The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

സംസ്ഥാനത്തെ ഗ്രന്ഥശാലകൾ ഹരിത പദവിലേക്ക്

ഹരിത പെരുമാറ്റച്ചട്ടം പാലിച്ചും മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിൽ പങ്കാളികളായും സംസ്ഥാനത്തെ ഗ്രന്ഥശാലകൾ ഹരിത ഗ്രന്ഥശാലകളായി മാറുന്നു. ഇതിനു മുന്നോടിയായി സംസ്ഥാന ലൈബ്രറി കൗൺസിലിന് കീഴിലുള്ള താലൂ…

Kerala16 Feb 2025, 2:45 AM 12,048
സംസ്ഥാനത്തെ ഗ്രന്ഥശാലകൾ ഹരിത പദവിലേക്ക്

ഹരിത പെരുമാറ്റച്ചട്ടം പാലിച്ചും മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിൽ പങ്കാളികളായും സംസ്ഥാനത്തെ ഗ്രന്ഥശാലകൾ ഹരിത ഗ്രന്ഥശാലകളായി മാറുന്നു. ഇതിനു മുന്നോടിയായി സംസ്ഥാന ലൈബ്രറി കൗൺസിലിന് കീഴിലുള്ള താലൂക്ക്-ജില്ല-സംസ്ഥാന തലങ്ങളിലെ ഗ്രന്ഥശാല പ്രതിനിധികളെ പങ്കെടുപ്പിച്ച് തൃശൂർ മുളങ്കുന്നത്തുകാവിലെ കില ആസ്ഥാനത്ത് ഏകദിന ശിൽപശാല സംഘടിപ്പിച്ചു. ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർമാർ, ശുചിത്വ മിഷൻ ജില്ല അസിസ്റ്റന്റ് കോർഡിനേറ്റർമാർ തുടങ്ങിയവർ ഉൾപ്പെടെ 110 പേർ ശിൽപശാലയിൽ പങ്കെടുത്തു. ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാല സംഘവും കിലയും സംയുക്തമായി സംഘടിപ്പിച്ച ശിൽപശാല ലൈബ്രറി കൗൺസിൽ സംസ്ഥാന സെക്രട്ടറി വി.കെ. മധു ഉദ്ഘാടനം ചെയ്തു.


മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിൽ ഗ്രന്ഥശാലകൾക്ക് സുപ്രധാന പങ്കുവഹിക്കാനാകുമെന്നും വിജ്ഞാനകേന്ദ്രങ്ങളെന്ന പോലെ ഹരിതകേരളം മിഷൻ പ്രവർത്തനങ്ങളുടെ കേന്ദ്രങ്ങളായി ഗ്രന്ഥശാലകൾ മാറണമെന്നും വി. കെ. മധു പറഞ്ഞു. നവകേരളം കർമപദ്ധതി സംസ്ഥാന അസി. കോർഡിനേറ്റർ ടി.പി. സുധാകരൻ ചടങ്ങിൽ അധ്യക്ഷനായി. വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി ഹരിതകേരളം മിഷൻ പ്രോജക്ട് ഓഫീസർമാരായ പി. അജയകുമാർ, വി. രാജേന്ദ്രൻ നായർ, യംഗ് പ്രൊഫഷണൽ സൂര്യ എസ്.ബി. എന്നിവർ ശിൽപശാല സെഷനുകളിൽ അവതരണങ്ങൾ നടത്തി.


ഹരിത ഗ്രന്ഥശാലയുടെ പ്രവർത്തനങ്ങളിൽ ഹരിത പ്രോട്ടോക്കോൾ നടപ്പാക്കൽ, പ്രാദേശികമായി നടത്താൻ കഴിയുന്ന പ്രവർത്തനങ്ങൾ, ബോധവൽക്കരണ പ്രവർത്തനങ്ങൾ, ഗ്രന്ഥശാലയ്ക്കടുത്തുള്ള പൊതു ഇടങ്ങളുടെ സൗന്ദര്യവൽക്കരണം, ഗ്രന്ഥശാലാ പ്രവർത്തകരുടെ വീടുകൾ ഹരിത മാതൃകയാക്കൽ തുടങ്ങിയവ മുൻനിർത്തിയാണ് ഹരിത ഗ്രന്ഥശാലാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. പ്രവർത്തനങ്ങൾ പൂർണ്ണമായും നടപ്പാക്കുന്ന ഗ്രന്ഥശാലകളെ ഹരിതകേരളം മിഷന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ വിലയിരുത്തി ഹരിത ഗ്രന്ഥശാല സാക്ഷ്യപത്രം നൽകും. ഇതിന്റെ ഭാഗമായി ഫെബ്രുവരി മൂന്നാം വാരത്തിൽ ജില്ലാതല പരിശീലനവും മാർച്ച് മാസം താലൂക്ക്-ഗ്രന്ഥശാല ശിൽപശാലയും സംഘടിപ്പിക്കും. ഗ്രന്ഥശാലകൾ സംഘടിപ്പിക്കുന്ന ക്ലാസുകൾക്ക് പുറമേ വീട്ടുമുറ്റ ക്ലാസുകളും നടത്തും.


കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, റസിഡന്റ്സ് അസോസിയേഷനുകൾ, സന്നദ്ധ സംഘടനകൾ എന്നിവയുമായി സഹകരിച്ച് ക്ലാസുകൾ വ്യാപിപ്പിക്കും. 2025 മാർച്ച് 30നകം സംസ്ഥാനത്തെ എല്ലാ ഗ്രന്ഥശാലകളെയും ഹരിത ഗ്രന്ഥശാല പദവിയിലെത്തിക്കാൻ ലക്ഷ്യമിട്ടാണ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടുള്ളത്.


Share this story

Share

Related Stories