The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഅശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്; യൂട്യൂബര്‍ തൊപ്പിക്ക് വീണ്ടും നോട്ടീസ്സതീശൻ സാറിന്റെ പിള്ളേരെ രമേശൻ സാറിന്റെ പൊലീസ് പിടികൂടി: V K സനോജ്മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതിസിഐമാരെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കി അറസ്റ്റിൽകൊളംബിയയിൽ വൻ ഭൂചലനം; 20 മരണംഹെലികോപ്ടർ യാത്രയിൽ നിലപാട് വ്യക്തമാക്കി വി.ഡി. സതീശൻ; രണ്ടു ദിവസം രണ്ട് വിശദീകരണമെന്ന് ആക്ഷേപംഅബിന്‍ വര്‍ക്കി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; എംഎല്‍എ ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്ക്കുറ്റിപ്പുറം ബസ് അപകടം: അമിത വേഗത അപകടത്തിന് കാരണമായെന്ന് MVDകൗൺസിലർ ആർ സുഗതന് അനുകൂലമായി നല്‍കിയ കുറിപ്പ്; റദ്ദാക്കി തദ്ദേശ സ്വയം ഭരണവകുപ്പ്സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 25കനത്ത മഴ; നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുതൃഷയ്‌ക്കെതിരായ ദ്വയാര്‍ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്സംസ്ഥാനത്ത് 9 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചുബിഹാർ ഉപതെരഞ്ഞെടുപ്പ്: BJP കോട്ട തകര്‍ത്ത് പ്രശാന്ത് കിഷോർപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഅശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്; യൂട്യൂബര്‍ തൊപ്പിക്ക് വീണ്ടും നോട്ടീസ്സതീശൻ സാറിന്റെ പിള്ളേരെ രമേശൻ സാറിന്റെ പൊലീസ് പിടികൂടി: V K സനോജ്മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതിസിഐമാരെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കി അറസ്റ്റിൽകൊളംബിയയിൽ വൻ ഭൂചലനം; 20 മരണംഹെലികോപ്ടർ യാത്രയിൽ നിലപാട് വ്യക്തമാക്കി വി.ഡി. സതീശൻ; രണ്ടു ദിവസം രണ്ട് വിശദീകരണമെന്ന് ആക്ഷേപംഅബിന്‍ വര്‍ക്കി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; എംഎല്‍എ ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്ക്കുറ്റിപ്പുറം ബസ് അപകടം: അമിത വേഗത അപകടത്തിന് കാരണമായെന്ന് MVDകൗൺസിലർ ആർ സുഗതന് അനുകൂലമായി നല്‍കിയ കുറിപ്പ്; റദ്ദാക്കി തദ്ദേശ സ്വയം ഭരണവകുപ്പ്സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 25കനത്ത മഴ; നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുതൃഷയ്‌ക്കെതിരായ ദ്വയാര്‍ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്സംസ്ഥാനത്ത് 9 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചുബിഹാർ ഉപതെരഞ്ഞെടുപ്പ്: BJP കോട്ട തകര്‍ത്ത് പ്രശാന്ത് കിഷോർ

നാട്ടിക  ലോറി അപകടത്തിൽ കർശന നടപടികൾ സ്വീകരിക്കും: മന്ത്രി കെ ബി ഗണേഷ് കുമാർ

നാട്ടികയിൽ ലോറി പാഞ്ഞുകയറി അഞ്ചുപേർ കൊല്ലപ്പെട്ട സംഭവത്തിൽ മോട്ടോർ വാഹനവകുപ്പ് കർശന നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി കെ. ബി ഗണേഷ് കുമാർ പറഞ്ഞു. സെക്രട്ടറിയേറ്റിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുയായിരു…

Kerala26 Nov 2024, 9:55 PM 11,828
നാട്ടിക  ലോറി അപകടത്തിൽ കർശന നടപടികൾ സ്വീകരിക്കും: മന്ത്രി കെ ബി ഗണേഷ് കുമാർ

നാട്ടികയിൽ ലോറി പാഞ്ഞുകയറി അഞ്ചുപേർ കൊല്ലപ്പെട്ട സംഭവത്തിൽ മോട്ടോർ വാഹനവകുപ്പ് കർശന നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി കെ. ബി ഗണേഷ് കുമാർ പറഞ്ഞു. സെക്രട്ടറിയേറ്റിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുയായിരുന്നു മന്ത്രി.


