൂർത്തിയായപ്പോൾ ഇന്ത്യൻ താരം ആറാമതായിരുന്നു. 101.7 പോയിന്റാണ് സ്വപ്നിൽ കുസാലെയ്ക്ക് ഉണ്ടായിരുന്നത്. ഒന്നാം സ്ഥാനത്ത് ഉള്ള താരവുമായി 1.5 പോയിന്റുകളുടെ വ്യത്യാസം മാത്രമായിരുന്നു സ്വപ്നിലിന്. 15 ഷോട്ടുകൾക്കു ശേഷവും ഇന്ത്യൻ താരം ആറാം സ്ഥാനത്ത് തുടർന്നു.

20–ാം ഷോട്ട് കഴിഞ്ഞപ്പോൾ സ്വപ്നിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. 201 പോയിന്റാണ് താരത്തിനുണ്ടായിരുന്നത്. 25 ഷോട്ടുകളിൽ ഇന്ത്യൻ താരത്തിനു ലഭിച്ചത് 208.2 പോയിന്റുകൾ. നീലിങ്, പ്രോൺ റൗണ്ടുകൾക്കു ശേഷം സ്വപ്നിൽ അഞ്ചാം സ്ഥാനത്തു തുടർന്നു. സ്റ്റാൻഡിങ് പൊസിഷനിൽ 40 ഷോട്ടുകൾ പിന്നിട്ടപ്പോൾ ഇന്ത്യൻ താരം മൂന്നാം സ്ഥാനത്തെത്തി. 411.6 പോയിന്റുമായാണ് സ്വപ്നിലിന്റെ കുതിപ്പ്.

Share this story

Share

Related Stories