The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

വിദ്യാർത്ഥികളെ തൊഴിൽ ദാതാക്കളാകാൻ സജ്ജമാക്കും: മന്ത്രി ഡോ. ആർ ബിന്ദു

വിദ്യാർത്ഥികളെ തൊഴിൽ അന്വേഷകരിൽ നിന്നും തൊഴിൽ ദാതാക്കളാകാൻ സജ്ജമാക്കുന്ന പ്രായോഗിക വിദ്യാഭ്യാസ പ്രവർത്തനങ്ങളാണ് സംസ്ഥാനം പിന്തുടരുന്നതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു.  തൊഴിൽ അഭിരുചിയും നൈ…

Kerala12 Dec 2024, 11:05 PM 12,977
വിദ്യാർത്ഥികളെ തൊഴിൽ ദാതാക്കളാകാൻ സജ്ജമാക്കും: മന്ത്രി ഡോ. ആർ ബിന്ദു

വിദ്യാർത്ഥികളെ തൊഴിൽ അന്വേഷകരിൽ നിന്നും തൊഴിൽ ദാതാക്കളാകാൻ സജ്ജമാക്കുന്ന പ്രായോഗിക വിദ്യാഭ്യാസ പ്രവർത്തനങ്ങളാണ് സംസ്ഥാനം പിന്തുടരുന്നതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു.  തൊഴിൽ അഭിരുചിയും നൈപുണ്യവും വർദ്ധിപ്പിക്കുന്നതിനായി എക്സ്പീരിയൻഷ്യൽ ലേണിംഗ് പദ്ധതി നടപ്പാക്കിലാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക്കിലെ ഓപ്പൺ എയർ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.


സാങ്കേതിക വിദ്യാഭ്യാസമേഖലയിലെ വിദ്യാർത്ഥികൾ സാമൂഹിക വെല്ലുവിളികൾക്കുള്ള സാങ്കേതിക പ്രതിവിധികൾ രൂപപ്പെടുത്തുന്നുണ്ട്. കൃഷി, വ്യവസായ, ആരോഗ്യ മേഖലകളിൽ ഇതിനോടകം നിരവധി പരിഹാരമാർഗങ്ങൾ കുട്ടികൾ അവതരിപ്പിച്ചിട്ടുണ്ട്. കേരള സാങ്കേതിക സർവകലാശാലയിൽ ആയിരം പദ്ധതികളാണ് എൻജിനീയറിംഗ് വിദ്യാർത്ഥികൾ ഏറ്റെടുത്തിട്ടുള്ളത്. നാടിന്റെ മുന്നേറ്റത്തിലേക്ക് നയിക്കുന്നവയാണവ. വിദ്യാഭ്യാസ മേഖലയിലെ മൂന്നേറ്റത്തിലൂടെ ലോകം ഉറ്റുനോക്കുന്ന കേരള മാതൃകയുടെ രണ്ടാം അധ്യായമായ നവ വൈജ്ഞാനിക കേരളം സമ്പൂർണ അർത്ഥത്തിൽ സാക്ഷാത്കരിക്കപ്പെടണം.\"\"


ഉന്നതവിദ്യാഭ്യാസ മേഖലയിൽ കഴിഞ്ഞ നാലുവർഷത്തിനുള്ളിൽ ആറായിരം കോടിരൂപ ചിലവഴിച്ചിട്ടുണ്ട്.  രണ്ടായിരം കോടി രൂപയുടെ അടിസ്ഥാന സൗകര്യവികസന പ്രവർത്തനങ്ങൾ കലാലയങ്ങളിൽ നടന്നു. രണ്ട് അക്കാദമിക് ബ്ലോക്കുകൾ,  ലബോറട്ടറി ബ്ലോക്ക്,  17 സ്മാർട് ക്ലാസ് റൂമുകൾ,  ലാബുകളുടെ നവീകരണം, ചുറ്റുമതിൽ നിർമാണം, മാലിന്യനിർമാർജന പദ്ധതി തുടങ്ങിയവക്കായി കഴിഞ്ഞ എട്ട് വർഷത്തിനുളളിൽ 38 കോടി രൂപയാണ് വട്ടിയൂർക്കാവ് പോളിടെക്നിക്കിനായി സർക്കാർ ചിലവിട്ടത്. പുതുതായി നിർമ്മിച്ച ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ ഇന്റർലോക്ക് ടൈലുകൾ പാകിയ ഫ്ളോറും മേൽക്കൂരയും ക്രമീകരിക്കുന്നതിന് സർക്കാർ പിന്തുണക്കുമെന്നും മന്ത്രി പറഞ്ഞു. സ്ഥാപനത്തിന് എൻബിഎ, ഐഎസ്ഒ സർട്ടിഫിക്കേഷൻ ലഭിക്കുന്നതിനായി പ്രവർത്തിച്ച  ഉദ്യോഗസ്ഥർക്ക് മന്ത്രി പ്രശംസാപത്രം സമ്മാനിച്ചു.


അഡ്വ. വി കെ പ്രശാന്ത് എം എൽ എ അദ്ധ്യക്ഷനായിരുന്ന ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ അജയ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രിഡ ചെയർമാൻ കെ സി വിക്രമൻ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടർ ഡോ സീമ കെ എൻ, പ്രിൻസിപ്പൽ ബീന എൽ എസ്, വിവിധ വകുപ്പ് തലവൻമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.


Share this story

Share

Related Stories