ഉറങ്ങിക്കിടന്നവരുടെ മേൽ അമിത വേഗതയിലെത്തിയ ലോറി പാഞ്ഞു കേറിയുണ്ടായ അപകടം നിർഭാഗ്യകരമാണ്. നിയമലംഘനം നടത്തിയതിന് രണ്ടുപേർക്കുമെതിരെ കേസെടുക്കും. നിലവിൽ വണ്ടിയുടെ രജിസ്‌ട്രേഷൻ റദ്ദാക്കി. ഡ്രൈവറും ക്ലീനറും നിലവിൽ പോലീസ് കസ്റ്റഡിയിലാണ്. വാഹനങ്ങൾക്ക് പ്രവേശനമില്ലാതിരുന്ന ഭാഗത്ത് ബാരിക്കേഡുകൾ തകർത്താണ് അമിത വേഗത്തിലെത്തിയ ലോറി അപകടമുണ്ടാക്കിയതെന്നാണ് കമ്മീഷണറുടെ പ്രാഥമിക റിപ്പോർട്ടിൽ നിന്നും വ്യക്തമാകുന്നത്.


ഇനിമുതൽ രാത്രികാല പരിശോധന കർശനമായിരിക്കും. അപകടശേഷം ലോറിയുമായി കടക്കാൻ ശ്രമിച്ചുവെന്നും നാട്ടുകാർ തടഞ്ഞതിനാൽ അവർക്ക് രക്ഷപ്പെടാൻ കഴിഞ്ഞില്ലെന്നും മന്ത്രി പറഞ്ഞു. അപകടത്തിൽ അഞ്ച് പേരാണ് മരിച്ചത്. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. അപകടത്തിൽപ്പെട്ടവർക്കുള്ള ധനസഹായമടക്കമുള്ള കാര്യങ്ങൾ മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തു തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.


രാത്രികാലങ്ങളിൽ വണ്ടികൾ അമിതവേഗതയിലാണ് ഓടിക്കുന്നതെന്നും മറ്റു സംസ്ഥാനങ്ങളിൽ  നിന്നടക്കമുള്ള വണ്ടികൾ അമിതവേഗതയിൽ തെറ്റായ ദിശയിലേക്ക് കയറിവരുന്നത് പതിവാക്കിയിരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. റോഡ് സൈഡിൽ ഉറങ്ങുന്നവരെ മാറ്റുന്നതിനുള്ള നടപടികൾ പോലീസുമായി സഹകരിച്ച് സ്വീകരിക്കും. ഇവിടെ കിടന്നുറങ്ങരുതെന്ന് മുന്നറിയിപ്പ് അപകടത്തിൽപെട്ടവർക്കും പോലീസ് നൽകിയിരുന്നു. റോഡ് സേഫ്റ്റി അതോറിറ്റിയുമായി സഹകരിച്ച് കൂടുതൽ ജാഗ്രത പാലിക്കും.  ട്രാഫിക്കുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എൻ.ജി.ഒകളുമായി സഹകരിച്ചുകൊണ്ട് റോഡ് അപകടങ്ങൾ നിയന്ത്രിക്കാനുള്ള പദ്ധതികൾ ആലോചിക്കുന്നുണ്ട്. ട്രാഫിക് ലൈൻ തെറ്റിച്ചാൽ കർശന നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.


Share this story

Share

Related Stories